ചർമ്മത്തിന് ഏറെ ഗുണകരമായ ഒന്നാണ് തേൻ. ഇതിന്റെ ആന്റിബാക്ടീരിയൽ, ആന്റിഇൻഫ്ളാമേറ്ററി ഗുണങ്ങൾ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. ഇന്ന് വിപണിയിൽ ലഭ്യമായ ഒട്ടുമിക്ക ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലെയും പ്രധാന ഘടകമാണ് തേൻ. ഫെയ്സ് പാക്കുകളിലും ഫെയ്സ് മാസ്കുകളിലും തേൻ ചേർക്കുന്നത് ചർമ്മത്തിന് തിളക്കം നൽകും.
ചർമ്മത്തിൽ തേൻ ഉപയോഗിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
- ഇതൊരു മികച്ച എക്സ്ഫോളിയന്റായി പ്രവർത്തിക്കുന്നു: തേൻ മുഖത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുന്നത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുകയും ചെയ്യും.
- മുഖക്കുരുവിനെ പ്രതിരോധിക്കും: തേനിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ, ആൻറിഇൻഫ്ളാമേറ്ററി ഗുണങ്ങൾ മുഖക്കുരുവിനെ പ്രതിരോധിക്കാൻ സഹായിക്കും. തേൻ മുഖത്തു പുരട്ടി 30 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
- സുഷിരങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്നു: ചർമ്മത്തിൽ തേൻ പുരട്ടുന്നത് സുഷിരങ്ങൾ വൃത്തിയാക്കാൻ സഹായിക്കും. ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.
- ചർമ്മത്തിന് തിളക്കം നൽകും: തേനിൽ അടങ്ങിയിരിക്കുന്ന പ്രത്യേക സംയുക്തങ്ങൾ ചർമ്മത്തിന്റെ തിളക്കം നിലനിർത്തി വരണ്ടതാകുന്നത് തടയാൻ സഹായിക്കുന്നു.
- വെയിലേറ്റുള്ള കരുവാളിപ്പിൽനിന്ന് സംരക്ഷണം നൽകുന്നു: സൂര്യാഘാതത്തിൽ നിന്നും ചർമ്മത്തെ പ്രതിരോധിക്കാൻ തേൻ സഹായിക്കുന്നു. വെയിലേറ്റുണ്ടാകുന്ന നിറം മങ്ങലുകൾ മാറ്റി ചർമ്മത്തെ മൃദുലമാക്കാൻ സഹായിക്കുന്നു. തേനും കറ്റാർവാഴയും ചേർത്ത മിശ്രിതം പുരട്ടുന്നത് കൂടുതൽ ഗുണകരമാണ്.