scorecardresearch

മുഖസൗന്ദര്യത്തിന് ശംഖുപുഷ്പം ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ ഇവയാണ്

ചർമ്മ പരിപാലനത്തിനും സൗന്ദര്യ സംരക്ഷണത്തിനും ശംഖുപുഷ്പം എങ്ങനെ സഹായിക്കും? കൂടുതൽ അറിയാം

ചർമ്മ പരിപാലനത്തിനും സൗന്ദര്യ സംരക്ഷണത്തിനും ശംഖുപുഷ്പം എങ്ങനെ സഹായിക്കും? കൂടുതൽ അറിയാം

author-image
Lifestyle Desk
New Update
Aparajita Flower On Skin

ശംഖുപുഷ്പത്തിൻ്റെ ചർമ്മ പരിചരണ ഗുണങ്ങൾ | ചിത്രം: ഫ്രീപിക്

പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ രീതികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ കാലഘട്ടത്തിൽ തൊടിയിലെ ശംഖുപുഷ്പം നൽകുന്ന ഗുണങ്ങൾ അത്ഭുതകരമാണ്. ആയുർവേദത്തിൽ ഏറെ പ്രാധാന്യമുള്ള ഈ നീലപുഷ്പം ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാനും അകാല വാർധക്യം തടയാനും ഏറെ ഫലപ്രദമാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ശംഖുപുഷ്പം ചർമ്മത്തിലെ കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും സ്വാഭാവികമായ തിളക്കം നൽകുകയും ചെയ്യുന്നു.

Advertisment

Also Read: കണ്ണാടി പോലെ തിളങ്ങുന്ന ചർമ്മത്തിനായി ആയുർവേദ പരിചരണം സ്വയം ചെയ്യാം

ശംഖുപുഷ്പത്തിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്ന ഘടകം ചർമ്മത്തിലെ കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കുന്നു. ഇത് ചർമ്മം തൂങ്ങുന്നത് തടയാനും ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിലുണ്ടാകുന്ന വീക്കവും അസ്വസ്ഥതകളും കുറയ്ക്കാനുള്ള ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിലുണ്ട്. മുഖക്കുരു, കരുവാളിപ്പ്, കറുത്ത പാടുകൾ എന്നിവ അകറ്റാൻ ശംഖുപുഷ്പം ഉപയോഗിച്ചുള്ള ഫേസ് പാക്കുകൾ വളരെയധികം ഗുണകരമാണ്. യാതൊരുവിധ പാർശ്വഫലങ്ങളുമില്ലാതെ തികച്ചും പ്രകൃതിദത്തമായി ചർമ്മത്തെ സംരക്ഷിക്കാൻ ഈ പുഷ്പം എങ്ങനെ ഉപയോഗിക്കാം എന്ന് അറിയാമോ?

Also Read: ടാനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാം, ഒരു മുറി തക്കാളി മതി

ആൻ്റ് ഏജിംഗ് സവിശേഷതകൾ

അൻ്റി ഗ്ലൈക്കേഷൻ സവിശേഷത ശംഖുപുഷ്പത്തിനുണ്ട്. അത് അകാല വാർധക്യ ലക്ഷണങ്ങളെ തടഞ്ഞു നിർത്തി ചർമ്മം തിളക്കമുള്ളതാക്കി തീർക്കുന്നു.

കൊളാജൻ ഉത്പാദനം

പ്രകൃതിദത്തമായ കൊളാജൻ ഉത്പാദിപ്പിക്കുന്ന പ്രധാന ഘടകമായി ശംഖുപുഷ്പം പ്രവർത്തിക്കുന്നു.

Also Read: തെളിച്ചമുള്ള ചർമ്മം നേടാം, രാവിലെ ഉണർന്ന ഉടൻ വെള്ളത്തിൽ ഇത് കുതിർത്തു കുടിക്കൂ

തിളക്കമുള്ള പ്രകൃതം

ശംഖുപുഷ്പത്തിലെ ആൻ്റി ഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകൾ കൊണ്ട് ചർമ്മത്തിൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു.

അലർജികൾക്കും ചുവപ്പിനും വിട

ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷതകളാൽ ശംഖുപുഷ്പം സമ്പന്നമാണ്. അത് ചർമ്മത്തിൽ പാടുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു. ചർമ്മത്തിലും തലമുടിയിലും ഇത് ഉപയോഗിക്കാവുന്നതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: വെറുതെ കളയരുത്, ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിന് നിരവധി ഉപയോഗങ്ങളുണ്ട്

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: