scorecardresearch

തേക്കടിയേക്കാൾ സുന്ദരം; ഇടുക്കിയിലെ ഈ ഹിഡൻ സ്പോട്ടുകൾ ആരേയും അമ്പരപ്പിക്കും

പ്രത്യേക പ്ലാനോ വലിയ സാമ്പത്തിക ചിലവോ ആവശ്യമില്ല ഇനി ഇടുക്കിയിലേയ്ക്കു പോയിവരാൻ

പ്രത്യേക പ്ലാനോ വലിയ സാമ്പത്തിക ചിലവോ ആവശ്യമില്ല ഇനി ഇടുക്കിയിലേയ്ക്കു പോയിവരാൻ

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
One Day Trip Idukki FI

ഇടുക്കിയിലെ ഈ മനോഹരമായ ഇടങ്ങൾ കാണാതെ പോകരുത് | ചിത്രം: ഫ്രീപിക്

കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ എന്നും വിസ്മയമായി നിൽക്കുന്ന ജില്ലയാണ് ഇടുക്കി. പച്ചപുതച്ച മലനിരകളും കോടമഞ്ഞ് പുതച്ച താഴ്‌വാരങ്ങളും ഇടുക്കിക്ക് നൽകുന്ന വന്യമായ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്. എന്നാൽ മൂന്നാറും തേക്കടിയും പോലുള്ള തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോയി പണം ചിലവഴിക്കുന്നതിന് പകരം, ബഡ്ജറ്റിൽ ഒതുങ്ങി നിൽക്കുന്നതും അധികമാരും എത്തിപ്പെടാത്തതുമായ ഒട്ടനവധി ഇടങ്ങൾ ഇടുക്കിയിലുണ്ട്.

Advertisment

ഒരു ദിവസത്തെ യാത്രയിൽ കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന ഒരുപാട് സ്ഥലങ്ങൾ ഇടുക്കിയിലുണ്ട്.

Also Read: തേയിലത്തോട്ടം മാത്രമല്ല, മൂന്നാറിലെ സഞ്ചാരികളുടെ 5 പ്രിയപ്പെട്ട ഇടങ്ങൾ ഇതാ

Advertisment

പാൽക്കുളമേട് 

ഇടുക്കിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റുകളിൽ ഒന്നാണിത്. ചെറിയൊരു ട്രെക്കിംഗിലൂടെ കുന്നിൻ മുകളിൽ എത്തിയാൽ ഇടുക്കി അണക്കെട്ടിന്റെ പൂർണ്ണരൂപവും അറബിക്കടലിന്റെ വിദൂര ദൃശ്യവും കാണാൻ സാധിക്കും. മഞ്ഞും കാറ്റും നിറഞ്ഞ ഇവിടം കുറഞ്ഞ ചിലവിൽ വലിയൊരു അനുഭവം നൽകുന്നു.

Also Read: തായ്‌ലൻഡ് വരെ പോകേണ്ട, യൂറോപ്യൻ ഭംഗിയുള്ള കേരളത്തിലെ ഹിഡൻ ബീച്ചുകളാണിത്

അഞ്ചുരുളി ടണൽ 

ഇടുക്കി ഡാമിലെ ജലസംഭരണിയിലേക്ക് ഇരട്ടയാറിൽ നിന്നുള്ള വെള്ളം എത്തിക്കുന്ന കൂറ്റൻ തുരങ്കമാണിത്. കാടിന്റെ വന്യതയും ജലാശയത്തിന്റെ ഭംഗിയും ആസ്വദിക്കാൻ പറ്റിയ ഇവിടെ ഫീസുകളില്ലാതെ തന്നെ സമയം ചെലവഴിക്കാം.

ആർച്ചൽ വ്യൂ പോയിന്റ് 

ഇടുക്കി - കട്ടപ്പന പാതയിൽ അധികം അറിയപ്പെടാത്ത ഒരു സുന്ദരമായ മലനിരയാണിത്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്രയും മലനിരകളുടെ മനോഹാരിതയും ഒരു ദിവസത്തെ യാത്രയ്ക്ക് മുതൽക്കൂട്ടാകും.

Also Read: വൺ-ഡേ ട്രിപ്പ് പ്ലാൻ ചെയ്തോളൂ, ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാം കേരളത്തിലെ ഈ ഹിഡൻ സ്പോട്ടുകൾ

നാടുകാണി പവലിയൻ (Nadukani Pavilion) 

തൊടുപുഴ-ഇടുക്കി റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഫാമിലിയായി പോകുന്നവർക്ക് അനുയോജ്യമാണ്. മുവാറ്റുപുഴയാറിന്റെ ഒഴുകുന്ന ദൃശ്യവും താഴെയുള്ള താഴ്വരകളും ഇവിടെ നിന്ന് കാണാം. വളരെ കുറഞ്ഞ പ്രവേശന ഫീസ് മാത്രമേ ഇവിടെയുള്ളൂ.

തൊമ്മൻകുത്ത് വെള്ളച്ചാട്ടം 

കാടിനുള്ളിലെ ഏഴു നിലകളായുള്ള വെള്ളച്ചാട്ടമാണ് ഇതിന്റെ പ്രത്യേകത. ട്രെക്കിംഗിനും കുളിക്കാനും സൗകര്യമുള്ള ഇവിടം പ്രകൃതിസ്നേഹികൾക്ക് പ്രിയപ്പെട്ടതാണ്. വനംവകുപ്പിന്റെ കീഴിലുള്ള ഈ കേന്ദ്രത്തിൽ ചിലവ് വളരെ കുറവാണ്.

Read More: ഇല പൊഴിച്ച് ഉടൽ നിറയെ പൂക്കളുമായി തബെബുയ മരങ്ങൾ; മുംബൈ നഗരത്തിൽ ​പിങ്ക് വസന്തം

Kerala Tourism Travel Tourist

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: