scorecardresearch

Latest News

പച്ച ചുരിദാറിൽ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ

ഭാവനയുടെ പുതിയ ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു

bhavana, actress, ie malayalam

മലയാള സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഭാവന ആക്ടീവാണ്. ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി ഭാവന പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം.

ഇളം പച്ച നിറത്തിലുള്ള ചുരിദാർ ധരിച്ചുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. പച്ച നിറത്തിൽ തന്നെയുള്ള ഷോളും അതിനു ചേരുന്ന തരത്തിലുള്ള കമ്മലുകളും താരം അണിഞ്ഞിട്ടുണ്ട്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.

Also Read: കാലിഫോർണിയയിലെ വെക്കേഷൻ ദിനങ്ങൾ ആസ്വദിച്ച് മംമ്ത മോഹൻദാസ്

ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഭാവന ഇടക്കിടെ ടെലിവിഷൻ ഷോകളിലൂടെയും ആരാധകർക്ക് മുന്നിലേക്ക് എത്താറുണ്ട്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Bhavana latest photos in green outfit