/indian-express-malayalam/media/media_files/2025/12/16/hair-loss-fi-2025-12-16-17-03-33.jpg)
പോഷകസമൃദ്ധമായ ഭക്ഷണം, വെള്ളം എന്നിവ തലമുടിയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/16/hair-loss-1-2025-12-16-17-03-46.jpg)
കൊഴിച്ചിൽ തടഞ്ഞ് കട്ടിയുള്ള മുടി വളരുന്നതിനുള്ള സപ്ലിമെന്റായി ബയോട്ടിൻ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. എൻഐഎച്ച് നടത്തിയ ഒരു പഠനത്തിൽ അതിൻ്റെ ഉപയോഗത്തെ കുറിച്ച് ചില പ്രധാനപ്പെട്ട വിശദാംസങ്ങൾ അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/12/16/hair-loss-2-2025-12-16-17-03-47.jpg)
ബയോട്ടിൻ (വിറ്റാമിൻ ബി7) വെള്ളത്തിൽ ലയിക്കുന്ന ഒരു ബി-വിറ്റാമിൻ ആണ്. ഇത് ഉപാപചയ പ്രക്രിയകളിൽ ഉൾപ്പെടുന്നു. പോഷകങ്ങൾ (കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ പോലുള്ളവ) ഊർജ്ജമാക്കി മാറ്റാൻ സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/12/16/hair-loss-3-2025-12-16-17-03-47.jpg)
ബയോട്ടിൻ അമിതമായി കഴിക്കുന്നത് (ശുപാർശ ചെയ്തതിലും വളരെ കൂടുതൽ) തൈറോയ്ഡ് ഹോർമോണുകൾ, കാർഡിയാക് മാർക്കറുകൾ തുടങ്ങിയവ അറിയുന്നതിന് ചെയ്യുന്ന രക്ത പരിശേധനയുടെ ഫലങ്ങളിൽ ചില വ്യതിയാനങ്ങൾക്കു കാരണമായേക്കാം. ഇതിലൂടെ രോഗ നിർണയത്തിൽ ചില തെറ്റിദ്ധാരണകളുണ്ടാകും.
/indian-express-malayalam/media/media_files/2025/12/16/hair-loss-4-2025-12-16-17-03-47.jpg)
മെറ്റബോളിസത്തെ ബാധിക്കുന്ന ജനിതക വൈകല്യങ്ങൾ, അല്ലെങ്കിൽ മാലാബ്സോർപ്ഷൻ മൂലമുള്ള പോഷകാഹാരക്കുറവ് തുടങ്ങിയ ചില അപൂർവ അവസ്ഥകൾക്ക് ബയോട്ടിൻ സപ്ലിമെന്റുകൾ ഗുണം ചെയ്തേക്കാം.
/indian-express-malayalam/media/media_files/2025/12/16/hair-loss-5-2025-12-16-17-03-47.jpg)
എൻഐഎച്ചിന്റെ പഠനങ്ങളും ക്ലിനിക്കൽ തെളിവുകളുടെ അവലോകനങ്ങളും അനുസരിച്ച് ബയോട്ടിൻ കുറവില്ലാത്ത ആളുകൾ ആ സപ്ലിമെന്റുകൾ കഴിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ കുറയുമെന്നോ മുടി വളർച്ച മെച്ചപ്പെടുമെന്നോ ഉള്ളതിന് ശക്തമായ തെളിവുകളില്ല.
/indian-express-malayalam/media/media_files/2025/12/16/hair-loss-6-2025-12-16-17-03-47.jpg)
കടുത്ത ബയോട്ടിൻ കുറവ് (ഇത് അസാധാരണമാണ്) മുടിയുടെ കട്ടി കുറയൽ, കൊഴിച്ചിൽ, നഖങ്ങൾ പൊട്ടുന്നത്, ചർമ്മ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.
/indian-express-malayalam/media/media_files/2025/12/16/hair-loss-7-2025-12-16-17-03-47.jpg)
മിക്ക ആളുകൾക്കും സാധാരണ ഭക്ഷണങ്ങളിൽ നിന്ന് (മുട്ട, നട്സ്, പച്ചക്കറികൾ, മാംസം മുതലായവ) ആവശ്യത്തിന് ബയോട്ടിൻ ലഭിക്കാറുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us