താരവിവാഹങ്ങൾ ആരാധകരെ എപ്പോഴും ആവേശത്തിലാഴ്ത്താറുണ്ട്. ബോളിവുഡിൽ 2017 ഡിസംബറിനും 2018 ഡിസംബറിനും ഇടയ്ക്ക് നാലു താരവിവാഹങ്ങളാണ് നടന്നത്. അനുഷ്ക ശർമ്മ-വിരാട് കോഹ്‌ലി, സോനം കപൂർ-ആനന്ദ് അഹൂജ, ദീപിക പദുക്കോൺ-രൺവീർ സിങ്, പ്രിയങ്ക ചോപ്ര-നിക് ജൊനാസ്. വിവാഹ ദിനത്തിലെ നാലു താരറാണിമാരുടെ ലുക്കിനെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. മെഹന്ദി, വിവാഹ ചടങ്ങ്, റിസപ്ഷൻ എന്നിവയിൽ തിളങ്ങിയതാരെന്ന് ആരാധകർക്ക് തന്നെ തീരുമാനിക്കാം.

മെഹന്ദി

അനുഷ്ക ശർമ്മ
കളർഫുൾ വസ്ത്രമായിരുന്നു മെഹന്ദിക്ക് അനുഷ്ക തിരഞ്ഞെടുത്തത്. പിങ്കും ഓറഞ്ചും കൂടിക്കലർന്ന നിറത്തിലുളള ലെഹങ്കയിൽ എംബ്രോയിഡറി വർക്കുകളും നിറഞ്ഞിരുന്നു. സബ്യാസാചി ഹെറിറ്റേജ് ജുവലറി കളക്ഷനിൽനിന്നുളള ആഭരണങ്ങളാണ് അനുഷ്ക മെഹന്ദിക്കായി തിരഞ്ഞെടുത്തത്.

സോനം കപൂർ
അബു ജാനി സന്ദീപ് ഖോഷ്‌ല ഡിസൈൻ ചെയ്ത വൈറ്റ് ആന്റ് ഗോൾഡ് നിറത്തിലുളള ലെഹങ്കയാണ് സോനം മെഹന്ദി ചടങ്ങുകൾക്ക് ധരിച്ചത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങൾ സോനത്തിനെ കൂടുതൽ സുന്ദരിയാക്കിയിരുന്നു.

ദീപിക പദുക്കോൺ
റോയൽ ലുക്കിലായിരുന്നു ദീപിക പദുക്കോൺ മെഹന്ദിക്ക് എത്തിയത്. സബ്യാസാചിയുടെ ഡിസൈൻ ദീപികയെ രാജകുമാരിയെപ്പോലെ സുന്ദരിയാക്കി. മറ്റുളളവരിൽനിന്നും തികച്ചും വ്യത്യസ്തമായിരുന്നു ദീപികയുടെ ആഭരണ സെലക്ഷനും.

പ്രിയങ്ക ചോപ്ര
അനുഷ്ക ശർമ്മയെപ്പോലെ കളർഫുൾ വസ്ത്രമായിരുന്നു മെഹന്ദി ചടങ്ങുകൾക്ക് പ്രിയങ്ക തിരഞ്ഞെടുത്തത്. രാജസ്ഥാൻ പാരമ്പര്യ രീതിയിലുളള ലെഹങ്കയായിരുന്നു പ്രിയങ്ക ധരിച്ചത്. മഴവില്ലഴകായിരുന്നു പ്രിയങ്കയുടെ ലെഹങ്കയ്ക്ക്.

വിവാഹം

അനുഷ്ക ശർമ്മ
സബ്യാസാചിയുടെ പിങ്ക് നിറത്തിലുളള ലെഹങ്കയാണ് അനുഷ്ക വിവാഹ ദിനത്തിൽ ധരിച്ചത്. സബ്യാസാചി കളക്ഷനിൽ നിന്നുളളവയായിരുന്നു അനുഷ്കയുടെ ആഭരണങ്ങളും. വധുവിന്റെ വേഷത്തിലുളള അനുഷ്കയുടെ ലുക്ക് ഏവരുടെയും പ്രിയം നേടുന്നതായിരുന്നു.

സോനം കപൂർ
അനുരാധ വാകില്‍ തയ്യാറാക്കിയ ചുവന്ന നിറത്തിലുള്ള ലെഹങ്കയാണ് സോനം വിവാഹ ദിവസം ധരിച്ചത്. ഫാഷൻ സെൻസിൽ എപ്പോഴും പ്രശംസയ്ക്ക് പാത്രമാകുന്ന സോനം, പക്ഷേ വിവാഹദിവസം അത് ആവർത്തിച്ചില്ല. സോനത്തിന്റെ വിവാഹ വസ്ത്ര തിരഞ്ഞെടുപ്പ് ആരാധകർക്ക് ഒട്ടും സന്തോഷം നൽകുന്നതായിരുന്നില്ല.

