/indian-express-malayalam/media/media_files/2026/02/25/hillstations-kerala-fi-2026-02-25-10-24-13.jpg)
തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് അടുത്ത യാത്ര ഇവിടേയ്ക്ക് പ്ലാൻ ചെയ്യൂ | ചിത്രം: ഫ്രീപിക്
കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിയുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മൂന്നാറും വയനാടും പോലുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. എന്നാൽ, സഞ്ചാരികളുടെ തിരക്കില്ലാത്ത, പ്രകൃതി അതിന്റെ തനിമയോടെ നിലനിൽക്കുന്ന ഒട്ടേറെ മനോഹരമായ ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. പലപ്പോഴും വലിയ സാമ്പത്തിക ചിലവ് ഭയന്നാണ് പലരും യാത്രകൾ പ്ലാൻ ചെയ്യാൻ മടിക്കുന്നത്. എന്നാൽ, കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ സന്ദർശിക്കാവുന്ന ഒട്ടേറെ 'ഹിഡൻ' ഹിൽ സ്റ്റേഷനുകൾ കേരളത്തിലുണ്ട്.
ഭക്ഷണത്തിനും താമസത്തിനുമായി വലിയ തുക ചിലവാക്കാതെ തന്നെ മനോഹരമായ മലനിരകളും കോടമഞ്ഞും ശാന്തമായ അന്തരീക്ഷവും ഇവിടെ ആസ്വദിക്കാനാകും.
Also Read: ഇതൊന്നും കാണാതെ മടങ്ങല്ലേ! വയനാടൻ യാത്രയിൽ ഈ സ്ഥലങ്ങൾ ഒഴിവാക്കരുത്
റാണിപുരം
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം ട്രക്കിംഗ് പ്രേമികൾക്ക് പ്രിയപ്പെട്ട ഇടമാണ്. പുൽമേടുകളിലൂടെയുള്ള നടത്തവും മലമുകളിലെ തണുത്ത കാറ്റും സമാനതകളില്ലാത്ത അനുഭവമാണ് നൽകുക. വലിയ റിസോർട്ടുകൾക്ക് പകരം കുറഞ്ഞ നിരക്കിൽ ഹോംസ്റ്റേകൾ ഇവിടെ ലഭ്യമാണ്. കാസർഗോഡ് നഗരത്തിൽ നിന്നും ബസ് മാർഗ്ഗം ഇവിടേക്ക് എളുപ്പത്തിൽ എത്താം.
പാഞ്ചാലിമേട്
വാഗമണ്ണിന് സമീപമാണെങ്കിലും പലരും ശ്രദ്ധിക്കാതെ പോകുന്ന ഇടമാണ് പാഞ്ചാലിമേട്. ഐതിഹ്യങ്ങളുറങ്ങുന്ന ഈ മലനിരകളിൽ എപ്പോഴും കോടമഞ്ഞ് നിറഞ്ഞുനിൽക്കും. കുട്ടിക്കാനത്തുനിന്നും കേവലം പത്ത് കിലോമീറ്റർ മാത്രം ദൂരമുള്ള ഈ പ്രദേശം കുറഞ്ഞ ചിലവിൽ ഒരു സായാഹ്നം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമാണ്.
Also Read: ലക്ഷങ്ങൾ ചിലവാക്കി സ്വിറ്റ്സർലാൻഡിൽ പോകേണ്ട! അതേ ഭംഗിയുള്ള ഈ ഇടങ്ങൾ കേരളത്തിലാണ്
കക്കയം
ഡാമും മലനിരകളും വെള്ളച്ചാട്ടങ്ങളും ചേരുന്ന കക്കയം മലബാറിലെ ഒളിഞ്ഞിരിക്കുന്ന സുന്ദരിയാണ്. വനത്തിനുള്ളിലൂടെയുള്ള യാത്രയും ബോട്ടിംഗും ഇവിടെ ആസ്വദിക്കാം. പ്രവേശന ഫീസും യാത്രാ ചിലവും വളരെ കുറവായതിനാൽ ബഡ്ജറ്റ് യാത്രക്കാർക്ക് ഇവിടം പ്രിയങ്കരമാണ്.
ചതുരംഗപ്പാറ
തമിഴ്നാട് അതിർത്തിയോട് ചേർന്നുനിൽക്കുന്ന ചതുരംഗപ്പാറ വ്യൂ പോയിന്റ് അതിശക്തമായ കാറ്റിനും മനോഹരമായ കാഴ്ചകൾക്കും പേരുകേട്ടതാണ്. പവൻ ചക്രങ്ങളും താഴെ തമിഴ്നാട്ടിലെ കൃഷിയിടങ്ങളും കാണുന്നത് നയനാന്ദകരമാണ്. ഓഫ്-ബീറ്റ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു രൂപ പോലും അധികം ചിലവാക്കാതെ സന്ദർശിക്കാവുന്ന ഇടമാണിത്.
Also Read: ഫോർട്ട് കൊച്ചി വിട്ടുപിടിക്കാം; കൊച്ചിയിലെ ഈ ഹിഡൻ സ്പോട്ടുകൾ ഒരു തവണയെങ്കിലും സന്ദർശിക്കൂ
മണിയൻമുടി
ഇടുക്കിയിലെ അധികം ആരും അറിയാത്ത മറ്റൊരു ഹിൽ സ്റ്റേഷനാണ് മണിയൻമുടി. കുന്നിൻ മുകളിലെ പള്ളിയും അവിടെ നിന്നുള്ള ഇടുക്കി ഡാമിന്റെ വിദൂര കാഴ്ചയും അതിമനോഹരമാണ്. വലിയ ടൂറിസ്റ്റ് കേന്ദ്രമല്ലാത്തതിനാൽ ഇവിടെ തിരക്ക് കുറവാണെന്നു മാത്രമല്ല, ചിലവ് വളരെ കുറവുമാണ്.
Read More: തേയിലത്തോട്ടം മാത്രമല്ല, മൂന്നാറിലെ സഞ്ചാരികളുടെ 5 പ്രിയപ്പെട്ട ഇടങ്ങൾ ഇതാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us