മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഡിസൈനർ സാരിയിലുള്ള പുതിയ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം.
കറുപ്പിൽ സ്വർണ നിറത്തിലുള്ള സീക്യോൻസുകളുള്ള സാരി അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് ആരാധകരുടെ ശ്രദ്ധനേടിയത്. സാരിയിലുള്ള ഒരു വീഡിയോയും ഭാവന പങ്കുവെച്ചിട്ടുണ്ട്.
Also Read: വലിയ വ്യത്യാസമൊന്നുമില്ല, 15 കിലോ കുറച്ചതൊഴിച്ചാൽ; ചിത്രങ്ങൾ പങ്കിട്ട് ഖുശ്ബു
ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഭാവന ഇടക്കിടെ ടെലിവിഷൻ ഷോകളിലൂടെയും ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.