scorecardresearch

പ്രായം പിന്നോട്ട് തന്നെ, യുവത്വം തുളുമ്പുന്ന ചർമ്മത്തിന്റെ രഹസ്യം പങ്കുവച്ച് ബിപാഷ

ഈ കൊച്ചു പൊടിക്കൈ ശീലമാക്കുന്നതിലൂടെ പാർശ്വഫലങ്ങളില്ലാതെ തന്നെ ആരോഗ്യവുമുള്ളതും സുന്ദരവുമായ ചർമ്മം സ്വന്തമാക്കാം

ഈ കൊച്ചു പൊടിക്കൈ ശീലമാക്കുന്നതിലൂടെ പാർശ്വഫലങ്ങളില്ലാതെ തന്നെ ആരോഗ്യവുമുള്ളതും സുന്ദരവുമായ ചർമ്മം സ്വന്തമാക്കാം

author-image
Lifestyle Desk
New Update
Bipasha Basu Skin Care FI 1

ബിപാഷ ബസു | ഫൊട്ടോ: ഇൻസ്റ്റഗ്രാം

പ്രായം കൂടുന്തോറും ചർമ്മത്തിലുണ്ടാകുന്ന ചുളിവുകളും പാടുകളും നീക്കി തിളക്കമുള്ള മുഖം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. ഇതിനായി വിലകൂടിയ ബ്യൂട്ടി പാർലറുകളെയോ രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യ വർദ്ധക വസ്തുക്കളെയോ ആശ്രയിക്കുന്നതിന് പകരം പ്രകൃതിദത്തമായ വഴികൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും ഉചിതം. ബോളിവുഡ് സുന്ദരി ബിപാഷ ബസു തന്റെ ചർമ്മ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയപ്പോൾ ആരാധകർ അത് ഏറ്റെടുത്തു കഴിഞ്ഞു. കോവിഡ് കാലത്ത് പാർലറുകൾ അടഞ്ഞു കിടന്നപ്പോൾ താരം വീട്ടിൽ തന്നെ പരീക്ഷിച്ചു വിജയിച്ച ഒരു സിംപിൾ ഫെയ്സ് പാക്കാണിത്.

Advertisment

വീട്ടുമുറ്റത്തു നിന്നു തന്നെ ലഭ്യമായ പ്രകൃതി ദത്ത ചേരുവകളാണ് ബിപാഷ ഉപയോഗിച്ചത്. 

Also Read: വീക്കം മാറാൻ പ്രിയങ്ക ചോപ്രയുടെ 'ഡി-പഫിംഗ്' വിദ്യ; ഈ ഐസ് ഫേഷ്യൽ എത്രത്തോളം ഫലപ്രദമാണ്?

ചേരുവകൾ

  • ചെമ്പരത്തിപ്പൊടി
  • കറ്റാർവാഴ ജെൽ
  • കടലമാവ്

തയ്യാറാക്കുന്ന വിധം

ചെമ്പരത്തിപ്പൂവ് ഉണക്കിയെടുക്കാം. അത് പൊടിക്കാം. ഇതിലേയ്ക്ക് കറ്റാർവാഴ ജെല്ലും കടലമാവും ചേർത്തിളക്കി യോജിപ്പിക്കാം. ക്ലെൻസ് ചെയ്ത മുഖത്ത് ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Also Read: ദിവസവും രാവിലെ ഇത് വെള്ളത്തിൽ ചേർത്തു കുടിക്കൂ, തിളക്കമുള്ള മുടിയും ചർമ്മവും സ്വന്തമാക്കാം

ഗുണങ്ങൾ

  • കാലങ്ങളായി ചർമ്മ പരിചരണത്തിന് കടലമാവ് ഉപയോഗത്തിലുണ്ട്. ചർമ്മം വൃത്തിയാക്കാനും, എക്സ്ഫോളിയേറ്റ് ചെയ്യാനും ഇത് ഏറെ ഉപകാരപ്രദമായിരിക്കും. കൂടാതെ ടാനേറ്റ മൃതകോശങ്ങളെ നീക്കി അമിതമായി എണ്ണ മയം ഉണ്ടാകുന്നതു തടയാനും കടലമാവ് സഹായിക്കും. 
  • വിറ്റാമിൻ സി , ആന്തോസയാനിനുകൾ തുടങ്ങിയവ ചെമ്പരത്തിപ്പൂവിൽ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചർമ്മ സംരക്ഷണത്തിന് ഗുണപ്രദമാണ്. ഇതിൻ്റെ ആൻ്റി ഓക്സിഡൻ്റ് സവിശേഷതകൾ ഹൈപ്പർപിഗ്മൻ്റേഷനും, വാർധക്യ ലക്ഷണങ്ങളും തടഞ്ഞു നിർത്തുന്നു. ചെമ്പരത്തിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ ആസിഡ് ചർമ്മത്തിൽ മികച്ച സ്ക്രബറായും, എക്സ്ഫോളിയൻ്റായും പ്രവർത്തിക്കും. 
  • മുഖക്കുരുവിനും പാടുകൾക്കും ഉത്തമ പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. അത് ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇതിൽ അമിനോ ആസിഡുകൾ, സിങ്ക് എന്നിവയോടൊപ്പം മ്യൂക്കോപൊളിസാക്കറൈഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ സമഗ്രത, ഈർപ്പം നിലനിർത്തൽ എന്നിവ കുറയ്ക്കാൻ കാരണമാകുന്നു, കൂടാതെ ചർമ്മത്തിലുണ്ടാകുന്ന അൾസറുകൾ തടയാൻ സഹായിക്കുന്നു.

Also Read: ദിവസവും കുളിക്കുന്നതിനു മുമ്പ് ഇത് ഒരു തുള്ളി പൊക്കിളിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇത്തരം ഫെയസ് പാക്കുകൾ പാച്ച് ടെസ്റ്റഅ ചെയ്തതിനു ശേഷം ഉപയോഗിക്കുക. അലർജിയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്ന് ഉറപ്പാക്കണം. 

DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: കരീന കപൂറിൻ്റെ തിളങ്ങുന്ന കരുത്തുറ്റ തലമുടിക്ക് പിന്നിൽ ഈ ഒരൊറ്റ പൊടിക്കൈ മാത്രം

Skin Care Celebrities

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: