ചർമ്മത്തിന് നിറം ലഭിക്കാൻ പതിവായി ബ്ലീച്ച് ചെയ്യുന്നവരുണ്ട്. മുഖത്തെ കരുവാളിപ്പ് മാറി തിളക്കത്തിനാണ് പലരും ബ്ലീച്ച് ചെയ്യുന്നത്. വിപണിയിൽ ലഭ്യമായ മിക്ക ബ്ലീച്ചിങ് ഉൽപ്പന്നങ്ങളും ചർമ്മത്തിന് യോജിച്ചതാകണമെന്നില്ല. അവയിൽ പലതിലും രാസവസ്തുക്ക അടങ്ങിയിട്ടുണ്ട്. അതിനാൽ മുഖം ബ്ലീച്ച് ചെയ്യുന്നതിനു മുൻപ് ഒരിക്കൽകൂടി ആലോചിക്കുന്നത് നല്ലതാണ്
ബ്ലീച്ചിങ് ഒരിക്കലും നല്ലൊരു ആശയമല്ലെന്ന് പറഞ്ഞിരിക്കുകയാണ് ഡെർമറ്റോളജിസ്റ്റ് ഡോ.ജയശ്രീ. എങ്കിലും മുഖം ബ്ലീച്ച് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഓർമ്മിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
- മുഖക്കുരു നീക്കാനുള്ള ക്രീം, ഹൈപ്പർപിഗ്മെന്റേഷനുള്ള ക്രീമുകൾ, AHA, BHA, റെറ്റിനോൾ, വിറ്റാമിൻ സി എന്നിവ 48 മണിക്കൂർ മുമ്പ് നിർത്തുക.
- ശരിയായ അളവിൽ ആക്ടിവേറ്ററുള്ള ഹോം പാക്കേജ് ചെറിയ കിറ്റ് ഉപയോഗിക്കുക.
- വളരെയധികം ആക്ടിവേറ്റർ ഉപയോഗിക്കുന്നത് ചൊറിച്ചിലിനും പൊള്ളലിനും കാരണമാകും.
- 8-10 മിനിറ്റിൽ കൂടുതൽ ബ്ലീച്ച് ഒരിക്കലും മുഖത്ത് വയ്ക്കരുത്.
- വരണ്ട ചർമ്മത്തിൽ ഒരിക്കലും ബ്ലീച്ച് ചെയ്യരുത്.
- എല്ലായ്പ്പോഴും ആദ്യം മോയ്സ്ചറൈസ് ചെയ്യുക, തുടർന്ന് ബ്ലീച്ച് പുരട്ടുക.
- ബ്ലീച്ചിനു ശേഷം, മോയ്സ്ച്യുറൈസ് ചെയ്യുകയും സൺസ്ക്രീൻ പുരട്ടുകയും വേണം.
- ബ്ലീച്ച് ചെയ്ത ഉടൻ തന്നെ സൂര്യപ്രകാശം കൊള്ളരുത്.
- ബ്ലീച്ചിന് ശേഷം ഏകദേശം 48 മണിക്കൂർ നേരത്തേക്ക് മറ്റൊരു ക്രീമും പ്രയോഗിക്കരുത്.
- 10 ദിവസത്തേക്കെങ്കിലും കെമിക്കൽ പീലുകളോ ലേസർ ചികിത്സകളോ ചെയ്യരുത്.
- ഇടയ്ക്കിടെ ബ്ലീച്ച് ചെയ്യരുതെന്ന് ഓർക്കുക.
- രണ്ടോ മൂന്നോ മാസത്തിൽ ഒരിക്കൽ മാത്രം മതി.
Read More: ഇന്ത്യക്കാരുടെ ചർമ്മത്തിന് ഏറ്റവും അനുയോജ്യമായ സൺസ്ക്രീൻ ഏതാണ്?