പുതിയ ഫൊട്ടോഷൂട്ടിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഭാവന. അതി സുന്ദരിയാണ് പുതിയ ചിത്രങ്ങളിലും ഭാവന. ലേബല്‍ എം ഡിസൈനേഴ്സിനു വേണ്ടിയായിരുന്നു താരത്തിന്റെ ഫൊട്ടോഷൂട്ട്.
പ്രണവ് രാജാണ് ചിത്രങ്ങൾ പകർത്തിയത്. സജിത്ത് ആൻഡ് സുജിത്താണ് ഹെയര്‍ സ്റ്റൈല്‍. മേക്കപ്പ് താൻ സ്വയം ചെയ്തതാണെന്നാണ് ഭാവന എഴുതിയിരിക്കുന്നത്.
കന്നഡ സിനിമയായ ‘ഭജ്രംഗി 2’ ആണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശിവ രാജ്കുമാറായിരുന്നു ചിത്രത്തിലെ നായകൻ. 2013ല്‍ റിലീസ് ചെയ്ത ചിത്രമായ ഭജ്രംഗിയുടെ രണ്ടാം ഭാഗമാണ് ഇത്.
മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഭാവന ഇടക്കിടെ ടെലിവിഷൻ ഷോകളിലൂടെയും ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്. ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം.