/indian-express-malayalam/media/media_files/uploads/2023/01/skin-beauty.jpg)
പ്രതീകാത്മക ചിത്രം
നിങ്ങളുടെ മുഖവും ശരീരവും പതിവായി മോയ്സ്ച്യുറൈസ് ചെയ്യേണ്ടതിന്റെ പ്രാധാന്യം വീണ്ടും വീണ്ടും പറയേണ്ടതില്ല. നിങ്ങളുടെ ചർമ്മത്തെ മോയ്സ്ച്യുറൈസ് ചെയ്യാനും ജലാംശം നൽകാനും ശരിയായ തരത്തിലുള്ള ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നതും ഒരുപോലെ പ്രധാനമാണ്. എന്നാൽ, പലപ്പോഴും, മുഖം ഉൾപ്പെടെ മുഴുവൻ ശരീരത്തിനും ഒരേ ലോഷൻ ഉപയോഗിക്കാൻ കഴിയുമോ എന്ന് പലരും ചിന്തിക്കാറുണ്ട്.
“സാങ്കേതികമായി,ഇത് ഉപയോഗിക്കാൻ കഴിയും. നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ, നിങ്ങളുടെ മുഖത്ത് ബോഡി മോയ്സ്ച്യുറൈസർ ഉപയോഗിക്കാം. ബോഡി ലോഷനുകൾ കട്ടിയുള്ളതും കൊഴുപ്പുള്ളതും ചർമ്മത്തിൽ എണ്ണമയമുള്ളതുമാണ്. അതിനാൽ, എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ, നിങ്ങളുടെ മുഖത്ത് ഒരു കനംകുറഞ്ഞ ജെൽ അടിസ്ഥാനമാക്കിയുള്ള മോയ്സ്ച്യുറൈസർ ഉപയോഗിക്കുന്നതാണ് നല്ലത്," ഡെർമറ്റോളജിസ്റ്റ്, ഡോ. അഞ്ചൽ പന്ത് പറയുന്നു.
ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, ബോഡി ലോഷനുകൾക്ക് സുഗന്ധമുണ്ടാകാം എന്നതാണെന്ന് വിദഗ്ധ വിശദീകരിച്ചു. ശരീരത്തിൽ സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. അവ നല്ല മണം നൽകുകയും നിങ്ങളെ ഫ്രഷ് ആക്കുകയും ചെയ്യും. പക്ഷേ, നിങ്ങളുടെ മുഖത്ത് കനത്ത സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മുഖത്തും ശരീരത്തിലും ഒരേ മോയ്സ്ച്യുറൈസർ ഉപയോഗിക്കണമെങ്കിൽ, സുഗന്ധമില്ലാത്ത ഒന്ന് തിരഞ്ഞെടുക്കുക.
“മുഖത്തെ ചർമ്മം വളരെ കനം കുറഞ്ഞതും കൂടുതൽ ലോലവുമാണ്. കൺപോളകളിലെ ചർമ്മം ശരീരത്തിലെ ഏറ്റവും കനം കുറഞ്ഞതും അതിലോലമായതുമായ ചർമ്മമാണ്. മുഖത്തെ ചർമ്മത്തിന് ചെറിയ സുഷിരങ്ങളുണ്ട്, അതിൽ ചർമ്മത്തിലെ എണ്ണ ഗ്രന്ഥികളുടെ ഉയർന്ന സാന്ദ്രത അടങ്ങിയിരിക്കുന്നു, ഇത് മുഖക്കുരുവിന് കൂടുതൽ സാധ്യതയുള്ളതാക്കുന്നു. അതേസമയം, നിങ്ങളുടെ പുറകിലെയും കാലുകളിലെയും ചർമ്മം പലപ്പോഴും വളരെ കട്ടിയുള്ളതാണ്, ”എലാന്റിസ് ഹെൽത്ത്‌കെയർ വെനീറോളജി ആൻഡ് കോസ്‌മെറ്റോളജി, ഡെർമറ്റോളജി ഡോ. ചാന്ദ്‌നി ജെയിൻ ഗുപ്ത പറഞ്ഞു.
അതുപോലെ, മുഖത്തിന്റെയും ശരീരത്തിന്റെയും ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾ ഈ വ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കുന്നു. “ശരീരത്തിന് വേണ്ടി നിർമ്മിച്ച ഉൽപ്പന്നങ്ങൾ ശരീരത്തെ മോയ്സ്ച്യുറൈനിങ്ങളുടെ മുഖത്തെ സെൻസിറ്റീവ് ചർമ്മത്തിന് അവ വളരെ കഠിനമോ ആക്രമണോത്സുകമോ ആകാം. മറുവശത്ത്, മുഖത്തെ ക്രീമുകൾ ഈ അതിലോലമായ ചർമ്മത്തെ സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ”ഡോ. ചാന്ദ്‌നികൂട്ടിച്ചേർത്തു.
മുഖക്കുരു ചികിത്സിക്കുക, ചുവപ്പ് അല്ലെങ്കിൽ നിറവ്യത്യാസം, കറുത്ത പാടുകൾ, അല്ലെങ്കിൽ ചുളിവുകൾ എന്നിവ കുറയ്ക്കുക എന്നിങ്ങനെയുള്ള കൂടുതൽ പ്രത്യേക ഉദ്ദേശ്യങ്ങൾ മുഖത്തെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾക്ക് ഉണ്ടെന്നും അവർ വിശദീകരിച്ചു. “ചൂട്, തണുപ്പ്, അല്ലെങ്കിൽ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ തുടങ്ങിയ മൂലകങ്ങൾക്ക് വിധേയമായി മുഖത്തെ ചർമ്മം കൂടുതൽ സമയം ചെലവഴിക്കുന്നു. തൽഫലമായി, പല ഫേഷ്യൽ ഉൽപ്പന്നങ്ങൾക്കും ഇരട്ട ഉദ്ദേശ്യമുണ്ട്: അവ മുഖത്തെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു, അതേസമയം നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏതെങ്കിലും ചർമ്മ പ്രശ്‌നങ്ങൾ മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നു, ”വിദഗ്‌ധർ പറഞ്ഞു.
മുഖം, ശരീര സംരക്ഷണ ഉൽപ്പന്നങ്ങളിൽ വ്യത്യസ്ത ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. “ബോഡി ലോഷനുകളിൽ സാധാരണയായി ഈർപ്പം തടയുന്നതിന് എണ്ണകൾ പോലുള്ള മോയ്സ്ചറൈസിംഗ് ചേരുവകൾ അടങ്ങിയിരിക്കുന്നു. എന്നിരുന്നാലും, ഈ ഭാരമേറിയ ചേരുവകൾ മുഖക്കുരു പോലുള്ള ചർമ്മ പ്രശ്‌നങ്ങളെ വഷളാക്കും.
നിങ്ങളുടെ മുഖത്ത് ബോഡി ലോഷൻ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അവർ നിർദ്ദേശിച്ചു, നിങ്ങളുടെ ശരീരത്തിൽ ഫേഷ്യൽ ക്രീം ഉപയോഗിക്കുന്നത് നല്ലതായിരിക്കുമെന്ന് കൂട്ടിച്ചേർത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.