scorecardresearch

മെഹന്ദിയിൽ വരന്റെ പേരിനു പകരം വധു ഒളിപ്പിച്ചുവച്ച സർപ്രൈസുകൾ; വീഡിയോ

ആദ്യകാഴ്ചയിൽ തന്നെ മെഹന്ദിയിലെ എല്ലാ കലാസൃഷ്ടികളും വരൻ കൃത്യമായി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും വധു

mehendi, mehendi artist artwork, bridal mehendi design

നോർത്തിന്ത്യൻ വിവാഹങ്ങളിൽ മാത്രമല്ല, കേരള സ്റ്റൈൽ വിവാഹങ്ങളിലും മെഹന്ദിയും ഹൽദിയുമൊക്കെ ഒരു സ്ഥിരം കാഴ്ചയാണിന്ന്. ബ്രൈഡൽ മെഹന്ദി ഡിസൈനുകൾക്ക് മുൻപൊന്നുമില്ലാത്ത രീതിയിലുള്ള സ്വീകാര്യതയാണ് ഇന്ന് ലഭിക്കുന്നത്. വധുവിന്റെ കൈകളിൽ മെഹന്ദി ഡിസൈനിന് അകത്തായി വരന്റെ പേര് ഒളിപ്പിച്ചുവയ്ക്കുന്നത് ഒക്കെ സാഘാരണകാഴ്ചയാണ്. വിവാഹദിനം അനുസ്മരണീയമാക്കാൻ വരന്റെ പേരിന്റെ ആദ്യ അക്ഷരമോ അല്ലെങ്കിൽ വധൂവരന്മാരുടെ പ്രണയത്തെ സൂചിപ്പിക്കുന്ന സൂചകങ്ങളോ ഒക്കെ സമർത്ഥമായി മെഹന്ദി ആർട്ടിസ്റ്റുകൾ മെഹന്തി ഡിസൈനിൽ ഉൾപ്പെടുത്താറുണ്ട്.

എന്നാൽ, വരന്റെ പേരിനു പകരം മെഹന്ദിയിൽ ഐക്കണിക് കലാസൃഷ്ടികൾ തന്നെ പുനരാവിഷ്കരിച്ച ഒരു വധുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അഞ്ജലി തപാഡിയ എന്ന പെൺകുട്ടിയാണ് വിവാഹനാളിൽ തന്റെ മെഹന്ദിയിൽ ലോകപ്രശസ്ത കലാകാരന്മാരുടെ ഐക്കോണിക് ചിത്രങ്ങൾ പുനരാവിഷ്കരിച്ചത്. വിൻസെന്റ് വാൻ ഗോഗിന്റെ സ്റ്റാറി നൈറ്റ്, ഗുസ്താവ് ക്ലിംറ്റിന്റെ ദി കിസ്, ഹൊകുസായിയുടെ ദി ഗ്രേറ്റ് വേവ് ഓഫ് കനഗാവ, കീത്ത് ഹാരിംഗിന്റെ ഗ്രാഫിറ്റി, പാബ്ലോ പിക്കാസോയുടെ ഫെമ്മെ ഓ കോളിയർ ജൗൺ, മൈക്കലാഞ്ചലോയുടെ ദ ക്രിയേഷൻ ഓഫ് ആദം തുടങ്ങിയ പ്രശസ്ത സൃഷ്ടികളെല്ലാം സൂക്ഷിച്ചുനോക്കിയാൽ ഈ മെഹന്ദി ഡിസൈനിൽ കണ്ടെത്താം.

“എന്റെ മെഹന്ദിയിൽ വരന്റെ പേര് എവിടെയാണ് ഒളിപ്പിച്ചതെന്ന് എല്ലാവരും എന്നോട് ചോദിച്ചു. ഞാൻ അത് ചെയ്തിട്ടില്ല. പകരം ഞാൻ ചെയ്തത് ഇതാണ്, ”ഇൻസ്റ്റാഗ്രാം റീലിൽ പങ്കുവച്ച വീഡിയോയിൽ അഞ്ജലി പറയുന്നു. തന്റെ ഭർത്താവ് ആകർഷ് ടണ്ടൻ ആദ്യകാഴ്ചയിൽ തന്നെ മെഹന്ദിയിലെ എല്ലാ കലാസൃഷ്ടികളും കൃത്യമായി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഞങ്ങളുടെ പ്രണയവും അഭിരുചികളും ഇതിലൂടെ ശക്തമാണെന്നും അഞ്ജലി പറയുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള മെഹന്ദി ആർട്ടിസ്റ്റായ കമൽ ക്ലാരയാണ് അഞ്ജലിയ്ക്കുടെ കൈകളിൽ ഈ മനോഹരമായ ഡിസൈൻ ഒരുക്കിയത്. “ഒരു മെഹന്ദി ആർട്ടിസ്റ്റ് എന്ന നിലയിലുള്ള എന്റെ 30 വർഷത്തെ അനുഭവത്തിൽ, ഇത്തരമൊരു സവിശേഷമായ കസ്റ്റമൈസ്ഡ് ഡിസൈൻ ചെയ്തിരിക്കുന്നത് ആദ്യമാണ്,” കമൽ indianexpress.comനോട് പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Bridal mehendi design iconic artworks picasso artists van gogh