ബോളിവുഡിലെ യുവനായികമാരിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സാറ. സെയ്ഫ് അലി ഖാന്റെയും ആദ്യഭാര്യ അമൃത സിങ്ങിന്റെയും മകളായ സാറായ്ക്ക് ഏറെ ആരാധകരുമുണ്ട്. സുഹൃത്തുകൾക്കും കുടുംബത്തിനുമാപ്പം ഇടയ്ക്ക് യാത്രകൾ പോകാറുണ്ട് സാറ. കഴിഞ്ഞ ദിവസമാണ് അമ്മ അമൃതയ്‌ക്കൊപ്പം കശ്മീരിൽ നിന്നുള്ള ചിത്രങ്ങൾ താരം പങ്കുവച്ചത്. ഇപ്പോഴിതാ കേദാർനാഥിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് സാറ.
മൂന്നു വ്യത്യസ്ത ലുക്കുകളാണ് സാറ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഡെനിം ജീൻസും ചുവന്ന ജാക്കറ്റും അണിഞ്ഞ് ഒരു ലുക്ക് സ്റ്റൈൽ ചെയ്തപ്പോൾ നിയോൺ നിറത്തിലുള്ള സ്വെറ്റ്ഷർട്ട് ആണ് മറ്റൊരു ലുക്കിനായി തിരഞ്ഞെടുത്തത്. എല്ലാ ലുക്കിനൊപ്പവും ഫ്ളോറൽ പ്രിന്റ് നിറഞ്ഞ ഷോളും സാറ അണിഞ്ഞിട്ടുണ്ട്. തൊപ്പി, സൺഗ്ലാസ്സ്, ബുട്ട്സ് തുടങ്ങിയ ആക്സ്സസറീസും സ്റ്റൈലിഷ് ലുക്ക് നൽകുന്നു.
വളരെ വൈകാരികമായ ഒരു കുറിപ്പും സാറ ഇതിനൊപ്പം പങ്കുവച്ചിട്ടുണ്ട്. “ക്യാമറയ്ക്ക് മുൻപിൽ വരുന്നതിനു മുൻപാണ് ഞാൻ ആദ്യമായി ഇവിടെ വരുന്നത്.ഇന്ന് അതില്ലാതെ എനിക്കൊരു ജീവിതം ചിന്തിക്കാൻ കൂടി കഴിയുന്നില്ല. എന്നെ ഞാനാക്കിയതിനു നന്ദി കേദാർനാഥ്. കുറച്ചു ആളുകൾക്കു മാത്രമെ ഇങ്ങോട് വീണ്ടും വരാനാകും, അതിലൊരാളായതിൽ ഞാൻ സന്തോഷിക്കുന്നു” സാറ കുറിച്ചു.
പവൻ കിർപലനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘ഗ്യാസ് ലൈറ്റി’ൽ ആണ് സാറ അവസാനമായി അഭിനയിച്ചത്. മാർച്ച് 31 നു ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തിയത്. വിക്രാന്ത് മാസ്സേ, ചിത്രഗാഡ സിങ്ങ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.