മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാവന. വിവാഹത്തോടെ മലയാള സിനിമയിൽനിന്നും ഏറെക്കാലം ഭാവന വിട്ടുനിന്നിരുന്നുവെങ്കിലും താരത്തോടുള്ള ആരാധക സ്നേഹത്തിന് കുറവു വന്നിരുന്നില്ല. ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ് ഭാവന. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകന്‍.
ഇൻസ്റ്റഗ്രാമിലും ഏറെ സജീവമാണ് ഭാവന. ഇടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഭാവന ഷെയർ ചെയ്യാറുണ്ട്. ഭാവന ഷെയർ ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളിലെ എലഗന്റ് ഡ്രസ്സാണ് ഇപ്പോൾ ഫാഷൻ പ്രേമികളുടെ ഇഷ്ടം കവരുന്നത്.
ടോപ്പ്, ദുപ്പട്ട, പാവാട എന്നിങ്ങനെ മൂന്ന് ഡ്രസ്സുകൾ മനോഹരമായി യോജിപ്പിച്ച ഔട്ട്ഫിറ്റ് ഭാവനയ്ക്ക് നന്നായി ഇണങ്ങുന്നുണ്ട്. ഡൈ ചെയ്ത ജോർജറ്റും ചിക്കങ്കരി മെറ്റീരിയലുമാണ് ഈ ഡ്രസ്സിൽ ഉപയോഗിച്ചിരിക്കുന്നത്. ബ്ലൗസിന്റെ കഴുത്തിലും സ്ലീവിലും ഹാൻഡ് വർക്കുകളും നൽകിയിട്ടുണ്ട്. 42,000 രൂപയാണ് ഈ വസ്ത്രത്തിന്റെ ആകെ വില. ക്ലോത്തിംഗ് ബ്രാൻഡായ തയ്യൽപ്പുരയാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.