/indian-express-malayalam/media/media_files/2026/02/09/weekend-getaway-spots-fi-1-2026-02-09-14-08-46.jpg)
കായൽക്കാഴ്ചകളും പക്ഷികളുടെ സംഗീതവും ആസ്വദിക്കാൻ ഇതിലും നല്ലൊരിടമില്ല (ഫൊട്ടോ: ഡോ. ഹരികുമാർ നായർ)
/indian-express-malayalam/media/media_files/2026/02/09/weekend-getaway-spot-6-2026-02-09-14-12-40.jpeg)
കായലുകളും വിശാലമായ ചെമ്മീൻ കെട്ടുകളും കൊണ്ട് സമൃദ്ധമാണ് എഴുപുന്ന. പരമ്പരാഗതമായ മത്സ്യബന്ധന രീതികൾ നേരിട്ട് കാണാൻ കഴിയുന്ന ഇവിടം പക്ഷിനിരീക്ഷകർക്കും ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്നവർക്കും സ്വർഗ്ഗമാണ്.
/indian-express-malayalam/media/media_files/2026/02/09/weekend-getaway-spots-1-2026-02-09-14-09-52.jpeg)
കൊച്ചിയിൽ നിന്ന് ഏകദേശം 45 മിനിറ്റ് ഡ്രൈവ് ചെയ്താൽ ഈ സുന്ദരമായ ഗ്രാമത്തിൽ എത്തിച്ചേരാം. വലിയ തിരക്കുകളില്ലാതെ പ്രകൃതി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരുപാട് കാഴ്ചകൾ ഇവിടെ ഒളിഞ്ഞിരിക്കുന്നു.
/indian-express-malayalam/media/media_files/2026/02/09/weekend-getaway-spots-2-2026-02-09-14-09-52.jpeg)
എഴുപുന്നയിലെ ശാന്തസുന്ദരമായ അന്തരീക്ഷവും പ്രകൃതിയുടെ സംഗീതവും ആസ്വദിക്കാൻ കഴിയുന്ന ഒരു മികച്ച സ്പോട്ടാണ് കൊണ്ടായ് ലിപ് ബാക്ക്വാട്ടർ ഹെറിറ്റേജ് റിസോർട്ട്. പത്ത് ഏക്കറിലധികം വിസ്തൃതിയുള്ള ഈ റിസോർട്ട് കുടുംബങ്ങൾക്കൊപ്പമോ തനിച്ചോ സുഹൃത്തുകൾക്കൊപ്പമോ സ്റ്റേക്കേഷൻ ആഘോഷിക്കാൻ അനുയോജ്യമാണ്.
/indian-express-malayalam/media/media_files/2026/02/09/weekend-getaway-spots-4-2026-02-09-14-09-52.jpeg)
മീൻപിടുത്തം, പാഡിൽ ബോട്ടിംഗ് എന്നീ കായൽ വിനോദങ്ങളോടൊപ്പം, റിസോർട്ടിനുള്ളിൽ സൈക്ലിംഗിനുള്ള സൗകര്യമുണ്ട്.
/indian-express-malayalam/media/media_files/2026/02/09/weekend-getaway-spots-3-2026-02-09-14-09-52.jpeg)
അതിമനോഹരമായ ലൊക്കേഷനും ശാന്തമായ അന്തരീക്ഷവും പോലെ തന്നെ എടുത്തു പറയേണ്ട ഒന്നാണ് രുചികരമായ ഭക്ഷണവും. പ്രത്യേകിച്ചും വൈവിധ്യമാർന്ന മത്സ്യവിഭവങ്ങൾ സന്ദർശകർക്ക് ഒരു പുത്തൻ അനുഭവം നൽകുന്നു.
/indian-express-malayalam/media/media_files/2026/02/09/weekend-getaway-spots-5-2026-02-09-14-09-52.jpeg)
കായൽ പശ്ചാത്തലമായതിനാൽ ഒരുപാട് പക്ഷികളെയും ഇവിടെ കാണാൻ സാധിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us