scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

കുട്ടികളിലെ കാന്‍സര്‍: ഒരാളിലെങ്കിലും പുഞ്ചിരി വിടർത്താൻ നിങ്ങള്‍ക്കാവും

ഇന്ത്യയില്‍, മിക്ക കാന്‍സര്‍ കേസുകളും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ച് അവസാന ഘട്ടങ്ങളില്‍ ചികിത്സയ്ക്കായി എത്തുന്നതിനാല്‍ അതിജീവന നിരക്ക് കുറവാണ്

Childhood cancer cases in india, St. Jude India ChildCare Centers, Health news

കാന്‍സര്‍ ബാധിച്ച് ഒരു കുട്ടി കഷ്ടപ്പെടുന്നതു കാണുന്നത് അതീവ ദുഃഖകരമായ അനുഭവമായിരിക്കും. രാജ്യത്ത് ഓരോ വര്‍ഷവും കുട്ടികള്‍ക്കിടയില്‍ അന്‍പതിനായിരത്തിലധികം കാന്‍സര്‍ കേസുകള്‍ ഉണ്ടാകുന്നു.

വികസിത പാശ്ചാത്യ രാജ്യങ്ങളില്‍, ചില കാന്‍സറുകളില്‍ അതിജീവന നിരക്ക് 80-90 ശതമാനം വരെയാണ്. എന്നാല്‍ ഇന്ത്യയില്‍, ഭൂരിഭാഗം കേസുകളും വ്യാപനം നടന്ന് അല്ലെങ്കില്‍ അവസാന ഘട്ടത്തിലാണ് ചികിത്സയ്ക്കായി എത്തുന്നത്. അതിനാല്‍ ഇവിടെ അതിജീവന നിരക്ക് കുറവാണ്.

കുട്ടിക്കാലത്തുണ്ടാകുന്ന കാന്‍സര്‍ വിരളമായതിനാല്‍, കുട്ടികളില്‍ രോഗം കണ്ടെത്തുന്നതിനു വ്യാപകമായി ശിപാര്‍ശ ചെയ്യപ്പെടുന്ന സ്‌ക്രീനിങ് ടെസ്റ്റുകളൊന്നുമില്ല. എന്നിരുന്നാലും ചില കുട്ടികള്‍ക്കു ജനിതക ഘടകങ്ങള്‍ കാരണം ഒരു പ്രത്യേക തരം കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

Childhood cancer cases in india, St. Jude India ChildCare Centers, Health news

കുട്ടിക്കാലത്തെ കാന്‍സറുകളില്‍നിന്നുള്ള അതിജീവന സാധ്യത കൂടുതലാണ്. എന്നാല്‍ രോഗബാധയില്ലാത്തതും പരിപാലിക്കുന്നതും സന്തോഷപ്രദവുമായ അന്തരീക്ഷവുമൊരുക്കി വൈദ്യചികിത്സയ്ക്കു സഹായമാകേണ്ടതുണ്ട്.

ഗുണനിലവാരമുള്ള കാന്‍സര്‍ ആശുപത്രികളില്‍ ഭൂരിഭാഗവും നഗരപ്രദേശങ്ങളിലാണെന്ന സവിശേഷമായ പ്രശ്‌നം ഇന്ത്യ അഭിമുഖീകരിക്കുന്നു, അതേസമയം കാന്‍സര്‍ രോഗലക്ഷണങ്ങള്‍ ആദ്യകാലത്ത് കണ്ടുപിടിക്കപ്പെടാതെ പോകുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. മാത്രമല്ല, ഗ്രാമപ്രദേശങ്ങളില്‍നിന്നുള്ള ഇടത്തരം കുടുംബങ്ങള്‍ക്കു പോലും ആശുപത്രിവാസത്തിനായി നഗരപ്രദേശങ്ങളില്‍ ദീര്‍ഘകാലം തങ്ങാന്‍ കഴിയില്ല.

ഗ്രാമങ്ങളില്‍ നിന്നുള്ള നിരാലംബരായ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളിലെ കാന്‍സര്‍ രോഗനിര്‍ണയം നടത്തി ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാകുന്ന വലിയ നഗരങ്ങളിലേക്കു കൊണ്ടുവരുന്നു. ചികിത്സ രണ്ടു വര്‍ഷം വരെ നീളുമെങ്കിലും ഈ കാലയളവില്‍ കുട്ടി ഒരു ഔട്ട്പേഷ്യന്റ് ആയിരിക്കാം. അല്ലെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ഹ്രസ്വസമയം മാത്രമാകും ഉണ്ടാവുക.

Childhood cancer cases in india, St. Jude India ChildCare Centers, Health news

വൃത്തിയുള്ളതും സുരക്ഷിതവുമായ താമസസൗകര്യം ഈ കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്നില്ല. പലപ്പോഴും അവര്‍ ആശുപത്രിയുടെ തൊട്ടടുത്തുള്ള ഫുട്പാത്തില്‍ താമസിക്കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങള്‍ കുട്ടിയെ മറ്റ് അണുബാധകള്‍ക്ക് ഇരയാക്കുന്നു. മാതാപിതാക്കള്‍ക്കു ഭക്ഷണം തയ്യാറാക്കാന്‍ സ്ഥലമില്ല. അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ടോയ്‌ലറ്റും കുളിക്കുന്നതിനുള്ള സൗകര്യവുമില്ല.

