ചർമ്മസംരക്ഷണത്തിനായി കഴിയുന്നതെല്ലാം നമ്മൾ ചെയ്യാറുണ്ട്. മോയ്സ്ചറൈസ് മുതൽ എസ്പിഎഫ് സൺസ്ക്രീൻ വരെ അതിൽ ഉൾപ്പെടുന്നു. ചർമ്മസംരക്ഷണ ദിനചര്യകൾക്കിടയിൽ നമ്മിൽ പലരും പലപ്പോഴും ചുണ്ടുകളെ അവഗണിക്കുന്നു. ഇത് ചുണ്ടുകളുടെ ഏറ്റവും സാധാരണ പ്രശ്നമായ പിഗ്മെന്റേഷനിലേക്ക് മാറുന്നു. സിനിമകളിലും മാഗസിനുകളിലും കാണുന്ന റോസ് പിങ്ക് കളർ ചുണ്ടുകൾക്ക് ഇല്ലെങ്കിലും ചുണ്ടുകൾ അസാധാരണമായി ഇരുണ്ടതാക്കുന്നുവെങ്കിൽ ചില ശീലങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്.
ഇരുണ്ടതും മാറ്റേയുമായ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് ലിപ് പിഗ്മെന്റേഷന് കാരണമാകുമോ? അത് കാരണമാകുന്നതായി ഡെർമറ്റോളജിസ്റ്റ് ഡോ. ഗുർവീൻ വാരിച്ച് ഇൻസ്റ്റാഗ്രാമിൽ പറയുന്നു. ചുണ്ടുകൾ ഇരുണ്ടുപോകുന്നതിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്.
ലിപ്സ്റ്റിക്കുകൾ നിരുപദ്രവകരമാണെന്ന് പലരും കരുതുന്നതിനാൽ, എപ്പോൾ പുറത്തിറങ്ങിയാലും നല്ല കട്ടിയോടെ ലിപ്സ്റ്റിക്ക് ചുണ്ടുകളിൽ പുരട്ടുന്നു. ലിപ്സ്റ്റിക്കിന്റെ നിറം വിവിധ ചായങ്ങളിൽ നിന്നും പിഗ്മെന്റുകളിൽ നിന്നുമാണെന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. “പിഗ്മെന്റുകൾ വിവിധ ലോഹങ്ങളുടെ (സാധാരണ ഓക്സൈഡുകൾ) മിശ്രിതമാണ്. എന്നാൽ ഉപയോഗിക്കുന്ന ലോഹത്തിന്റെ അളവ് സുരക്ഷാ പരിധിക്കുള്ളിലാണ്,” ഡെർമറ്റോളജിസ്റ്റ് വിശദീകരിച്ചു.
നിങ്ങൾക്ക് എക്സിമ, സെൻസിറ്റിവിറ്റി, ഇരുണ്ട ചുണ്ടുകൾ എന്നിവ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിൽ ദിവസവും ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഒരു പ്രശ്നമാകാം, വിദഗ്ധ പറയുന്നു. “ഈ പിഗ്മെന്റുകൾ ചുണ്ടിലെ എക്സിമ, പെരിയോറൽ ഡെർമറ്റൈറ്റിസ് എന്നിവയ്ക്ക് കാരണമാകാം. ഇത് ചുണ്ടിന് ചുറ്റും ഇരുണ്ടതാക്കുകയോ പിഗ്മെന്റേഷനോ കാരണമാകുന്നു,” ഡോ. ഗുർവീൻ പറയുന്നു.
ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണോ?
“ചുവപ്പ് അല്ലെങ്കിൽ ഇരുണ്ട ഷേഡുകളിൽ ലോഹത്തിന്റെ അളവ് കൂടുതലാണ്, അതിനാൽ ഇളം ഷേഡുകൾ ഉപയോഗിക്കുക. ടെക്‌സ്‌ചറിന്റെ കാര്യത്തിൽ, മാറ്റ് ലിപ്‌സ്റ്റിക്കുകൾ ചുണ്ടുകളിൽ വളരെ വരണ്ടതാക്കുന്നു. അതിനാൽ തിളങ്ങുന്നതോ ക്രീമിയോ ആയ ടെക്‌സ്‌ചറുകൾ എടുക്കുക,” ഡോ. ഗുർവീൻ പറയുന്നു.
