/indian-express-malayalam/media/media_files/2025/03/12/2uZFzPUOIwIYrrhmFzhC.jpg)
ചുവപ്പ് മുന്തിരിയോ പച്ച മുന്തിരിയോ ഏതാണ് കൂടുതൽ നല്ലത്?
/indian-express-malayalam/media/media_files/2025/03/12/red-grape-green-grape-weigh-loss-2-487814.jpg)
എല്ലാകാലവും വിപണിയിൽ ലഭ്യമായ പഴങ്ങളിലൊന്നാണ് മുന്തിരി. ചുവപ്പു മുന്തിരിയും പച്ച മുന്തിരിയുമെല്ലാം വിപണിയിൽ ലഭ്യമാണ്. നിറത്തിലെയും രുചിയിലേയും വ്യത്യാസത്തിനു അപ്പുറം ഇവയുടെ ആരോഗ്യഗുണങ്ങളിൽ വ്യത്യാസമുണ്ടോ? ഏതാണ് കൂടുതൽ ആരോഗ്യകരം?
/indian-express-malayalam/media/media_files/2025/03/12/red-grape-green-grape-weigh-loss-4-107025.jpg)
റെഡ് മുന്തിരിയുടെ ആരോഗ്യഗുണങ്ങൾ
ചുവപ്പ് മുന്തിരിയിൽ ആന്റിഇൻഫ്ലമേറ്ററി, കാൻസർ വിരുദ്ധ ഫലങ്ങൾ ഉള്ള റെസ്വെറാട്രോൾ ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകൾ കൂടുതലാണ്. ഇവയിൽ ധാരാളം നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്ത പഞ്ചസാരയുടെ ഒരു രൂപമായ ഫ്രക്ടോസും ഇവയിൽ അടങ്ങിയിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/12/red-grape-green-grape-weigh-loss-1-244907.jpg)
ചുവപ്പ് മുന്തിരിയിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കും. പ്രമേഹം, അൽഷിമേഴ്സ്, ഹൃദ്രോഗം, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ഈ രാസ തന്മാത്രകൾക്ക് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
/indian-express-malayalam/media/media_files/2025/03/12/red-grape-green-grape-weigh-loss-5-962504.jpg)
അതുപോലെ ചുവപ്പു മുന്തിരിയിൽ അടങ്ങിയിട്ടുള്ള റെസ്വെറാട്രോൾ, ഹൃദയത്തിനും തലച്ചോറിനും ഒരു സംരക്ഷണ പാളിയായി പ്രവർത്തിക്കും. കറുപ്പ്, ചുവപ്പ് മുന്തിരികളുടെ തൊലികളിൽ ആണ് റെസ്വെറാട്രോൾ കാണപ്പെടുന്നത്.
/indian-express-malayalam/media/media_files/2025/03/12/red-grape-green-grape-weigh-loss-8-478294.jpg)
പച്ച മുന്തിരിയുടെ ആരോഗ്യഗുണങ്ങൾ
അതേസമയം, ച്ച മുന്തിരിയിൽ വിറ്റാമിൻ സി, കെ, പൊട്ടാസ്യം, നാരുകൾ എന്നിവ ഉയർന്നതാണ്. ഫ്ലേവനോയ്ഡുകൾ പോലുള്ള ആന്റിഓക്സിഡന്റുകളും ഇവയിലുണ്ട്. ശരീരത്തിലെ വീക്കം തടയുന്നതിനും കാൻസറിനെ തടയാനും ഇവ സഹായിക്കും. പച്ച മുന്തിരിയിൽ അടങ്ങിയ ഗ്ലൂക്കോസ്, ഫ്രക്ടോസ് പോലുള്ള സ്വാഭാവിക കാർബോഹൈഡ്രേറ്റുകൾ ശരീരത്തിന് ഊർജ്ജം നൽകും.
/indian-express-malayalam/media/media_files/2025/03/12/red-grape-green-grape-weigh-loss-6-601274.jpg)
ശരീരത്തിനു ഊർജ്ജം നൽകുന്നതിനൊപ്പം ഭാരം നിയന്ത്രിക്കുന്നതിനും പച്ച മുന്തിരി സഹായിക്കും. ആന്റിഓക്സിഡന്റിന്റെ ശക്തമായ രൂപമായ ഫ്ലേവനോയ്ഡുകൾ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
/indian-express-malayalam/media/media_files/2025/03/12/red-grape-green-grape-weigh-loss-7-544299.jpg)
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പഴങ്ങളിൽ ഒന്നായും പച്ച മുന്തിരി കണക്കാക്കപ്പെടുന്നു.
/indian-express-malayalam/media/media_files/2025/03/12/red-grape-green-grape-weigh-loss-3-827854.jpg)
പച്ചയോ ചുവപ്പോ ഏതാണ് മികച്ചത്?
ചുരുക്കി പറഞ്ഞാൽ, ചുവപ്പ് മുന്തിരിയും പച്ച മുന്തിരിയും ആരോഗ്യദായകമാണ്. പോഷകസമൃദ്ധമായ പഴങ്ങളാണ് ഇവ. ഇവയിൽ ഏതു തിരഞ്ഞെടുക്കണമെന്നത് നിങ്ങളുടെ മുൻഗണനകളും ആരോഗ്യ ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി തീരുമാനിക്കേണ്ടതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us