ദീപിക പദുക്കോൺ
രണ്ടു ആചാര പ്രകാരമായിരുന്നു ദീപികയുടെ വിവാഹം. കൊങ്കിണി രീതിയിൽ നടന്ന വിവാഹത്തിന് കാഞ്ചീപുരം സാരിയാണ് ദീപിക തിരഞ്ഞെടുത്തത്. സിന്ധി ചടങ്ങിന് ചുവന്ന നിറത്തിലുളള ലെഹങ്കയായിരുന്നു വേഷം. സബ്യാസാചിയായിരുന്നു ഡിസൈനിങ്. വലുപ്പം കൂടിയ ആഭരണങ്ങളായിരുന്നു രണ്ടു ചടങ്ങുകൾക്കും ദീപിക തിരഞ്ഞെടുത്തത്.

പ്രിയങ്ക ചോപ്ര
ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു പ്രിയങ്ക ചോപ്രയുടെ വിവാഹം. ക്രിസ്ത്യൻ വിവാഹത്തിന് തൂവെളള നിറത്തിലുളള ഗൗണായിരുന്നു പ്രിയങ്ക ധരിച്ചത്. ഹിന്ദു ആചാരപ്രകാരമുളള ചടങ്ങിന് സബ്യാസാചി ഡിസൈൻ ചെയ്ത ചുവന്ന നിറത്തിലുളള ലെഹങ്കയാണ് പ്രിയങ്ക തിരഞ്ഞെടുത്തത്. പക്ഷേ പ്രിയങ്കയുടെ ആഭരണങ്ങൾ വസ്ത്രത്തിന് അത്ര യോജിക്കുന്നതായിരുന്നില്ല.

റിസപ്ഷൻ

അനുഷ്ക ശർമ്മ
ഡൽഹി റിസപ്ഷന് ലെഹങ്കയിൽനിന്നും മാറി സാരിയാണ് അനുഷ്ക തിരഞ്ഞെടുത്തത്. ഹെവി വർക്കുകൾ നിറഞ്ഞ ബനാറസ് സാരിയായിരുന്നു അനുഷ്ക ധരിച്ചത്. വലുപ്പം കൂടിയ ആഭരണങ്ങളായിരുന്നു അനുഷ്ക അണിഞ്ഞത്. എന്നാൽ മുംബൈയിലെ റിസപ്ഷനിൽ ഗോൾഡ് ഷിമേറി നിറത്തിലുളള ലെഹങ്കയായിരുന്നു അനുഷ്ക ധരിച്ചത്. ഡയമണ്ട് മാലയായിരുന്നു അനുഷ്ക ഉപയോഗിച്ചത്.

സോനം കപൂർ
അനാമിക ഖന്ന ഡിസൈൻ ചെയ്ത വസ്ത്രമായിരുന്നു സോനം കപൂർ റിസപ്ഷന് തിരഞ്ഞെടുത്തത്. സോനത്തിന്റെ ലുക്ക് വളരെ സിംപിളായിരുന്നു. നവവധുവെന്ന് തോന്നിക്കുന്നതായിരുന്നില്ല സോനത്തിന്റെ റിസപ്ഷൻ ലുക്ക്.

ദീപിക പദുക്കോൺ
ദീപികയുടെ റിസപ്ഷനാണ് ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. ബെഗളൂരുവിലായിരുന്നു ആദ്യ റിസപ്ഷൻ. ഗോൾഡൻ നിറത്തിലുളള കാഞ്ചീപുരം സാരിയായിരുന്നു ദീപിക തിരഞ്ഞെടുത്തത്. മുംബൈയിൽ നടന്ന റിസപ്ഷനിൽ അബു ജാനി-സന്ദീപ് ഖോഷ്‌ല ഡിസൈൻ ചെയ്ത സാരിയായിരുന്നു ദീപിക ധരിച്ചത്. പക്ഷേ ദീപികയുടെ ഈ ലുക്ക് ആരാധകരെ സന്തോഷിപ്പിക്കുന്നതായിരുന്നില്ല. ബോളിവുഡ് താരങ്ങൾക്കായി നടത്തിയ മൂന്നാമത്തെ റിസപ്ഷനിൽ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു പ്രിയങ്കയുടെ ലുക്ക്. റെഡ് ഗൗണായിരുന്നു പ്രിയങ്ക ധരിച്ചത്.

പ്രിയങ്ക ചോപ്ര
ഡൽഹിയിൽ നടന്ന റിസപ്ഷനിൽ ലെഹങ്കയും ചോളിയുമായിരുന്നു പ്രിയങ്ക ധരിച്ചത്. ഡമണ്ട് ആഭരണങ്ങളായിരുന്നു ആയിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