/indian-express-malayalam/media/media_files/2025/11/24/udaipur-wedding-fi-2025-11-24-16-03-24.jpg)
ഫൊട്ടോ: വിസ്ക്രാഫ്റ്റ് വെഡ്ഡിംഗ്
അനന്ദ്-രാധിക വിവാഹത്തിനു ശേഷം സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു വിവാഹം ചടങ്ങിനാണ് കഴിഞ്ഞ ദിവസം പരിസമാപ്തിയായത്. ബോളിവുഡ് എ-ലിസ്റ്റ് താരങ്ങളും ഡൊണാൾഡ് ട്രംപ് ജൂനിയർ, ജസ്റ്റിൻ ബീബർ, ഡിജെ ടൈസ്റ്റോ, ജെന്നിഫർ ലോപ്പസ് തുടങ്ങിയ അന്താരാഷ്ട്ര ഐക്കണുകൾ വരെ പങ്കെടുത്ത ഈ വിവാഹ ചടങ്ങിൻ്റെ വ്യത്യസ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരാണ് വധുവും വരനും എന്ന് അറിയാമോ?
ഇന്ത്യൻ വംശജനായ കോടീശ്വരനും ബിസിനസുകാരനായ രാമ രാജു മന്തേനയുടെ മകൾ നേത്ര മന്തേനയും ഉദയ്പൂരിൽ നിന്നുള്ള വംശി ഗഡിരാജുവും തമ്മിലുള്ള വിവാഹമായിരുന്നു ഉദയ്പൂരിൽ വച്ചു നടന്നത്. നേത്ര മന്തേനയുടെ അച്ഛൻ യുഎസ് ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ വ്യവസായിയും കോടീശ്വരനുമാണ്. വരൻ വംശി ഗഡിരാജു സൂപ്പർഓർഡറിന്റെ സഹസ്ഥാപകനും സിടിഒയുമാണ്.
മൂന്ന് ദിവസങ്ങളിലായി നടന്ന ഈ വിവാഹ ആഘോഷം, പാരമ്പര്യവും ആധുനികതയും ആഗോള പ്രൗഢിയും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരുന്നു. ദി ലീല പാലസ്, സെനാന മഹൽ, ലേക്ക് പിച്ചോളയിലെ ജഗ്മന്ദിർ ഐലൻഡ് പാലസ് തുടങ്ങിയ ഉദയ്പൂരിലെ ഏറ്റവും പ്രശസ്തമായ വേദികളിലായിട്ടാണ് ചടങ്ങുകൾ നടന്നത്.
Also Read: മിസ് യൂണിവേഴ്‌സ് 2025 കിരീടം സ്വന്തമാക്കി മെക്സിക്കോയുടെ ഫാത്തിമ ബോഷ്
ഈ അതിഗംഭീരമായ വിവാഹത്തിൻ്റെ ഓരോ നിമിഷവും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. യുഎസ് ആസ്ഥാനമായുള്ള ഫാർമ ഭീമൻ്റെ മകളും ഫോർബ്സ് 30 അണ്ടർ 30 പട്ടികയിൽ ഇടം നേടിയ യുവ സംരംഭകനും ഒന്നിച്ചപ്പോൾ, ഈ ചടങ്ങ് വെറുമൊരു വിവാഹം എന്നതിലുപരി ഒരു ഗ്ലോബൽ ഇവൻ്റായി മാറി. , നവംബർ 21 മുതലാണ് പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങൾ ആരംഭിച്ചത്.
Also Read: നാലാം വയസ്സിൽ കണ്ടുതുടങ്ങിയ സ്വപ്നം, മിസ് യൂണിവേഴ്സ് വേദിയിൽ തിളങ്ങിയ ഈ 22കാരിയെ അറിയാമോ?
രാജകീയ ആഘോഷവും താരത്തിളക്കവും
യുഎസ് മുൻ പ്രസിഡൻ്റിൻ്റെ മകനായ ഡൊണാൾഡ് ട്രംപ് ജൂനിയർ തൻ്റെ പങ്കാളിയായ ബെറ്റിന ആൻഡേഴ്സനൊപ്പം ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ച് ചടങ്ങുകളിൽ പങ്കെടുത്തു. സംഗീത ഇതിഹാസങ്ങളായ ജസ്റ്റിൻ ബീബർ, ജെന്നിഫർ ലോപസ് എന്നിവർ അതിഥികൾക്കായി സംഗീത വിരുന്ന് ഒരുക്കി. കൂടാതെ, ലോകപ്രശസ്ത ഡിജെമാരായ ടിഎസ്റ്റോ, ബ്ലാക്ക് കോഫി എന്നിവരും പ്രകടനം കാഴ്ചവെച്ചു.
ബോളിവുഡിൽ നിന്ന് മുൻനിര താരങ്ങളായ ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ, രണ്‍വീര്‍ സിംഗ്, മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ, കൃതി സനോൺ, ജാക്വലിൻ ഫെർണാണ്ടസ്, ജാന്വി കപൂർ, വരുൺ ധവാൻ, നോറ ഫത്തേഹി എന്നിവർ പങ്കെടുത്തു. പല താരങ്ങളും സംഗീത് ചടങ്ങിൽ നൃത്ത പ്രകടനങ്ങൾ കാഴ്ചവെച്ചു. ചലച്ചിത്ര നിർമ്മാതാവ് കരണ്‍ ജോഹര്‍ പരിപാടിയുടെ അവതാരകനായി വേദിയിൽ തിളങ്ങി.
Also Read: ഈ വിവാഹ സീസണിലെ ഏറ്റവും പ്രിയപ്പെട്ട ലുക്ക്; ശ്രദ്ധേയമായി ഭൂമിയുടെ ചിത്രങ്ങൾ
ജഗ്മന്ദിർ ഐലൻഡ് പാലസിൽ നടന്ന വിവാഹച്ചടങ്ങോടെയാണ് ഈ ബ്രഹ്മാണ്ഡ ആഘോഷങ്ങൾക്ക് സമാപനമായത്. അതിശയിപ്പിക്കുന്ന അലങ്കാരങ്ങൾ, രാജകീയ വേദികൾ, പ്രശസ്തരായ അതിഥികൾ, ലോകോത്തര പ്രകടനങ്ങൾ എന്നിവയായിരുന്നു പ്രധാന ആകർഷണം.
Read More: ആൻമരിയയിലെ ആ കൊച്ചി സുന്ദരിയിൽ നിന്ന് രൺവീർ സിങ്ങിൻ്റെ ഗ്ലാമറസ് നായികയിലേയ്ക്ക്; ശ്രദ്ധേയമായി സാറയുടെ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us