സൽവാറിലുള്ള പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭാവന. കാരമൽ ബ്രൗൺ സൽവാറിൽ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഭാവന ഷെയർ ചെയ്തത്. ഹെവി വർക്കുകൾ നിറഞ്ഞ ടോപ്പിനൊപ്പം ഷിമ്മർ ജാക്കറ്റും ഭാവന ധരിച്ചിട്ടുണ്ട്.
ലേബൽഎം ഡിസൈൻ ചെയ്തതായിരുന്നു സൽവാർ. ഫെമി ആന്റണിയാണ് ഹെയർസ്റ്റൈൽ. ചിത്രങ്ങൾ പകർത്തിയത് പ്രണവ് രാജ് ആണ്. മേക്കപ്പ് താൻ സ്വയം ചെയ്തതാണെന്നാണ് ഭാവന പോസ്റ്റിനൊപ്പം കുറിച്ചിട്ടുള്ളത്.
ഇൻസ്റ്റഗ്രാമിൽ പുത്തൻ ഫൊട്ടോകൾ പോസ്റ്റ് ചെയ്യുന്ന താരങ്ങളിൽ ഭാവന മുന്നിൽ തന്നെയുണ്ട്. ഇടയ്ക്കിടെ തന്റെ സെൽഫികളും ഫൊട്ടോഷൂട്ടിൽനിന്നുള്ള ചിത്രങ്ങളും ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.
Read More: തകർപ്പൻ വർക്കൗട്ട് വീഡിയോയുമായി ഭാവന