scorecardresearch

ദിവസവും കുളിക്കുന്നതിനു മുമ്പ് ഇത് ഒരു തുള്ളി പൊക്കിളിൽ പുരട്ടൂ, ഗുണങ്ങൾ ഏറെയാണ്

തിളക്കമുള്ള ചർമ്മത്തിന് സഹായകമായ ധാരാളം ക്രീമുകൾ ലഭ്യമാണെങ്കിലും പരമ്പരാഗതമായി ഉപയോഗത്തിലുള്ള ചില ആയുർവേദ വിദ്യകൾ ഏറെ ഫലപ്രദമാണ്

തിളക്കമുള്ള ചർമ്മത്തിന് സഹായകമായ ധാരാളം ക്രീമുകൾ ലഭ്യമാണെങ്കിലും പരമ്പരാഗതമായി ഉപയോഗത്തിലുള്ള ചില ആയുർവേദ വിദ്യകൾ ഏറെ ഫലപ്രദമാണ്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Applying Oil Belly Button

വരണ്ട ചർമ്മത്തിന് മികച്ച പ്രതിവിധി | ചിത്രം: ഫ്രീപിക്

ആരോഗ്യകരമായ ജീവിതശൈലിയും പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ രീതികളും പിന്തുടരുന്നവർക്ക് എന്നും മാതൃകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യയായ മീര കപൂർ.

Advertisment

വിലകൂടിയ സൗന്ദര്യവർദ്ധക വസ്തുക്കളേക്കാൾ ആയുർവേദത്തിലെ ലളിതമായ വിദ്യകളിലാണ് തനിക്ക് വിശ്വാസമെന്ന് മീര പലപ്പോഴും തെളിയിച്ചിട്ടുണ്ട്.അതിലൊന്നാണ് വരണ്ട ചർമ്മത്തിനുള്ള പ്രതിവിധി. ശൈത്യകാലത്താണ് ഈ പ്രശ്നം അധികമാളുകളും നേരിടുന്നത്. അതിനുള്ള ഒരു മികച്ച പരിഹാരമാണ് എള്ളെണ്ണ എന്ന് മീര പറയുന്നു. 

Also Read: വെളിച്ചെണ്ണയോ ബദാം ഓയിലോ, വരണ്ട തലമുടിക്ക് ഇതിൽ ഏതാണ് ഉത്തമം?

"എന്റെ ഉള്ളംകാലിലും പൊക്കിളിലും ഏതാനും തുള്ളി എള്ളെണ്ണ പുരട്ടാറുണ്ട്" എന്ന് മീര തൻ്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് ഉള്ളിൽ നിന്നും പുറമേ നിന്നും ചർമ്മത്തിൻ്റെ വരൾച്ച ഇല്ലാതാക്കുമെന്നാണ് മീര പറയുന്നത്. 

എള്ളെണ്ണ ശരീരത്തിലെ 'വാത' ദോഷത്തെ ശാന്തമാക്കാൻ സഹായിക്കും. "ഇത് ഉറക്കക്കുറവ് പരിഹരിക്കാനും ഏറെ നല്ലതാണ്. ഉള്ളംകാലിലും പൊക്കിളിലും കൂടുതൽ നാഡീവ്യൂഹങ്ങൾ ഉള്ളതിനാൽ അവിടെ എണ്ണ പുരട്ടുന്നത് ഫലപ്രദമാണ്," എന്ന് മീര വ്യക്തമാക്കുന്നു.

ആയുർവേദ വിദഗ്ധയും കാശി വെൽനസ് സ്ഥാപകയുമായ നേഹ അഹൂജ പറയുന്നതനുസരിച്ച്, ആയുർവേദം എള്ളെണ്ണയെ മറ്റ എണ്ണകളിൽ വച്ച് ഏറ്റവും മികച്ചതായാണ് കണക്കാക്കുന്നത്. "ശാസ്ത്രീയമായി 'സെസാമം ഇൻഡിക്കം' എന്നും സംസ്കൃതത്തിൽ 'തില തൈലം' എന്നും ഇതറിയപ്പെടുന്നു. നാഡീവ്യൂഹത്തെ ശാന്തമാക്കാനുള്ള ഇതിന്റെ കഴിവ് അതിശയിപ്പിക്കുന്നതാണ്," എന്ന് ആയുർവേദ വിദഗ്ധയും കാശി വെൽനസ് സ്ഥാപകയുമായ നേഹ അഹൂജ പറയുന്നു.

Also Read: ദിവസവും രാവിലെ ഇത് വെള്ളത്തിൽ ചേർത്തു കുടിക്കൂ, തിളക്കമുള്ള മുടിയും ചർമ്മവും സ്വന്തമാക്കാം

Sesame Oil 1

വാത പ്രകൃതിയുള്ള ശരീരത്തിന് എള്ളെണ്ണയുടെ ജലാംശം നിലനിർത്താനുള്ള കഴിവ് ഏറെ ഗുണകരമാണ്. ആയുർവേദം ഇതിനെ 'എണ്ണകളുടെ രാജാവ്' എന്നാണ് വിളിക്കുന്നത്. രോഗാണുക്കളെ നശിപ്പിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഊർജ്ജം സന്തുലിതമാക്കാനും ഇതിന് സാധിക്കുമെന്ന് അഹൂജ ഇൻഡ്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

Also Read:ഒരു പിടി കറിവേപ്പില മതി, ഇനി നാച്യുറലായി നരച്ച മുടി കറുപ്പിക്കാം

ആയുർവേദ മരുന്നുകളിൽ 40 ശതമാനത്തിലും ഹെർബൽ ഓയിലുകളിൽ 90 ശതമാനത്തിലും എള്ളെണ്ണ അടങ്ങിയിട്ടുണ്ട്. തലവേദന, മുടികൊഴിച്ചിൽ എന്നിവയ്ക്ക് പരിഹാരമാകുന്നതിനൊപ്പം സന്ധിവേദനയും പേശികളുടെ കാഠിന്യവും കുറയ്ക്കാനും ഈ എണ്ണ സഹായിക്കുന്നു.

DISCLAIMER:മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: വിലകൂടിയ ക്രീമുകൾ വേണ്ട; ഇതൊരു തുള്ളി ഉണ്ടെങ്കിൽ ഇനി മുഖം തിളങ്ങും

Skin Care Beauty Tips skin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: