/indian-express-malayalam/media/media_files/uploads/2023/05/cats-1.jpg)
ഭക്ഷണം കഴിഞ്ഞയുടനെ കുളിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നു. ഇത് ദഹനപ്രക്രിയെ ബാധിക്കുന്നു. പ്രതീകാത്മക ചിത്രം
പ്രവൃത്തിദിവസങ്ങളിൽ, നമ്മളിൽ പലരും രാത്രിയിൽ തങ്ങളുടെ പ്രിയപ്പെട്ട സീരീസ് കണ്ടു കിടന്നതിനുശേഷം വൈകി ഉണരും. രുചികരമായ ബ്രഞ്ച് ആസ്വദിച്ചശേഷം കുളിക്കാൻ തീരുമാനിക്കുന്നു. എന്നിരുന്നാലും, ആയുർവേദം ഈ ശീലത്തെ ശക്തമായി എതിർക്കുന്നു. ആയുർവേദ വിദഗ്ധയായ ഡോ. രേഖാ രാധാമണി പറയുന്നു.
‘ഭക്ഷണത്തിന് ശേഷം നിങ്ങൾ ഒരിക്കലും കുളിക്കരുത്’എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് നൽകിയിരിക്കുന്നത്. കുളിക്കുന്നത് ഒരു “തണുപ്പിക്കൽ പ്രക്രിയ”ആണെന്ന് വിദഗ്ധ പ്രസ്താവിക്കുന്നു. കുളി കഴിഞ്ഞ് ശരീരത്തിന്റെ താപനില കുറയുന്നു. താപനില കുറയുന്നത് രക്തചംക്രമണവും ആഗിരണവും കുറയ്ക്കുന്നു. ഇത് ദഹന അഗ്നി കുറയ്ക്കുന്നു.
ആയുർവേദമനുസരിച്ച്, “ഭക്ഷണം കഴിച്ചയുടൻ കുളിക്കുന്നത് പാടില്ലെന്ന് വിദഗ്ധ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിന് 1-3 മണിക്കൂർ മുമ്പ് കുളിക്കണം.
ഭക്ഷണം കഴിഞ്ഞ് കുളിക്കുമ്പോൾ, "നമ്മുടെ ഊർജ്ജം കൈകാലുകളിലേക്ക് വഴിതിരിച്ചുവിടുന്നു. ഇത് ശരിയായ ദഹനത്തിനായി കുടലിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്" ഡോ. ദിക്സ ഭാവ്സർ പറയുന്നു. 100 സ്റ്റെപ്പ് നടക്കാൻ വിദഗ്ധ നിർദേശിച്ചു. നടക്കാൻ അവൾ നിർദ്ദേശിച്ചു. “ഇത് കുടലിൽ നിന്ന് ആമാശയത്തിലേക്കും പിന്നീട് കുടലിലേക്കും ഭക്ഷണത്തിന്റെ ചലനത്തെ സഹായിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
കേരള ആയുർവേദത്തിലെ ആയുർവേദ വിദഗ്ധയായ ഡോ. അർച്ചന സുകുമാരൻ പറയുന്നതനുസരിച്ച്, നല്ല ദഹനമാണ് ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും അടിസ്ഥാനം. നിങ്ങളുടെ ഉപാപചയ അഗ്നി, ഭക്ഷണത്തെ ശരീരത്തിന്റെ പ്രവർത്തനത്തെയും നിലനിൽപ്പിനെയും പിന്തുണയ്ക്കുന്ന പോഷക സത്തയാക്കി മാറ്റുന്നു.
നമ്മുടെ ശരീരത്തെ പോഷിപ്പിക്കുന്ന കൂടുതൽ സൂക്ഷ്മമായ പദാർത്ഥങ്ങളാക്കി ഭക്ഷണത്തിന്റെ ദഹനത്തെയും പരിവർത്തനത്തെയും അഗ്നി നിയന്ത്രിക്കുന്നു. സ്ഥിരതയുള്ള അഗ്നി ശരീരത്തിന്റെ ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നു. കൂടാതെ അഗ്നിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഉപാപചയ വിഷവസ്തുക്കളുടെ ശേഖരണത്തിലേക്ക് നയിക്കുന്നു.
“ഭക്ഷണം കഴിഞ്ഞയുടനെ കുളിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നു. ശരീര താപനിലയിലെ പെട്ടെന്നുള്ള ഇടിവ് അഗ്നിയെ മന്ദഗതിയിലാക്കുകയും മെറ്റബോളിസത്തിലേക്ക് നയിക്കുകയും ചെയ്യും. മെറ്റബോളിസം തകരാറിലാകുന്നത് എല്ലാ രോഗങ്ങൾക്കും ഒരു പ്രധാന കാരണമായതിനാൽ, ആയുർവേദം അനുസരിച്ച്, ഇത് വിവിധ രോഗങ്ങളിലേക്ക് നയിക്കും. ഭക്ഷണത്തിന് 2-3 മണിക്കൂർ മുമ്പ് കുളിക്കുന്നതാണ് നല്ലത്, ”വിദഗ്ധ വിശദീകരിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.