ബോളിവുഡിന്റെ ഫാഷൻ റാണി സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടെയും വിവാഹരാവിൽ ബി ടൗണിലെ ഒട്ടുമിക്ക സുന്ദരികളും എത്തി. മുംബൈയിലെ ലീല ഹോട്ടലിൽ ഒരുക്കിയ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ അതി സുന്ദരികളായാണ് ഓരോരുത്തരും എത്തിയത്.

കത്രീന കെയ്ഖ്, കരീന കപൂർ, ആലിയ ഭട്ട്, ജാക്വിലിൻ പെർണാണ്ടസ്, കരിഷ്മ കപൂർ, കങ്കണ റണാവത്ത് തുടങ്ങി ബോളിവുഡിലെ നമ്പർ വൺ താരങ്ങളെല്ലാം സോനത്തിന് ആശംസ നേരാനെത്തി. റെഡ് നിറത്തിലുളള ലെഹങ്കയായിരുന്നു കത്രീന റിസപ്ഷന് വേണ്ടി തിരഞ്ഞെടുത്തത്. ഡയമണ്ട് മാലയും കത്രീന അണിഞ്ഞിരുന്നു.

സോനം കപൂർ വിവാഹിതയായി, ആശംസ നേരാൻ ബോളിവുഡ് താരങ്ങളെത്തി

ആലിയയും പോപ് ഗ്രീൻ ലെഹങ്കയായിരുന്നു തിരഞ്ഞെടുത്തത്. ഏവരെയും മയക്കുന്ന പുഞ്ചിരിയും ആലിയയുടെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു. കാഞ്ചീപുരം സാരിയായിരുന്നു കങ്കണ റണാവത്ത് റിസപ്ഷനെത്തിയപ്പോൾ ധരിച്ചിരുന്നത്.

ഗോൾഡൻ നിറത്തിലുളള ലെഹങ്കയായിരുന്നു കരീന കപൂറിന്റെ വേഷം. ബീ ടൗണിലെ സുന്ദരിമാർക്കൊപ്പം അന്തരിച്ച നടി ശ്രീദേവിയുടെ മക്കളായ ജാൻവിയും ഖുഷിയും മികച്ച വസ്ത്രം തിരഞ്ഞെടുത്ത് ഏവരുടെയും പ്രശംസ നേടി.

She’s a Goddess ~ #kareenakapoor #sonamkishaadi

A post shared by Bollywood’s Magic WahRehman (@bollyllover) on

#aishwaryaraibachchan #aishwariyarai #sonamkapoor

A post shared by ✴aishwarya®ai (@aishwaryarai.fan) on

#jhanvikapoor #janhvikapoor #khushikapoor #boneykapoor #sonamkapoor

A post shared by Janhvi Kapoor (@janhvikapoor_) on

63 years old. Still gorgeous. #rekha

A post shared by Rekha FANpages (@legendary_rekha) on

#juhichawla attend #sonamkapoor's reception #tadkabollywood

A post shared by Tadka Bollywood (@bollywood.tadka) on

ദീർഘനാളത്തെ പ്രണയത്തിനുശേഷമാണ് സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്. സോനത്തിന്റെ ആന്റി കവിത സിങ്ങിന്റെ ബാന്ദ്രയിലുളള ഹെറിറ്റേജ് ബംഗ്ലാവ് റോക്ഡാലേയിൽവച്ച് സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ.

ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ബോളിവുഡിൽനിന്നും നിരവധി താരങ്ങൾ വിവാഹത്തിനെത്തി. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി, ജാക്വിലിൻ ഫെർണാണ്ടസ്, സെയ്ഫ് അലി ഖാൻ, കരീന കപൂർ, കരിഷ്മ കപൂർ തുടങ്ങി നിരവധി താരങ്ങൾ നവദമ്പതികൾക്ക് ആശംസ നേരാനെത്തി.

അനുരാധ വാകില്‍ തയ്യാറാക്കിയ ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം വിവാഹ ദിവസം ധരിച്ചത്. സ്വര്‍ണ നിറത്തിലുള്ള ഷെര്‍വാണിയാണ് വരന്‍ ആനന്ദ് അഹൂജയുടെ വേഷം. അനിൽ കപൂറിന്റെയും സുനിത കപൂറിന്റെയും മകളാണ് സോനം കപൂർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