scorecardresearch

ദിവസവും ഉറങ്ങുന്നതിനു മുമ്പ് പാദങ്ങളിൽ ഈ എണ്ണ പുരട്ടൂ, ഗുണങ്ങൾ ഏറെയുണ്ട്

ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറിവിടമാണ് വെളിച്ചെണ്ണ. ഇത് പല ചർമ്മ പ്രശ്നങ്ങൾക്കുമുള്ള ഉത്തമ ഔഷധമാണ്

ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറിവിടമാണ് വെളിച്ചെണ്ണ. ഇത് പല ചർമ്മ പ്രശ്നങ്ങൾക്കുമുള്ള ഉത്തമ ഔഷധമാണ്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Applying Coconut Oil On Feet FI

വെളിച്ചെണ്ണയ്ക്ക് ധാരാളം ആയുർവേദ ഗുണങ്ങളുണ്ട് | ചിത്രം: ഫ്രീപിക്

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ അധ്വാനിക്കുന്ന ശരീരഭാഗങ്ങളിൽ ഒന്നാണ് പാദങ്ങൾ. എങ്കിലും, പലപ്പോഴും അവയ്ക്ക് ആവശ്യമായ പരിചരണം നാം നൽകാറില്ല. വില കൂടിയ ഫൂട്മാസ്ക്കുകളോ ക്രീമുകളോ വേണ്ട, അടുക്കളയിൽ സുലഭമായ വെളിച്ചെണ്ണ ഒരു തുള്ളി പുരട്ടിയാൽ തന്നെ കാൽപാദങ്ങൾ പഞ്ഞിപോലെ സോഫ്റ്റാകും ഒപ്പം വിണ്ടുകീറൽ കുറയും. 

Advertisment

Also Read: ഇത്തിരി കുഞ്ഞൻ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം 5 മിനിറ്റിൽ, ഇതൊരു നുള്ള് മതി

നമ്മുടെ അടുക്കളകളിൽ എപ്പോഴും ലഭ്യമായ ശുദ്ധമായ വെളിച്ചെണ്ണ, പാദങ്ങൾക്കുണ്ടാകുന്ന വരൾച്ച, വിണ്ടുകീറൽ, മറ്റ് അസ്വസ്ഥതകൾ എന്നിവയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഈർപ്പം നൽകുന്ന ഒരു ഔഷധമാണ്. വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡുകൾ ചർമ്മത്തിൻ്റെ ആഴങ്ങളിൽ ഇറങ്ങിച്ചെന്ന് പോഷണം നൽകുകയും, ചർമ്മത്തെ മൃദുലവും ആരോഗ്യകരവുമാക്കുകയും ചെയ്യുന്നു. 

Also Read: കണ്ണിനടിയിലെ കറുപ്പും ചുളിവുകളും കുറയ്ക്കാം, ഉറങ്ങുന്നതിനു ഇത് മുമ്പ് പുരട്ടി നോക്കൂ

Advertisment

പ്രത്യേകിച്ചും, രാത്രി ഉറങ്ങുന്നതിന് മുമ്പ് വെളിച്ചെണ്ണ ചെറുതായി ചൂടാക്കി പാദങ്ങളിൽ മസ്സാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കാനും, ക്ഷീണം കുറയ്ക്കാനും, സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കുന്നു. കൂടാതെ, ഇതിന് ഫംഗസ് അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവുകളും വെളിച്ചെണ്ണയ്ക്കുണ്ട്. 

വെളിച്ചെണ്ണ എന്ന മോയ്സ്ച്യുറൈസർ

പ്രകൃതി ദത്തമായ മോയ്സ്ചറൈസറാണ് വെളിച്ചെണ്ണ. വരണ്ടതും വിണ്ടു കീറുന്നതുമായ ചർമ്മത്തിന് ഇത് ഏറെ ഫലപ്രദമാണ്. കാൽപാദം കഴുകി തുടച്ചതിനു ശേഷം അൽപ്പം വെളിച്ചെണ്ണ പുരട്ടാം. രാത്രി കിടക്കുന്നതിന് മുമ്പ് ഇത് ഉപയോഗിക്കുന്നതാണ് ഗുണകരം.

ഫൂട്ട് സ്ക്രബ്

വെളിച്ചെണ്ണയിലേയ്ക്ക് കുറച്ച് കാപ്പിപ്പൊടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പാദങ്ങളിൽ പുരട്ടി 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. 

Applying Coconut Oil On Feet 1
പാദങ്ങൾ പഞ്ഞി പോലെ സോഫ്റ്റാകാൻ ഇത് സഹായിക്കും | ചിത്രം: ഫ്രീപിക്

Also Read: പാടുകളില്ലാത്ത തെളിച്ചമുള്ള ഗ്ലാസ് സ്കിൻ നേടാം, കിടക്കുന്നതിനു മുമ്പ് ഈ പുരട്ടൂ

മറ്റ് വഴികൾ

കറ്റാർവാഴ

കറ്റാർവാഴയ്ക്ക് സൂത്തിങ്ങ് സവിശേഷതകളുണ്ട്. കുറച്ചധികം കറ്റാർവാഴ ജെൽ ഉപ്പൂറ്റിയിൽ പുരട്ടുന്നത് വിണ്ടു കീറൽ, അമിതമായി വരൾച്ച എന്നിവ തടയാൻ സഹായിക്കും. കറ്റാർവാഴ ജെൽ പുരട്ടി ഒരു സോക്സ് ധരിച്ചു കിടക്കാം. രാവിലെ തണുത്തവെള്ളത്തിൽ കാൽ കഴുകുക.

ഒലിവ് എണ്ണ മസാജ്

വിറ്റാമിൻ ഇ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമാണ് ഉറവിടമാണ് ഒലിവ് എണ്ണ. കുറച്ച് ഒലിവ് എണ്ണ ചൂടാക്കാം. ചെറുചൂടോടെ ആ എണ്ണ കാൽപാദത്തിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കൈകളിലെ ടാനകറ്റാം, ഒരു സ്പൂൺ കടലമാവ് മതി

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: