scorecardresearch
Latest News

ചർമ്മസംരക്ഷണത്തിന് കറുത്ത മുന്തിരി സത്ത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കറുത്ത മുന്തിരിയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അൾട്രാവയലറ്റ് രശ്മികളിൽനിന്നു സംരക്ഷിക്കുന്നു

grapes, health, ie malayalam

കറുത്ത മുന്തിരി ആരോഗ്യത്തിൽ മാത്രമല്ല, ചർമ്മസംരക്ഷണ ഘടകമെന്ന നിലയിലും പ്രശസ്തമാണ്. വെൽവെറ്റ് രൂപത്തിനും മധുരത്തിനും പേരുകേട്ട അവയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അൾട്രാവയലറ്റ് വികിരണത്തിനെതിരെ സംരക്ഷണം നൽകുന്ന പ്രോആന്തോസയാനിഡിൻസ്, റെസ്‌വെറാട്രോൾ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കറുത്ത മുന്തിരിയിലുണ്ടെന്ന് നെറ്റ്‌സർഫ് കമ്മ്യൂണിക്കേഷൻസിലെ ആർ ആൻഡ് ഡി പേഴ്‌സണൽ കെയർ കോസ്‌മെറ്റോളജിസ്റ്റ് നമിത പണ്ഡരിപാണ്ഡെ പറഞ്ഞു.

“കൂടാതെ, അവ ചർമ്മത്തിലെ പാടുകളും ചുളിവുകളും നീക്കംചെയ്യാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തികത ശക്തിപ്പെടുത്താനും രക്തചംക്രമണം വർദ്ധിപ്പിക്കുന്ന ഇവ ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം സമ്മാനിക്കുന്നു. മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിനുകൾ എക്‌സിമ, സ്കിൻ ക്യാൻസർ തുടങ്ങിയ അവസ്ഥകളെ ചെറുക്കുന്നതിനും സഹായിക്കുന്നു,” നമിത ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറയുന്നു.

എന്നിരുന്നാലും, കറുത്ത മുന്തിരിയുടെ സത്ത് ഉപയോഗിക്കുമ്പോൾ ജാഗ്രത പാലികുക. നാഷണൽ സെന്റർ ഫോർ കോംപ്ലിമെന്ററി ആൻഡ് ഇന്റഗ്രേറ്റീവ് ഹെൽത്തിന്റെ അഭിപ്രായത്തിൽ, കറുത്ത മുന്തിരി സത്ത് താഴെ പറയുന്ന കാരണങ്ങളാൽ ദോഷകരമാകാം:

ബ്ലീഡിങ് ഡിസോർഡേഴ്സ് ഉള്ളവരിൽ കറുത്ത മുന്തിരി സത്ത് ചതവുകളും രക്തസ്രാവവും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

വാർഫറിൻ അല്ലെങ്കിൽ ആസ്പിരിൻ പോലുള്ള രക്തം നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. ഇവർ കറുത്ത മുന്തിരിയുടെ സത്ത് കഴിക്കാൻ പാടില്ല.

നിങ്ങൾക്ക് കറുത്ത മുന്തിരിയോ അവയുടെ സത്തയോ അലർജിയാണെങ്കിൽ, അത് ഒഴിവാക്കുന്നതാണ് നല്ലത്. “എന്നിരുന്നാലും, കറുത്ത മുന്തിരിയുടെ സത്ത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനു മുൻപ് ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

ചർമ്മത്തിന് ഇവ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ 24 മണിക്കൂർ കാത്തിരിക്കുക, നമിത പറയുന്നു. സത്തിനോട് അലർജിയുള്ളവരാണെങ്കിൽ ചർമ്മത്തിൽ കുമിളകളും തടിപ്പും ഉണ്ടാകാം. ചിലർക്ക് ഗുരുതരമായ പാർശ്വഫലങ്ങളും സംഭവിക്കാം. ശ്വസനത്തിനുള്ള ബുദ്ധിമുട്ട്, തിണർപ്പ്, ചൊറിച്ചിൽ, ചുണ്ടുകൾ, നാവ്, തൊണ്ട എന്നിവയിൽ വീക്കം പോലുള്ളവ ഉണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യ വിദഗ്ധനെ സമീപിക്കുക.

വിദഗ്ധരുടെ അഭിപ്രായത്തിൽ ചർമ്മ സംരക്ഷണ ദിനചര്യയിൽ കറുത്ത മുന്തിരി ഉൾപ്പെടുത്താവുന്ന വിവിധ മാർഗങ്ങൾ

ബെഡ്‌ടൈം സെറം: കറുത്ത മുന്തിരി സത്ത് എല്ലാ രാത്രിയും നിങ്ങളുടെ മുഖത്ത് സെറം ആയി പുരട്ടാം. നിങ്ങളുടെ മോയ്സ്ചറൈസിങ് ക്രീമിൽ ഒരു തുള്ളി ചേർത്തും ഉപയോഗിക്കാം. ഇത് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.

ഹൈഡ്രേറ്റിങ് മാസ്‌ക് : കറുത്ത മുന്തിരി സത്ത് നിങ്ങളുടെ കൈപ്പത്തിയിൽ ചെറിയ അളവിൽ വച്ച് അമർത്തി എടുക്കാം. അത് ചർമ്മത്തിൽ ഹൈഡ്രേറ്റിംഗ് മാസ്കായി ഉപയോഗിക്കാം.

സ്പാ ചികിത്സാ മാസ്ക് : സ്പായിലെ പോലുള്ള ചികിത്സയ്ക്കായി ഏതാനും തുള്ളി ജുനീപ്പർ, ഫ്രാങ്കൻസെൻസ്, ലാവെൻഡർ എന്നിവ ഒരു ഔൺസ് കറുത്ത മുന്തിരി സത്തിൽ ചേർത്ത് ഒരു മാസ്ക് ഉണ്ടാക്കി 10 മിനിറ്റ് വയ്ക്കുക.

കഴിക്കുക: കറുത്ത മുന്തിരി സത്ത് ഇപ്പോൾ ദ്രാവക രൂപത്തിലും ക്യാപ്‌സ്യൂൾ രൂപത്തിലും ലഭ്യമാണ്. നിങ്ങൾ കറുത്ത മുന്തിരി സത്ത് ആഴ്ചകളോളം സ്ഥിരമായി കഴിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ചർമ്മം മെച്ചപ്പെടുത്തും. എന്നിരുന്നാലും, കറുത്ത മുന്തിരി സത്ത് കാപ്സ്യൂളിന്റെ ശരിയായ അളവിനെക്കുറിച്ച് വിദഗ്ധനുമായി കൂടിയാലോചിക്കുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Black grape extract may help many skin woes