താരൻ എന്നു കേൾക്കുമ്പോൾ ശിരോചർമ്മത്തിൽ മാത്രം വരുന്ന ഒരു പ്രശ്നമായി എഴുതിതള്ളാൻ വരട്ടെ. താരനുണ്ടാക്കുന്ന പ്രശ്നങ്ങൾ തലയിൽ മാത്രം ഒതുങ്ങില്ല, മുഖത്തേക്കും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കുമെല്ലാം താരൻ വ്യാപിക്കുകയും ചർമ്മപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കൃത്യമായി ശ്രദ്ധ നൽകി താരനെ തുരത്തിയില്ലെങ്കിൽ കൂടുതൽ വഷളാകുമെന്ന കാര്യത്തിൽ സംശയമില്ല.കര്‍പ്പൂരം ഉപയോഗിച്ച് താരന്‍ ഇല്ലാതാക്കാനുളള പൊടിക്കൈ പറയുകയാണ് ബ്യൂട്ടി ബ്‌ളോഗറായ മിഷ.
5-6 കര്‍പ്പൂര കട്ടകള്‍ ചെറുതായി പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് വെളളിച്ചെണ്ണ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം തലയോട്ടിയില്‍ നല്ലവണ്ണം തേച്ചുപിടിപ്പിക്കേണ്ടതാണ്. ഇതു ഒരു മണിക്കൂര്‍ സമയത്തിനു ശേഷം നിങ്ങളുടെ ഇഷ്ട ഷാംപൂ ഉപയോഗിച്ചു കഴുകികളയാവുന്നതാണ്.
താരന്‍ ഇല്ലാതാക്കാന്‍ മാത്രമല്ല മുടി വളരാനും, തലയില്‍ തണുപ്പ് നിലനിര്‍ത്താനും ഇതു ഉപയോഗിക്കാവുന്നതാണ്.പേന്‍, ഈര് എന്നിവയെ ഇല്ലാതാക്കാന്‍ കര്‍പ്പൂരത്തില്‍ അടങ്ങിയിരിക്കുന്ന ആന്റി ഫംഗല്‍ സ്വഭാവം സഹായിക്കുന്നു.വേദന സംഹാരികളിലും കാലങ്ങളായി ഉപയോഗിക്കുന്ന ഏറെ ഔഷധഗുണനമുളള പദാര്‍ത്ഥമാണ് കര്‍പ്പൂരം.