/indian-express-malayalam/media/media_files/2026/02/25/skin-care-with-ghee-fi-2026-02-25-15-06-26.jpg)
ചർമ്മ സംരക്ഷണത്തിന് നെയ്യ് | ചിത്രം: ഫ്രീപിക്
ചർമ്മം തിളങ്ങാൻ പലതരം വിലകൂടിയ ക്രീമുകളും സെറങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മുടെ അടുക്കളയിൽ തന്നെ ലഭ്യമായ ഒരു സാധാരണ ചേരുവ ചർമ്മത്തിന് ഏറ്റവും മികച്ചതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വെൽനസ് സംരംഭകയും ഫേസ് യോഗ വിദഗ്ധയുമായ വിഭൂതി അറോറ. നടി റുബീന ദിലൈക്കിന്റെ പോഡ്‌കാസ്റ്റിലാണ് വിഭൂതി നെയ്യുടെ അത്ഭുത ഗുണങ്ങളെക്കുറിച്ച് സംസാരിച്ചത്.
"നെയ്യ് കഴിക്കുക, പുരട്ടുക, തലമുടിയിലും ഉപയോഗിക്കുക. ചർമ്മത്തിന് തിളക്കം നൽകാൻ നെയ്യോളം മികച്ച മറ്റൊന്നില്ല," വിഭൂതി അറോറ പറഞ്ഞു. തന്റെ ഇരട്ടക്കുട്ടികളെ മസാജ് ചെയ്യാൻ നെയ്യാണ് ഉപയോഗിക്കുന്നതെന്നും തന്റെ ഭക്ഷണക്രമത്തിൽ ഇതിന് വലിയ സ്ഥാനമുണ്ടെന്നും റുബീനയും കൂട്ടിച്ചേർത്തു.
Also Read: പാർലറിൽ പോകേണ്ട, രാവിലെ ഉണർന്ന ഉടൻ ഈ 3 കാര്യങ്ങൾ ചെയ്യൂ
നെയ്യ് ചർമ്മത്തിന് നല്ലതാണോ?
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ നെയ്യ് ചർമ്മത്തിന് മികച്ച ഗുണങ്ങൾ നൽകുമെന്ന് താനെ കിംസ് ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. ശ്വേത നഖാവ പറയുന്നു. നെയ്യിൽ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
ആരോഗ്യകരമായ കൊഴുപ്പുകൾ: ഇത് ചർമ്മത്തിന്റെ സംരക്ഷണ കവചത്തെ ബലപ്പെടുത്തുന്നു.
വിറ്റാമിൻ എ, ഡി, ഇ: കോശങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ചർമ്മത്തിന് സ്വാഭാവിക ഈർപ്പവും തിളക്കവും നൽകാനും ഇവ സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകൾ: അകാല വാർദ്ധക്യത്തെ തടയാനും ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും ഇത് ഫലപ്രദമാണ്.
Also Read: ഒരു മുറി ഉരുളക്കിഴങ്ങ് മതി, തിളങ്ങുന്ന മുഖം സ്വന്തമാക്കാം ഞൊടിയിടയിൽ
നെയ്യ് എങ്ങനെ പ്രവർത്തിക്കുന്നു?
നെയ്യ് ഒരു നാച്യുറൽ മോയ്സ്ച്യുറൈസറായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും വരണ്ട ചർമ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിനും ഹോർമോൺ ബാലൻസിനും മികച്ചതാണ്. ഇത് ചർമ്മത്തിന് ഉള്ളിൽ നിന്ന് പോഷണം നൽകുന്നു.
എങ്ങനെ ഉപയോഗിക്കാം?
ഭക്ഷണത്തിൽ: ദിവസവും ഒന്നോ രണ്ടോ ടീസ്പൂൺ നെയ്യ് ഭക്ഷണത്തിലോ ചൂടുവെള്ളത്തിലോ ചേർത്ത് ഉപയോഗിക്കാം. എന്നാൽ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.
പുറമെ പുരട്ടാൻ: ചുണ്ടുകൾ വരണ്ടുപൊട്ടുന്നത് തടയാൻ ലിപ് ബാമിന് പകരം നെയ്യ് പുരട്ടാം.
മുട്ടുകൾ, കൈമുട്ടുകൾ എന്നിവിടങ്ങളിലെ വരൾച്ച മാറ്റാൻ ഇത് ഉത്തമമാണ്.
നാരങ്ങയോ തേനോ ചേർത്ത് ഫേസ് മാസ്ക്കായും ഉപയോഗിക്കാം (ആദ്യം പാച്ച് ടെസ്റ്റ് ചെയ്യുക).
Also Read: ഫിൽട്ടറുകളുടെ ആവശ്യമില്ല, ചർമ്മത്തിന് ഇൻസ്റ്റന്റ് ഗ്ലോ നേടാൻ ഇതാ ചില പ്രകൃതിദത്ത ചേരുവകൾ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നെയ്യ് ഒരു അത്ഭുത മരുന്നല്ലെന്ന് വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. ശരിയായ ഭക്ഷണക്രമത്തോടും ചർമ്മ സംരക്ഷണ രീതികളോടും ഒപ്പം ചേർത്തുവച്ചാൽ മാത്രമേ ഇതിന്റെ ഗുണം പൂർണ്ണമായും ലഭിക്കൂ.
എണ്ണമയമുള്ള ചർമ്മക്കാർ ശ്രദ്ധിക്കുക: നിങ്ങൾക്ക് എണ്ണമയമുള്ളതോ മുഖക്കുരു വരാൻ സാധ്യതയുള്ളതോ ആയ ചർമ്മമാണെങ്കിൽ നെയ്യ് മുഖത്ത് പുരട്ടുന്നത് ഒഴിവാക്കുക. ഇത് സുഷിരങ്ങൾ അടയാൻ കാരണമായേക്കാം. മായമില്ലാത്ത ശുദ്ധമായ നെയ്യ് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ സ്വയം ചികിത്സയ്ക്കായി നെയ്യ് ഉപയോഗിക്കരുത്.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ചർമ്മാവസ്ഥയെക്കുറിച്ച് ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക
Read More: മുഖക്കുരുവിൻ്റെ മായാത്ത പാടുകൾ അകറ്റാൻ ഇതാ 6 വഴികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us