ചിലർക്ക് മേക്കപ്പ് ഒട്ടും ഇഷ്ടമായിരിക്കില്ല. മറ്റു ചിലർക്കാകട്ടെ മേക്കപ്പ് അവരുടെ കോൺഫിഡൻസിനെയാണ് സൂചിപ്പിക്കുന്നത്. രണ്ടാമത്തെ വിഭാഗത്തിലാണ് നിങ്ങൾ പെടുന്നതെങ്കിൽ ബ്രഷുകളോ സ്പോഞ്ചുകളോ ഏതാണ് മേക്കപ്പിന് പറ്റിയ ശരിയായ ഉപകരണമെന്ന സംശയം ഉണ്ടാകും. മേക്കപ്പ് ബ്രഷുകളും സ്‌പോഞ്ചുകളും മേക്കപ്പ് ഉൽപ്പന്നങ്ങളുടെ ഉപയോഗിക്കുന്ന രീതിയെ മാത്രമല്ല ചർമ്മത്തെയും ബാധിക്കുന്നതാണ്.
ബ്രഷുകളും സ്പോഞ്ചുകളും ചർമ്മത്തിൽ പ്രവർത്തിക്കുന്നത് രണ്ട് രീതിയിലാണ്. അതിന്റെ അനന്തരഫലത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ.അഞ്ചൽ പന്ത് പറയുന്നു.
ഉൽപ്പന്നത്തിന്റെ ആഗിരണം കുറവായതിനാൽ, ഫൗണ്ടേഷനോ ബേസ് മേക്കപ്പോ പ്രയോഗിക്കുമ്പോൾ ബ്രഷുകൾ മികച്ച കവറേജ് നൽകുന്നു. “സെൻസിറ്റീവ് ചർമ്മമോ വളരെ വരണ്ട ചർമ്മമോ ആണെങ്കിൽ ബ്രഷിന്റെ കുറ്റിരോമങ്ങൾ ചർമ്മത്തിൽ കഠിനമാക്കാൻ സാധ്യതയുണ്ട്. ഇനി ബ്രഷുകൾ പഴകിയതും വൃത്തിയില്ലാത്തതുമാണെങ്കിലും ഇത് തന്നെയാണ് സംഭവിക്കുന്നത്,” വിദഗ്ധ പറയുന്നു.
മറുവശത്ത്, സ്പോഞ്ചുകൾ ചർമ്മത്തിൽ മികച്ചതാണ്, കാരണം അവ ഫ്രിക്ഷൻ കുറയ്ക്കുന്നു ഡോ. അഞ്ചൽ പറയുന്നു. “സെൻസിറ്റീവും വരണ്ടതുമായ ചർമ്മത്തിന് ഇത് മികച്ച ഓപ്ഷനാണ്,”വിദഗ്ധ പറയുന്നു. എന്നിരുന്നാലും, ബ്രഷുകളെ അപേക്ഷിച്ച് ഉൽപ്പന്നങ്ങൾ കൂടുതൽ പാഴാക്കാൻ ഇത് കാരണമാകും.
ഈർപ്പമുള്ളപ്പോൾ ഉപയോഗിക്കുന്നതിനാൽ സ്പോഞ്ചുകൾ വൃത്തിയാക്കുന്നത് പ്രധാനമാണെന്ന് ഡോ. അഞ്ചൽ പറയുന്നു. “ഇത് വിവിധ ബാക്ടീരിയകളുടെ ഒരു കേന്ദ്രമായി മാറുന്നു. വൃത്തിയാക്കിയ ശേഷം സ്പോഞ്ചുകൾ ഉണങ്ങാൻ ബ്രഷുകളേക്കാൾ കൂടുതൽ സമയമെടുത്തേക്കാം,” ഡെർമറ്റോളജിസ്റ്റ് കൂട്ടിച്ചേർത്തു.
നോർമ്മൽ, എണ്ണമയമുള്ള ചർമ്മമാണെങ്കിൽ രണ്ടിൽ ഏത് വേണമെങ്കിലും ഉപയോഗിക്കാം. പക്ഷേ, നിങ്ങൾക്ക് വരണ്ടതോ സെൻസിറ്റീവായതോ ആയ ചർമ്മമുണ്ടെങ്കിൽ, സ്പോഞ്ചാണ് മികച്ച ഓപ്ഷൻ. “മുഖക്കുരുവുള്ള ചർമ്മത്തിൽ ബ്രഷോ സ്പോഞ്ചോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവ കഴുകി വൃത്തിയാക്കുന്നത് ഉറപ്പാക്കുക,”ഡോ. അഞ്ചൽ പറയുന്നു.
നിങ്ങളുടെ ബ്രഷുകളും സ്‌പോഞ്ചുകളും എങ്ങനെ വൃത്തിയാക്കാമെന്ന് നേരത്തെ നടി ശ്രുതി ഹാസൻ പങ്കുവെച്ചിരുന്നു. “ അവയെ ഒലിവ് ഓയിലും ഡിഷ് സോപ്പും കലർത്തി ഒരു മണിക്കൂറോളം മുക്കിവയ്ക്കുന്നു. മുക്കിവയ്ക്കുക, എന്നിട്ട് അവയെ സ്‌ക്രബ് ചെയ്യുക. ശേഷം ഉണക്കാൻ വെയ്ക്കുക. അങ്ങനെയാണ് ഞാൻ എന്റെ ബ്രഷുകൾ വൃത്തിയാക്കുന്നത്, ”ശ്രുതി പറഞ്ഞു. “നിങ്ങളുടെ ചർമ്മം ക്ലിയറാകണമെങ്കിൽ ബ്രഷുകൾ വൃത്തിയാക്കുന്നത് വളരെ പ്രധാനമാണ്,” ശ്രുതി പറഞ്ഞിരുന്നു.