ഇരുണ്ടതും മാറ്റേ ലിപ്സ്റ്റിക്കുകൾ ഉപയോഗിക്കുന്നതിന് പുറമെ, ലിപ് പിഗ്മെന്റേഷന് പിന്നിൽ മറ്റ് രണ്ട് കാരണങ്ങളുണ്ടെന്ന് വിദഗ്ധ പറഞ്ഞു.
ചുണ്ടുകളിൽ ഇടയ്ക്കിടെ നക്കുക
വരൾച്ചയും നിർജ്ജലീകരണവുമാണ് ഇരുണ്ട ചുണ്ടുകളെ വഷളാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളെന്ന് ഡോ.ഗുർവീൻ വിശദീകരിക്കുന്നു. “ചുണ്ടുകളുടെ വരൾച്ച വീക്കത്തിലേക്ക് നയിക്കുന്നു. ഇത് പിഗ്മെന്റേഷന്റെ മുൻപുള്ള ഘട്ടമാണ്. കൂടാതെ, സൂര്യപ്രകാശം ഏൽക്കുമ്പോൾ വരണ്ടതും നിർജ്ജലീകരണം സംഭവിച്ചതുമായ ചുണ്ടുകൾ കൂടുതൽ ഇരുണ്ടതായിത്തീരും. തുടർച്ചയായി ചുണ്ടുകളിൽ നക്കുന്നതും അവ വരണ്ടതാക്കാൻ കാരണമാകുന്നു.
പുകവലി
സ്ഥിരമായ പുകവലിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം, ചുണ്ടുകൾ ഇരുളുന്നതിലും ബന്ധമുണ്ട്. “സിഗരറ്റിലെ നിക്കോട്ടിൻ ഓക്‌സിഡേറ്റീവ് സ്ട്രെസ്സിനും ക്യാപ്പിലറി വിള്ളലിനും കാരണമാകുന്നു. ഇത് ചർമ്മത്തിലേക്കുള്ള രക്തപ്രവാഹവും ഓക്സിജൻ കുറയുന്നതിനും കാരണമാകുന്നു. ഇത് ചർമ്മത്തിലെ സമ്മർദ്ദമായി മാറുകയും ഒടുവിൽ അതിനെ മങ്ങിയതും പിഗ്മെന്റെഡും ആക്കുന്നു”. പുകവലി മൂലമുണ്ടാകുന്ന ചൂട് ചുണ്ടുകളും വായയുടെ ചുറ്റുമുള്ള ഭാഗവും കൂടുതൽ ഇരുണ്ടതാക്കും.
ആരോഗ്യകരമായ ചുണ്ടുകൾക്കായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഡോ ഗുർവീൻ പങ്കുവെയ്ക്കുന്നു.
- ലിപ്സ്റ്റിക്ക് ധരിക്കുന്നതിന് മുൻപ് എസ്പിഎഫ് ഉള്ള ലിപ് ബാം ലെയർ പുരട്ടുക.
- ഇരുണ്ട മാറ്റുകളേക്കാൾ ഗ്ലോസിയർ ന്യൂഡ് ഷെഡുകൾ ഉപയോഗിക്കുക.
- ദിവസത്തിൽ രണ്ട് തവണയിൽ കൂടുതൽ റീടച്ച് ചെയ്യരുത്.
- കഴിയുമ്പോഴെല്ലാം ലിപ്സ്റ്റിക്കിൽ നിന്ന് ബ്രേക്ക് എടുക്കുക.
- സൗന്ദര്യവർദ്ധക വസ്തുക്കളുടെ എക്സ്പെയറി ഡേറ്റ് പരിശോധിക്കുക.