ഇരുണ്ടതും നിറം മങ്ങിയതുമായ ചുണ്ടുകളാണ് പലരും നേരിടുന്ന പ്രശ്നം. ലിപ്സ്റ്റിക്കിന്റെ അമിത ഉപയോഗം ചുണ്ടുകൾ കൂടുതൽ ഇരുളാനും ചുണ്ടിന്റെ സ്വാഭാവികനിറം നഷ്ടപ്പെടുത്താനും കാരണമാവും. ചുണ്ടിന്റെ സ്വാഭാവികത നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഏതാനും ടിപ്സുകൾ പരിചയപ്പെടാം.
വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ചർമ്മത്തിന് തിളക്കവും നിറവും നൽകുന്നതിൽ വിറ്റാമിൻ സിയ്ക്ക് വലിയ പങ്കുണ്ട്. വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾ സുഖപ്പെടുത്താനും മൃദുവാക്കാനും ബീറ്റ്റൂട്ടിന് സാധിക്കും. ചുണ്ടിൽ ബീറ്റ്റൂട്ട് പതിവായി പുരട്ടുന്നത് ഏറെ ഗുണകരമാണ്.
വിപണിയിൽ നിന്നു വാങ്ങുന്ന ബീറ്റ് റൂട്ടിൽ പലപ്പോഴും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താം. അതിനു പകരം ബീറ്റ്റൂട്ട് ഉപയോഗിക്കാം. ഒരു ബീറ്റ്റൂട്ട് കഷ്ണം 15-20 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ചതിനു ശേഷം പുറത്തെടുത്ത് ചുണ്ടുകളിൽ പുരട്ടി നോക്കൂ. ചുണ്ടുകൾക്ക് സ്വാഭാവികമായ റോസ് നിറം കൈവരുന്നത് കാണാം. ലിപ് ബാമിനു പകരമായി ഇതുപയോഗിക്കാം. ബീറ്റ് റൂട്ട് ജ്യൂസിലേക്ക് അൽപ്പം നാരങ്ങ നീര് കലർത്തി ചുണ്ടിൽ പുരട്ടുന്നതും നല്ലതാണ്.