/indian-express-malayalam/media/media_files/2026/01/20/chithrangda-skin-care-fi-2026-01-20-11-36-41.jpg)
ചിത്രാംഗദ | ഫൊട്ടോ: ഇൻസ്റ്റഗ്രാം
പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും ഊർജ്ജസ്വലതയും നിലനിർത്തുന്നതിൽ ബോളിവുഡ് താരങ്ങൾ എപ്പോഴും ശ്രദ്ധാലുക്കളാണ്. എന്നാൽ വെറും സൗന്ദര്യവർദ്ധക വസ്തുക്കളിലല്ല, മറിച്ച് ശരിയായ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലുമാണ് യഥാർത്ഥ മാറ്റം ഒളിഞ്ഞിരിക്കുന്നത് എന്ന് തെളിയിക്കുകയാണ് പ്രശസ്ത നടി ചിത്രാംഗദ സിംഗ്. തന്റെ 50-കളിലും 20-കാരിയുടെ ചുറുചുറുക്കും തിളക്കമുള്ള ചർമ്മവും നിലനിർത്താൻ താരം പിന്തുടരുന്നത് വളരെ ലളിതവും എന്നാൽ അതീവ ഫലപ്രദവുമായ ഒരു പ്രഭാത ദിനചര്യയാണ്.
ആന്റിഓക്സിഡന്റുകൾ അടങ്ങിയ പാനീയങ്ങളും പഴങ്ങളും നിറഞ്ഞ തന്റെ പ്രഭാത ദിനചര്യയെക്കുറിച്ച് നടി ചിത്രാംഗദ സിംഗ് അടുത്തിടെ വെളിപ്പെടുത്തി. "ഞാൻ ഇളംചൂടുള്ള വെള്ളമാണ് കുടിക്കുന്നത്. ഒരു വലിയ മഗ്ഗ് ചൂടുവെള്ളം. ജീരകവും അയമോദകവും കുതിർത്ത് തിളപ്പിച്ച ശേഷം അതിൽ നാരങ്ങാനീരും ചേർത്ത് കുടിക്കും. അതിനുശേഷം കുതിർത്ത ബദാം കഴിക്കും, പിന്നീട് ഒരു കിവിയും ഒരു ചെറിയ പാത്രം പപ്പായയും കഴിക്കും. ഇതാണ് എന്റെ പ്രഭാത ഭക്ഷണം"" എന്നാണ് താരം ഒരു പോഡ്‌കാസ്റ്റിൽ പറഞ്ഞത്.
Also Read: ദിവസവും രാവിലെ ഇത് വെള്ളത്തിൽ ചേർത്തു കുടിക്കൂ, തിളക്കമുള്ള മുടിയും ചർമ്മവും സ്വന്തമാക്കാം
ഇതേക്കുറിച്ച് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പ്രതികരിച്ചത് ചിത്രാംഗദയുടെ പ്രഭാതശീലം വയറിന്റെ ആരോഗ്യത്തിന് വളരെ അനുയോജ്യമായ ഒന്നാണെന്നാണ്. "രാത്രിയിലെ ഉറക്കത്തിന് ശേഷം ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ജലാംശം തിരികെ ലഭിക്കാനും മലബന്ധം തടയുന്നതിനും ദഹനത്തിനും ചൂടുവെള്ളം കുടിക്കുന്നത് സഹായിക്കും. ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളോ ദഹനക്കുറവോ ഉള്ളവർക്ക് ചൂടുവെള്ളം കുടിക്കുന്നത് ആശ്വാസകരമാണ്," എന്ന് ഗോയൽ പറഞ്ഞു.
Also Read: വീക്കം മാറാൻ പ്രിയങ്ക ചോപ്രയുടെ 'ഡി-പഫിംഗ്' വിദ്യ; ഈ ഐസ് ഫേഷ്യൽ എത്രത്തോളം ഫലപ്രദമാണ്?
ജീരകവും അയമോദകവും ചേർത്ത വെള്ളം കുടിക്കുന്നത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ഗ്യാസ് കുറയ്ക്കുകയും ചെയ്യുന്നു. നാരങ്ങാനീര് വിറ്റാമിൻ സി നൽകുന്നതോടൊപ്പം ജലാംശം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദഹനപ്രക്രിയ സുഗമമാക്കാൻ ഈ മിശ്രിതം സഹായിക്കും.
കിവി, പപ്പായ തുടങ്ങിയ സീസണൽ പഴങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രകൃതിദത്തമായ നാരുകൾ, ആന്റിഓക്സിഡന്റുകൾ, എൻസൈമുകൾ എന്നിവ നൽകുന്നു.
Also Read: പ്രായം പിന്നോട്ട് തന്നെ, യുവത്വം തുളുമ്പുന്ന ചർമ്മത്തിന്റെ രഹസ്യം പങ്കുവച്ച് ബിപാഷ
"പപ്പായയിലെ പപ്പെയ്ൻ എന്ന പ്രോട്ടീൻ ദഹനത്തെയും കുടലിന്റെ ആരോഗ്യത്തെയും സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ കിവി മലബന്ധത്തിൽ നിന്ന് ആശ്വാസം നൽകാൻ സഹായിക്കുന്നു. ഇത്തരം പാനീയങ്ങൾക്കും പഴങ്ങൾക്കും ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാനും അസിഡിറ്റി കുറയ്ക്കാനും സഹായിക്കും."
ഈ ദിനചര്യ ജലാംശം നിലനിർത്തുന്നതിനും ദഹനത്തെ ഉത്തേജിപ്പിക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്. ഇത് വീക്കം കുറയ്ക്കാനും ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജം നൽകാനും സഹായിക്കും. എന്നിരുന്നാലും, ആവശ്യമായ പ്രോട്ടീനും പോഷകങ്ങളും ലഭിക്കുന്നതിനായി ഇതിനുശേഷം കൃത്യമായ ഒരു പ്രഭാതഭക്ഷണം കൂടി കഴിക്കണമെന്ന് ഗോയൽ നിർദ്ദേശിക്കുന്നു.
DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: കരീന കപൂറിൻ്റെ തിളങ്ങുന്ന കരുത്തുറ്റ തലമുടിക്ക് പിന്നിൽ ഈ ഒരൊറ്റ പൊടിക്കൈ മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us