വിറ്റാമിൻ എയുടെ ഡെറിവേറ്റീവുകളായ റെറ്റിനോയിഡ് ചർമ്മത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും ആരോഗ്യം നിലനിർത്തുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, ഇവയുടെ ശക്തമായ സാന്ദ്രത പ്രകോപനം, വരൾച്ച, ചൊറിച്ചിൽ എന്നിവയ്ക്കും കാരണമാകും.
ചർമ്മകോശങ്ങളുടെ വളർച്ച നിയന്ത്രിക്കാനുള്ള കഴിവിന് റെറ്റിനോയിഡ് അറിയപ്പെടുന്നുവെന്നും മുഖക്കുരു, ഫൈൻ ലൈനുകൾ, ചുളിവുകൾ, ഹൈപ്പർപിഗ്മെന്റേഷൻ എന്നിവയുൾപ്പെടെ വിവിധ ചർമ്മരോഗങ്ങളെ ചികിത്സിക്കുന്നതിൽ ഇവ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും നവി മുംബൈയിലെ അപ്പോളോ ഹോസ്പിറ്റൽസിലെ ഡെർമറ്റോളജി കൺസൾട്ടന്റ് ഡോ.ശ്വേത അഗർവാൾ പറഞ്ഞു.
അതുപോലെ, റെറ്റിനോയിഡ് ഉപയോഗിക്കുമ്പോൾ ഒരാൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് ഡെർമറ്റോളജിസ്റ്റായ ഡോ. മാനസി ഷിരോലിക്കറും ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിശദീകരിക്കുന്നു.
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, റെറ്റിനോയിഡ് ഇവയിൽ സഹായിക്കുന്നു:
- കൊളാജൻ സിന്തസിസ് വർദ്ധിപ്പിക്കുക (നമുക്ക് പ്രായമാകുമ്പോൾ ഇത് മന്ദഗതിയിലാകുന്നു)
- പിഗ്മെന്റേഷൻ കുറയ്ക്കുക
- മുഖക്കുരു പ്രതിരോധം
- മുഖക്കുരുവിന്റെ പാടുകൾ കുറയ്ക്കാൻ സഹായിക്കുന്നു
കൂടാതെ, വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ മെച്ചപ്പെടുത്താനും സുഷിരങ്ങൾ അടയ്ക്കാനും ചർമ്മത്തെ മിനുസപ്പെടുത്താനും അവയ്ക്ക് കഴിയുമെന്ന് ഡോ.ശ്വേത പറഞ്ഞു.
“റെറ്റിനോയിഡ് പൊതുവേ ഉപയോഗിക്കാൻ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, സെൻസിറ്റീവ് ചർമ്മമുള്ളവർ, ഗർഭിണികളോ മുലയൂട്ടുന്നവരോ ആയ സ്ത്രീകൾ, എക്സിമ അല്ലെങ്കിൽ റോസേഷ്യ പോലുള്ള ചില മെഡിക്കൽ അവസ്ഥകൾ ഉള്ളവർ റെറ്റിനോയിഡുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കുക,”ഡോ.ശ്വേത ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
റെറ്റിനോയിഡ് സൂര്യന്റെ സംവേദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയുമെന്ന് വിദഗ്ധർ കൂട്ടിച്ചേർത്തു. അതിനാൽ അവ ഉപയോഗിക്കുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. സെൻസിറ്റീവ് ചർമ്മമോ ചർമ്മത്തിൽ ഇറിറ്റേഷന്റെ ചരിത്രമോ ഉള്ളവരും റെറ്റിനോയിഡുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം, കാരണം അവ വരൾച്ച, ചുവപ്പ്, പോലുള്ള ചർമ്മപ്രശ്നങ്ങൾക്ക് കാരണമാകും.
റെറ്റിനോയിഡ് ഉപയോഗം ഒരാളുടെ 20-കളുടെ അവസാനത്തിലോ 30-കളുടെ അവസാനത്തിലോ ആരംഭിക്കാൻ ഡോ. മാനസി നിർദ്ദേശിച്ചു. എന്നാൽ ഫൈൻ വരകൾ, ചുളിവുകൾ, പാടുകൾ അല്ലെങ്കിൽ പിഗ്മെന്റേഷൻ എന്നിവ ഉണ്ടെങ്കിൽ ഇത് ആരംഭിക്കാം.
“ഇത് ഒരു പ്രതിരോധ നടപടിയായും ഉപയോഗിക്കാം. നിങ്ങൾ ഇത് എല്ലാ രാത്രിയിലും ഒരു ശതമാനം ട്രെറ്റിനോയിൻ ഉപയോഗിച്ച് ആരംഭിച്ചാൽ, റെറ്റിനോയിഡ് ഡെർമറ്റൈറ്റിസ് എന്നറിയപ്പെടുന്ന പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഒരു ശതമാനമോ രണ്ട് ശതമാനമോ ഗ്രാനക്റ്റീവ് റെറ്റിനോയിഡ് ഉപയോഗിച്ച് റെറ്റിനോൾ ആരംഭിക്കുക. കാരണം ഇത് ചർമ്മത്തിന് മൃദുവായതാണ്,”ഡോ. മാനസി പറഞ്ഞു.
ആദ്യം ഉപയോഗിക്കുമ്പോൾ ആഴ്‌ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കാനും പിന്നെ ഒന്നിടവിട്ട രാത്രികളിലും പിന്നീട് എല്ലാ രാത്രികളിലും ഇത് ഉപയോഗിക്കാൻ ഡോ. മാനസി ശുപാർശ ചെയ്തു. രാത്രിയിൽ വൃത്തിയാക്കിയ ചർമ്മം നന്നായി തുടച്ച് വെള്ളത്തിന്റെ അംശം നീക്കിയശേഷം ചെറിയ അളവിൽ ഉപയോഗിക്കുക.
റെറ്റിനോയിഡ് ഉപയോഗിക്കാൻ മൂന്നു വഴികൾ:
- മോയിസ്ചറൈസറിന് മുമ്പ് (കൂടുതൽ ചർമ്മത്തിൽ തുളച്ചുകയറുന്നു)
- മോയ്സ്ചറൈസറിന് ഒപ്പം
- മോയിസ്‌ചറൈസറിന് ശേഷം പുരട്ടുക അതിനുശേഷം വീണ്ടും മുകളിൽ മോയ്‌സ്ചുറൈസർ ഉപയോഗിക്കുക. ഇറിറ്റേഷൻ ഉണ്ടാകാനുള്ള സാധ്യത ഇവിടെ കുറവാണ്.