മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളാണ് ഭാമ. വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങളും ഫൊട്ടോഷൂട്ട് ചിത്രങ്ങളും ഭാമ ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയയിൽ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. റൂബി പിങ്ക് നിറത്തിലുള്ള മനോഹര ഗൗണിലുള്ള ചിത്രങ്ങളാണ് ഭാമ പോസ്റ്റ് ചെയ്തത്. ഗൗണിൽ അതിസുന്ദരിയായിരുന്നു ഭാമ.
കാസർഗോഡിലുള്ള ജസാഷ് ഡിസൈൻ സ്റ്റുഡിയോയുടെ ലേബലിൽനിന്നുള്ളതാണ് ഈ ഗൗൺ. ഡിസൈനർ ജസീല റിയാസ് ആണ് ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉപ്പട സിൽക്കാണ് ഗൗണിന് ഉപയോഗിച്ചിട്ടുള്ളത്. സ്റ്റോൺ വർക്കുകൾ നിറഞ്ഞ നെറ്റ് ദുപ്പട്ട ഗൗണിന്റെ ഭംഗി കൂട്ടുന്നതാണ്. 16,000 രൂപയാണ് ഈ മനോഹര ഗൗണിന്റെ വില.





2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്.
2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2020 ജനുവരി 30 നായിരുന്നു ഭാമയുടെയും ബിസിനസുകാരനായ അരുണിന്റെയും വിവാഹം.