ചർമ്മവും തലമുടിയും നല്ലവണ്ണം പരിപാലിക്കാൻ പലരും ശ്രദ്ധിക്കാറുണ്ട്. എന്നാൽ വിരലുകൾക്കും പാദങ്ങൾക്കും വേണ്ടി എത്ര സമയം ചെലവഴിക്കുമായിരിക്കും? വളരെ കുറച്ചെന്നോ, ഒട്ടും തന്നെയില്ലെന്നോ മറ്റുമായിരിക്കും അതിനുള്ള ഉത്തരം. സൂര്യ പ്രകാശമേറ്റ് പാദങ്ങളിലും കൈകളിലും സൺ ടാൻ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഇതിനു പരിഹാരമെന്നോണം അനവധി ഉത്പന്നങ്ങളും വിപണിയിലുണ്ട്. എന്നാൽ വീട്ടിൽ തന്നെ ഇതിനുള്ള പ്രതിവിധിയുണ്ടെന്ന് എത്ര പേർക്കറിയാം. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു പാക്ക് പരിചയപ്പെടുത്തുകയാണ് ബ്യൂട്ടിഫുൾ യൂ ടിപ്പ്സ് എന്ന ഇൻസ്റ്റഗ്രാം പേജ്.
മാനിക്യൂറും പെഡിക്യൂം ചെയ്യാൻ സമയമില്ലാത്തവർക്ക് മുഴുവൻ ശരീരത്തിലും ഈ പാക്ക് ഉപയോഗിക്കാമെന്നാണ് ബ്ളോഗർ പറയുന്നത്. എങ്ങനെയാണ് പാക്ക് തയാറാക്കുന്നതെന്ന് നോക്കാം:
- ആവശ്യത്തിന് കാപ്പി കുരു, മഞ്ഞൾ പൊടി, അരിപ്പൊടി എന്നിവയിലേക്ക് കുറച്ചു പഞ്ചസാരയും ചേർക്കുക
- ഇതിലേക്ക് ചൂടുവെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കുക
- ശേഷം കരിവാളിപ്പുള്ള സ്ഥലങ്ങളിൽ പുരട്ടുക
- 10 മിനിറ്റുകൾക്ക് ശേഷം കഴുകാവുന്നതാണ്.
ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് പുരട്ടുക. സൺ ടാൻ, ചർമ്മത്തിലെ അഴുക്ക് എന്നിവ ഇല്ലാതാക്കാൻ സഹായിക്കും.