Latest News

മഞ്ഞൾ സൗന്ദര്യം വർധിപ്പിക്കുമോ? ഇതാ ചില പൊടിക്കൈകൾ

മുഖത്തെ പാടുകൾ നീക്കാനും മുഖക്കുരു കുറയാനും മഞ്ഞൾ ഉപയോഗിക്കാം

turmeric, beauty tips, ie malayalam

പല ആരോഗ്യപ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ് മഞ്ഞൾ. സൗന്ദര്യപ്രശ്നങ്ങൾക്കും മഞ്ഞൾ പരിഹാരം നൽകും. മഞ്ഞനിറമുളള നിങ്ങളുടെ പല്ലുകൾ വെളുപ്പിക്കാൻ മഞ്ഞൾ ഉപയോഗിക്കാമെന്ന് നിങ്ങൾക്കറിയാമോ?. എല്ലാ ചർമ്മക്കാർക്കും അനുയോജ്യമാണെങ്കിലും, മഞ്ഞൾ സെൻസിറ്റീവ് ചർമ്മത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

  1. എല്ലാ ദിവസവും മേക്കപ്പിനൊപ്പം ഫൗണ്ടേഷൻ ഉപയോഗിക്കുന്നവർ പരാതിപ്പെടുന്നൊരു കാര്യമാണ്, അവരുടെ ചർമ്മത്തിന്റെ സ്വാഭാവിക നിറത്തിന് ചേരുന്നില്ലെന്ന്. ഈ പ്രശ്നം വളരെ എളുപ്പത്തിൽ മഞ്ഞൾ ഉപയോഗിച്ച് പരിഹരിക്കാം. കുറച്ചു ഫൗണ്ടേഷൻ എടുത്ത ശേഷം അതിലേക്ക് കുറച്ച് മഞ്ഞൾ ചേർക്കുക. നന്നായി മിക്സ് ചെയ്തശേഷം കയ്യുടെ പുറംഭാഗത്ത് പുരട്ടുക. അതിനുശേഷം മുഖത്ത് പുരട്ടുക, ഇത് സ്വാഭാവികമായ തിളക്കം നൽകും.
  2. മുഖക്കുരുവിന് സാധ്യതയുള്ളതും സെൻസിറ്റീവ് ആയതുമായ ചർമ്മത്തിൽ മഞ്ഞൾ നല്ല ഫലം നൽകും. മുഖത്തെ പാടുകൾ നീക്കാനും മുഖക്കുരു കുറയാനും ഇത് ഉപയോഗിക്കാം. അര ടീസ്പൂൺ മഞ്ഞൾപൊടിയും അര ടീസ്പൂൺ അലോവര ജെല്ലും മിക്സ് ചെയ്യുക. പതിവായി ഇത് ചെയ്യുന്നത് മിനുസമാർന്ന ചർമ്മം നൽകും.
  3. മഞ്ഞൾ ഉപയോഗിച്ച് ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാനാവും. ലിപ് സ്‌ക്രബ് പെട്ടെന്ന് ഉണ്ടാക്കാൻ മഞ്ഞൾ പൊടി ഉപയോഗിക്കാം.

Read More: ചർമ്മത്തിൽ മഞ്ഞൾ ഉപയോഗിക്കുമ്പോൾ സാധാരണ ചെയ്യുന്ന അഞ്ച് തെറ്റുകൾ

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Can turmeric enhance your beauty540707

Next Story
തിളങ്ങുന്ന ചർമ്മത്തിനായ് 5 സിംപിൾ ടിപ്സ്skin, beauty, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com