ചർമ്മത്തിന്റെ തരം അനുസരിച്ച് ഏറ്റവും മികച്ച മോയ്സ്ച്യുറൈസർ, സെറം, ഫേഷ്യൽ ഓയിൽ എന്നിവ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിൽ ശരീര സംരക്ഷണം പലരും മറക്കാറുണ്ട്. മുഖമൊഴികെ, ശരീരത്തിന്റെ ബാക്കി ഭാഗങ്ങൾ ശ്രദ്ധിക്കാതെ വിടുന്നത്, പ്രത്യേകിച്ച് സീസണൽ കാലാവസ്ഥ മാറുന്ന സമയത്ത്, ചർമ്മം വരണ്ടതും പാടുള്ളതുമായി തോന്നുന്നതിന് ഇടയാക്കും.
ചർമ്മ സംരക്ഷണം പോലെ, ശരീര സംരക്ഷണ ഉൽപ്പന്നങ്ങളും ചർമ്മത്തിന്റെ തരം അനുസരിച്ച് അറിഞ്ഞിരിക്കണം. എല്ലാവർക്കും ഒരു ഫോർമുല അല്ല. ഉദാഹരണത്തിന്, പല ബോഡി ലോഷനുകളിലും സാധാരണയായി കാണപ്പെടുന്ന കൊക്കോ ബട്ടർ വരണ്ട ചർമ്മത്തിന് മികച്ചതാണെങ്കിലും, മുഖക്കുരു സാധ്യതയുള്ളതോ എണ്ണമയമുള്ളതോ ആയ ചർമ്മത്തിന് അനുയോജ്യമല്ലെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ബ്യൂട്ടി ബ്രാൻഡ് സിന്നമൺ സോൾ സ്ഥാപക നിധ അദേനി പറഞ്ഞു. ശരീര സംരക്ഷണത്തിന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അവർ വിശദീകരിച്ചു.
- ശരിയായ ക്ലെൻസർ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. പകൽ സമയത്ത് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അഴുക്കും ഡെഡ് ചർമ്മവും നീക്കം ചെയ്യാൻ ഇത് സഹായിക്കും.
- രണ്ടാമത്തേത് മോയ്സ്ച്യുറൈസ് ചെയ്യുക എന്നതാണ്. കുളി കഴിഞ്ഞ് നല്ല ബോഡി ഓയിൽ അല്ലെങ്കിൽ നല്ല ബോഡി ലോഷൻ ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്, ഇത് ദിവസം മുഴുവൻ ചർമ്മത്തിൽ ജലാംശം നിലനിർത്തും.
- അവസാനമായി, നല്ല സൺസ്ക്രീൻ ഉപയോഗിച്ച് ചർമ്മത്തെ സംരക്ഷിക്കുക.
കൈമുട്ടിന് ചുറ്റും ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നല്ല എക്സ്ഫോളിയേറ്റർ ഉപയോഗിക്കുക, കാരണം ഈ ഭാഗങ്ങൾ കൂടുതൽ പരുക്കനാകുകയും അഴുക്കും ഡെഡ് ചർമ്മം ഉണ്ടാക്കുകയും ചെയ്യും.
എക്സിമയുള്ള ആളുകൾക്ക് ജൊജോബ, അവോക്കാഡോ, മക്കാഡമിയ തുടങ്ങിയ പ്രകൃതിദത്ത എണ്ണകൾക്കൊപ്പം പ്രത്യേകിച്ച് നിയാസിനാമൈഡ് ഉൾപ്പെടുത്താൻ അവർ നിർദേശിച്ചു. വിറ്റാമിൻ എ, സി, ഇ,ആന്റി ഓക്സിഡന്റുകൾ എന്നിവയിൽ ഉയർന്ന അളവിലുള്ള ബെറി എക്സ്ട്രാക്റ്റുകളുള്ള ഉൽപ്പന്നങ്ങളും നോക്കാം.
ശൈത്യകാലത്തിൽനിന്നും വേനൽക്കാലത്തിലേക്ക് മാറുമ്പോൾ, അമിതമായ വിയർപ്പ് കാരണം ചർമ്മത്തിന് ഇരട്ടി ജോലി ചെയ്യേണ്ടി വരുന്നു. ഈ സമയത്ത് ചർമ്മത്തിന് പോഷണം, ജലാംശം, മോയ്സ്ച്യുറൈസേഷൻ എന്നിവ നൽകേണ്ടത് പ്രധാനമാണ്. വേനൽക്കാലത്ത് അമിതമായ വിയർപ്പ് കാരണം ചർമ്മത്തിലെ സുഷിരങ്ങൾ തടയുന്നത് ഒഴിവാക്കാൻ നല്ല ശുദ്ധീകരണ ദിനചര്യ പരിശീലിക്കാൻ മറക്കരുത്.
Read More: വേനൽക്കാലത്തെ ചർമ്മ സംരക്ഷണം; ഈ ഭക്ഷണങ്ങൾ കഴിക്കൂ