പകൽ സമയത്ത് പുറത്ത് പോകുന്നതും അങ്ങനെ സൂര്യതാപം ഏൽക്കുന്നതും മാത്രമല്ല ടാനിന് കാരണം. നല്ല വെയിലുള്ളപ്പോൾ നീന്തുന്നതും നിങ്ങൾക്ക് ടാൻ വരുത്തിയേക്കാം. അതിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.വെള്ളത്തിനടിയിലും ഒരാൾക്ക് ടാൻ വരാൻ സാധ്യതയുണ്ടെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ. ജുഷ്യ ഭാട്ടിയ സരിൻ ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
“നിങ്ങൾ അങ്ങനെ തോന്നുന്നത് ശരിയാണ്. വെള്ളത്തിനടിയിലും ടാൻ ഉണ്ടാകുന്നതിന്റെ മൂന്ന് കാരണങ്ങൾ ഇതാ, ”ഡോ. ജുഷ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നു:
- പൂൾ ഫ്ലോറോ കടൽവെള്ളത്തിലെ ഉപ്പോ നിങ്ങളുടെ ചർമ്മത്തിൽ പ്രകാശത്തെ പ്രതിഫലിപ്പിക്കും (ഇത് ടാൻ ഉണ്ടാക്കാം)
- നിങ്ങൾ കൂടുതൽ നേരം സൂര്യപ്രകാശം ഏൽക്കുന്നുണ്ടെന്നും അത് ചർമ്മത്തെ പൊള്ളിക്കുന്നുണ്ടെന്നും തണുത്ത വെള്ളം കാരണം അറിയാൻ കഴിയില്ല.
- അൾട്രാവയലറ്റ് രശ്മികളിലേക്കുള്ള എക്സ്പോഷർ വെള്ളം വർധിപ്പിക്കുന്നു
വാട്ടർ റെസിസ്റ്റന്റ് ഏകദേശം 40-80 മിനിറ്റ് നീണ്ടുനിൽക്കുന്നതിനാൽ. വീണ്ടും വീണ്ടും സൺസ്ക്രീൻ ഉപയോഗിക്കണമെന്ന് ഡോ. ജുഷ്യ പറഞ്ഞു.
ഖാർ, നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്യുന്ന കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും ട്രൈക്കോളജിസ്റ്റുമായ ഡോ. വന്ദന പഞ്ചാബി പറയുന്നു.
“ടാനിങ്ങിന് കാരണമാകുന്ന യുവിഎയെയും ചർമ്മത്തിന്റെ പൊള്ളലിന് കാരണമാകുന്ന യുവിബി രശ്മികളെയും വെള്ളം പ്രതിഫലിപ്പിക്കുന്നു. യുവിഎ രശ്മികൾ ജലത്തിന്റെ ഉപരിതലത്തിലുടെ തുളച്ചുകയറുന്നു, ”ഡോ വന്ദന പറഞ്ഞു.
ആളുകൾ വെള്ളത്തിലായതിനാൽ കത്തുന്ന സംവേദനം അനുഭവപ്പെടില്ല. പക്ഷേ അതിന്റെ ഫലങ്ങൾ “24 മണിക്കൂറിനുള്ളിൽ” കാണാൻ കഴിയും.
ഇവ ഒഴിവാക്കാനുള്ള ചില നിർദേശങ്ങൾ
- വാട്ടർ റെസിസ്റ്റന്റ് സൺബ്ലോക്ക് ഉപയോഗിക്കുന്നത് സഹായിക്കും. എന്നിരുന്നാലും, വെള്ളത്തിൽ ഇറങ്ങുന്നതിന് 20 മിനിറ്റ് മുമ്പ് ഇത് ഉപയോഗിക്കണം. ആളുകൾ പലപ്പോഴും ചെയ്യാൻ മറക്കുന്ന ഒരു കാര്യമാണിത്.
- വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങളിൽ ഇവ പുരട്ടാൻ മറക്കരുത്. കൂടാതെ 40 മിനിറ്റിനു ശേഷം ആവർത്തിച്ച് ഉപയോഗിക്കണം.സൂര്യൻ അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ പുറത്തെ കുളങ്ങളിൽ നീന്തുന്നത് ഒഴിവാക്കുക.
- നീന്തലിന് ശേഷം മൃദുവായ ബോഡി വാഷ് ഉപയോഗിക്കുക. പരുഷമായ സോപ്പുകളും സ്‌ക്രബ്ബിംഗും ഒഴിവാക്കുക.
- നീന്തലിനുശേഷം ചർമ്മത്തെ ജലാംശം നിലനിർത്താൻ ശരീരത്തിൽ മോയ്സ്ചറൈസിംഗ് ലോഷൻ ഉപയോഗിക്കുക.