Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

കുരുമുളക് അരച്ച് ചേർത്ത സ്പെഷൽ മീൻകറി; റെസിപ്പി

വറ്റൽമുളകിനു പകരം കുരുമുളക് വേവിച്ച് തയ്യാറാക്കുന്ന ഒരു സ്പെഷൽ മീൻ കറി

meen curry recipe, Ayala curry recipe

മീൻകറി ചേർത്ത് ഊണ് കഴിക്കാൻ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവായിരിക്കും. തേങ്ങ അരച്ചുചേർത്ത മീൻ കറിയും മുളകിട്ട മീൻകറിയുമൊക്കെ നമ്മുടെ അടുക്കളയിലെ പതിവു വിഭവങ്ങളാണ്. ഇതാ, കുരുമുളക് അരച്ചു ചേർത്ത ഒരു സ്പെഷൽ മീൻകറിയുടെ റെസിപ്പി പരിചയപ്പെടാം.

Read more: നാലു ചേരുവകൾ മാത്രം; എളുപ്പത്തിൽ തയ്യാറാക്കാവുന്ന അടിപൊളി ചിക്കൻ റോസ്റ്റ്

ചേരുവകൾ:

അയല- 1 കിലോ
കുരുമുളക്- 3 ടേബിൾ സ്പൂൺ
സവാള- 1
തക്കാളി- 1
പച്ചമുളക്- 3
ഇഞ്ചി- ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി- 10 അല്ലി
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
മല്ലിപ്പൊടി- ഒന്നര ടീസ്പൂൺ
ഉലുവ- ഒരു നുള്ള്
കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്
കൊടംപുളി- 3 അല്ലി

തയ്യാറാക്കുന്ന വിധം:

  • അയല നന്നായി വൃത്തിയാക്കി ഇരുവശവും വരഞ്ഞെടുക്കുക. (അയലയ്ക്ക് പകരം മത്തി ഉപയോഗിച്ചും ഈ കറി തയ്യാറാക്കാം)
  • ഒരു പാനിൽ മൂന്നു ടേബിൾ സ്പൂൺ കുരുമുളകും വെള്ളവും ചേർത്ത് നന്നായി വേവിക്കുക.
  • നന്നായി തിളച്ചതിനു ശേഷം കുരുമുളക് മണികൾ കോരി മിക്സിയിൽ അരച്ചെടുക്കുക. ആദ്യം വെള്ളം ചേർക്കാതെ അരക്കുക. പിന്നീട് കുരുമുളക് തിളപ്പിച്ച വെള്ളവും ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ ഒന്നു കൂടി അരക്കുക. (കുരുമുളക് തിളപ്പിച്ച വെള്ളം കളയാതെ സൂക്ഷിച്ചുവയ്ക്കുക, കറിയിലേക്ക് ഇത് ആവശ്യമുണ്ട്.)
  • ഇനി കറി തയ്യാറാക്കാം, ആദ്യം ഒരു മൺച്ചെട്ടിയെടുത്ത് എണ്ണ ഒഴിച്ച് ചൂടാകാൻ വയ്ക്കുക. അതിലേക്ക് ഉലുവയിട്ട് വറക്കുക. ശേഷം കറിവേപ്പില ചേർക്കുക.
  • കൊത്തിയരിഞ്ഞുവച്ച സവാള ചേർത്ത് വീണ്ടും ഇളക്കുക.
  • ഇതിലേക്ക് അരിഞ്ഞുവച്ച പച്ചമുളക്, ചതച്ചുവെച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റുക.
  • നന്നായി വഴന്നു വരുമ്പോൾ അര ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും ഒന്നര ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ഇതിലേക്ക് മുൻപു തയ്യാറാക്കി വച്ച കുരുമുളക് മസാല ചേർത്ത് ഇളക്കുക. ചട്ടിയിലേക്ക് അൽപ്പം വെളിച്ചെണ്ണ കൂടി ചേർക്കുക.
  • അടുത്തത് തക്കാളിയുടെ ഊഴമാണ്, ചട്ടിയിലേക്ക് ചെറുതായി അരിഞ്ഞുവച്ച തക്കാളി ചേർക്കുക. തക്കാളി നന്നായി വഴന്നു വരുമ്പോൾ കൊടംപുളി ചേർക്കുക (പകരം വാളൻപുളിയും ഉപയോഗിക്കാം.)
  • ശേഷം ആവശ്യത്തിനുള്ള വെള്ളവും ഉപ്പും മുൻപ് തയ്യാറാക്കി വച്ച കുരുമുളക് വേവിച്ച വെള്ളവും ചേർത്ത് ഇളക്കി നല്ല തിള വരുന്നതു വരെ വേവിക്കുക.
  • തിള വന്നു കഴിയുമ്പോൾ മീൻ ചേർത്ത് അടച്ചുവച്ച് വേവിക്കുക.
  • മീൻ വെന്തു കഴിയുമ്പോൾ ഗ്യാസ് ഓഫ് ചെയ്തതിനു ശേഷം അൽപ്പം വെളിച്ചെണ്ണ കൂടി തൂത്തുകൊടുക്കുക. മുകളിൽ പച്ച കറിവേപ്പിലയും വിതറി ചട്ടി വീണ്ടും അടച്ചുവെയ്ക്കുക. അൽപ്പസമയം കഴിഞ്ഞ് എടുത്ത് ഉപയോഗിക്കാം.

Read more: അൽപ്പം പച്ചപ്പും ഹരിതാഭയുമുള്ള ചിക്കൻ റോസ്റ്റായാലോ? ഇതാ, ഗ്രീൻ ചിക്കൻ കറാഹി

Get the latest Malayalam news and Lifestyle news here. You can also read all the Lifestyle news by following us on Twitter, Facebook and Telegram.

Web Title: Black pepper fish curry kurumulakitta ayala curry special recipe

Next Story
ടൊമാറ്റോ കെച്ചപ്പ് വീട്ടിൽ തന്നെ സിംപിളായി തയ്യാറാക്കാംtomato ketchup, food, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com