/indian-express-malayalam/media/media_files/uploads/2023/03/black-hair.jpg)
പ്രതീകാത്മക ചിത്രം
മുടിയുടെ കനംകുറയുന്നത് മുതൽ നരയും മുടി കൊഴിച്ചിലും വരെ, പല ആളുകളും നേരിടുന്നത് വ്യത്യസ്ത പ്രശ്നങ്ങളാണ്. പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഇവയൊന്നും പരിഹരിക്കാനും കഴിയുന്നില്ല. മുടിയും ചർമ്മവും ഉൾപ്പെടെയുള്ള ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സമതുലിതമായ ഭക്ഷണം പ്രധാനമാണ്.
ഭക്ഷണത്തിൽ ചില ഭക്ഷണങ്ങളോ പോഷകങ്ങളോ ഉൾപ്പെടുത്തുന്നത് ചില പ്രശ്‌നങ്ങളെ ലക്ഷ്യം വയ്ക്കാൻ സഹായിച്ചേക്കാം. മുടിയുടെ പല പ്രശ്‌നങ്ങൾക്കും ഒരു സസ്യത്തിലൂടെ പരിഹാരം കാണാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. അത്തരത്തിലുള്ള ഒരു ഔഷധസസ്യമാണ് ഭൃംഗരാജ്.
നമ്മുടെ ഭാഷയിൽ പറഞ്ഞാൽ കുറച്ചുകൂടെ വ്യക്തമാകും കയ്യോന്നി. പോഷകാഹാര വിദഗ്ധയായ ഡോ. അഞ്ജലി മുഖർജി ഇതിനെ "മുടിയിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കുമുള്ള പ്രകൃതിയുടെ അമൃതം" എന്ന് വിളിക്കുന്നു.
ആയുർവേദ പ്രകാരം, നിങ്ങളുടെ മുടിയുടെ മിക്ക പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ഔഷധമാണ് കയ്യോന്നി. ഇത് മുടി കൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു. ഇതിന്റെ ശക്തമായ ആന്റി-മൈക്രോബയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളും സജീവ ഘടകങ്ങളുടെ സാന്നിധ്യവുമാണ് ഇതിന് സഹായിക്കുന്നത്.
"തലയോട്ടിയിലെയും രോമകൂപങ്ങളിലെയും രക്തചംക്രമണം ഫലപ്രദമായി വർദ്ധിപ്പിക്കാൻ ഭൃംഗരാജ് സഹായിക്കുന്നു. ഇത് രക്ത വിതരണത്തിലൂടെ കൂടുതൽ പോഷകങ്ങൾ കൊണ്ടുവന്ന് വേരുകളെ സമ്പുഷ്ടമാക്കുന്നു" എന്ന് ഡോ. അഞ്ജലി പറഞ്ഞു.
എന്നിരുന്നാലും, കേശ്രാജ് എന്നറിയപ്പെടുന്ന ഭൃംഗരാജ്, വിദഗ്ധ മാർഗനിർദേശത്തിന് കീഴിൽ മാത്രമേ ഉപയോഗിക്കാവൂ, ആയുർവേദ പ്രാക്ടീഷണർ ഡോ. ദിക്സ ഭവ്സർ സാവാലിയ നിർദേശിച്ചു. “അതെ, ആയുർവേദമനുസരിച്ച്, മുടി കൊഴിച്ചിൽ പോലുള്ള മുടി പ്രശ്നങ്ങൾക്ക് ഭൃംഗരാജ് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. എന്നാൽ ഡോക്ടറുടെ ഉപദേശം കൂടാതെ ഇത് ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നില്ല, ”ഡോ ദിക്സ പറഞ്ഞു.
എന്നിരുന്നാലും, നിങ്ങൾ ഇത് കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു ആയുർവേദ പ്രാക്ടീഷണറുടെ മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കഴിക്കുക. അതും ഒരു ടീസ്പൂൺ നെയ്യോടൊപ്പം, ഡോ. ഡിക്സ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
എണ്ണ, പൊടി, ക്യാപ്‌സ്യൂൾ, ഗുളികകൾ തുടങ്ങി വിവിധ രൂപങ്ങളിൽ ഭൃംഗരാജ് വിപണിയിൽ സുലഭമാണ്. എന്നാൽ നിങ്ങൾക്ക് വീട്ടിൽ ഭൃംഗരാജ് ഓയിൽ ഉണ്ടാക്കാൻ ആഗ്രഹമുണ്ടെങ്കിൽ, കുറച്ച് ഭൃംഗരാജ് ഇലയോ അതിന്റെ പൊടിയോ ആണ് ആവശ്യമായി വരുന്നത്. വീട്ടിൽ ഭൃംഗരാജ് ഓയിൽ ഉണ്ടാക്കുന്നതിനുള്ള രണ്ട് രീതികൾ ഡോ. അഞ്ജലി പങ്കിടുന്നു.
ഭൃംഗരാജ് ഓയിൽ തയ്യാറാക്കാം
- ഇലകൾ ചെറുതായി അരിഞ്ഞ് ഒരു കപ്പ് വെളിച്ചെണ്ണയിൽ ചീനച്ചട്ടിയിൽ ഇടുക.
- രണ്ട് ചേരുവകളും ഒരുമിച്ചു ഏകദേശം അഞ്ച് മിനിറ്റ് വളരെ കുറഞ്ഞ തീയിൽ വേവിക്കുക.
- അഞ്ച് മിനിറ്റിന് ശേഷം തീ ഓഫ് ചെയ്ത് എണ്ണ തണുക്കാൻ വെക്കുക. അതിനുശേഷം ഒരു കുപ്പിയിലാക്കുക.
- കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഓയിൽ അരിച്ചെടുക്കുക. അപ്പോഴേക്കും ഇലകളിലെ പോഷകങ്ങൾ എണ്ണയിൽ കലർന്നിട്ടുണ്ടാകും.
“നിങ്ങൾക്ക് ഈ എണ്ണ തലയിൽ പുരട്ടാം. ആഴ്ചയിൽ രണ്ടുതവണ രാത്രിയിൽ എണ്ണ തേച്ച് രാവിലെ കഴുകി കളയാം. ഏകദേശം നാല് മാസത്തേക്ക് ഇത് പരീക്ഷിക്കുക. ഇത് നിങ്ങളുടെ മുടിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന്, ”ഡോ. അഞ്ജലി പറഞ്ഞു.
പൊടി ഉപയോഗിച്ച് ഭൃംഗരാജ് ഓയിൽ തയ്യാറാക്കാം
- 3-4 ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ ഏകദേശം ഒരു ടീസ്പൂൺ പൊടി ചേർത്ത് ഇളക്കുക. അതിനുശേഷം മിശ്രിതം തലയിൽ പുരട്ടാം.
- ഇത് രാത്രി തലയിൽ പുരട്ടിയശേഷം രാവിലെ കഴുകാം. നാലോ ആറോ മാസത്തേക്ക് ഇവ ഉപയോഗിക്കുക,”ഡോ. അഞ്ജലി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.