മൊത്തത്തിലുള്ള അനുഭവം കുടുംബങ്ങളെ മനസ് മടുപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ പലപ്പോഴും ചികിത്സ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്കു മടങ്ങുന്നു. ഇത് അവരുടെ കുട്ടി കാന്‍സറിനു കീഴടങ്ങാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇവിടെയാണ് സെന്റ് ജൂഡ്‌സ് ഇന്ത്യയെപ്പോലുള്ള സംഘടനകള്‍ മുന്നോട്ടുവരുന്നത്.

സെന്റ് ജൂഡ് ഇന്ത്യ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ (സെന്റ് ജൂഡ്‌സ്) കാന്‍സര്‍ ചികിത്സയിലുള്ള കുട്ടികള്‍ക്കു വീട്ടില്‍ നിന്നകലെ ഒരു വീട് നല്‍കുന്നു. കാന്‍സറിനുള്ള വൈദ്യചികിത്സ ലഭ്യമല്ലാത്ത ചെറിയ ഗ്രാമങ്ങളില്‍നിന്നും വിദൂര പട്ടണങ്ങളില്‍നിന്നും ഈ കുട്ടികള്‍ മാതാപിതാക്കളോടൊപ്പം വരുന്നു.

കുട്ടികളുടെ ചികിത്സയ്ക്കായി നഗരത്തിലെത്തിയ ഗ്രാമീണ കുടുംബങ്ങള്‍ക്കു സുരക്ഷിതവും ശുചിത്വവുമുള്ള താമസസൗകര്യങ്ങള്‍ സെന്റ് ജൂഡ്‌സ് സൗജന്യമായി നല്‍കുന്നു. ആശുപത്രികളിലേക്കു ചികിത്സ, പാചക സൗകര്യങ്ങള്‍, കുട്ടികള്‍ക്ക് ഇഷ്ടാനുസൃതമാക്കിയ വീട്ടിലേതുപോലുള്ള ഭക്ഷണം നല്‍കുന്നതിന്, മാതാപിതാക്കള്‍ക്കു പോഷകാഹാരം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, കുട്ടികള്‍ക്കു വിനോദ സൗകര്യങ്ങള്‍, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിങ് എന്നിവ നല്‍കുന്നു. ആശുപത്രികളിലേക്കു സൗജന്യ യാത്രാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. .

പാത്രങ്ങളും ഉപകരണങ്ങളും പങ്കിട്ട് ഉപയോഗിക്കാവുന്ന അടുക്കള സൗകര്യങ്ങളുണ്ട്. അവിടെ അമ്മമാര്‍ അവരുടെ കുട്ടിയുടെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നു. വൃത്തിയുള്ളതുമായ ടോയ്ലറ്റുകളും കുളിമുറികളുമുണ്ട്. ഇതുകൂടാതെ പൊതു കുളിമുറിയും വസ്ത്രങ്ങള്‍ കഴുകാനുള്ള സ്ഥലവുമുണ്ട്.

Childhood cancer cases in india, St. Jude India ChildCare Centers, Health news

സെന്റ് ജൂഡ്‌സ് പോലുള്ള സംഘടനകള്‍ കൊണ്ടുവന്ന നിശബ്ദവും യഥാര്‍ത്ഥവുമായ മാറ്റമാണിത്. അവര്‍ ഇന്ത്യയിലെ ഒന്‍പ് നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജൂഡ്‌സ് അഞ്ഞൂറിലധികം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു.

ഈ യാത്രയില്‍ നിങ്ങള്‍ പങ്കാളിയാകേണ്ട സമയമാണിത്. 1000 രൂപ സംഭാവന ചെയ്ത് മാറ്റത്തിന്റെ ഭാഗമാകൂ.

ഇവിടെ ക്ലിക്ക് ചെയ്ത് സംഭാവന നല്‍കാം

കാന്‍സര്‍ ബാധിച്ച ഒരു കുട്ടിക്ക് അല്ലെങ്കില്‍ പ്രദേശത്തെ രോഗികള്‍ക്കുവേണ്ടി സംഭാവന നല്‍കാം.

കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങള്‍ 1,000 രൂപ സംഭാവന ചെയ്താല്‍ കാന്‍സര്‍ ബാധിതനായ കുട്ടിക്കും കുടുംബത്തിനും രണ്ടാഴ്ചത്തേക്കു വിഭവസമൃദ്ധമായ ഭക്ഷണം ലഭിക്കും. www. lighthousejournalism .com

മുംബൈയിലെ കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിന് സംഭാവന നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോള്‍ സംഭാവന ചെയ്യാം. www. lighthousejournalism .com

ഇനി ഡല്‍ഹിയിലെ കാന്‍സര്‍ ബാധിതരായ കുട്ടികളെ സഹായിക്കാന്‍ സംഭാവന നല്‍കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? ഇപ്പോള്‍ സംഭാവന ചെയ്യാം. www. lighthousejournalism .com

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Can you fight child cancer trauma in india you can join the journey