/indian-express-malayalam/media/media_files/2025/12/22/beetroot-recipe-fi-2025-12-22-17-04-10.jpg)
ചർമ്മാരോഗ്യത്തിന് ബീറ്റ്റൂട്ട് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/22/beetroot-recipes-1-2025-12-22-17-05-51.jpg)
ബീറ്റ്റൂട്ട് ആന്റ് ബെറി സ്മൂത്തി ബൗൾ
ബീറ്റ്റൂട്ട്, ബെറികൾ, ചിയ വിത്തുകൾ, അല്പം തേൻ എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ചർമ്മത്തിലെ മങ്ങൽ മാറ്റി കൂടുതൽ തിളക്കം നൽകാൻ സഹായിക്കുന്നു. ബെറികളിലെ ആന്റിഓക്സിഡന്റുകൾ ബീറ്റ്റൂട്ടിലെ പോഷകങ്ങളുമായി ചേർന്ന് മികച്ച ഫലം നൽകുന്നു.
/indian-express-malayalam/media/media_files/2025/12/22/beetroot-recipes-2-2025-12-22-17-05-51.jpg)
ബീറ്റ്റൂട്ട് ആന്റ് ആപ്പിൾ സാലഡ്
അരിഞ്ഞ ബീറ്റ്റൂട്ട്, ആപ്പിൾ, ചീര, വാൾനട്ട് എന്നിവ ചേർത്ത് നാരങ്ങാനീരും തേനും ഒഴിച്ച് ഈ സാലഡ് തയ്യാറാക്കാം. ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ദഹനം സുഗമമാക്കാനും ചർമ്മത്തിന് കൂടുതൽ വ്യക്തത നൽകാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/12/22/beetroot-recipes-3-2025-12-22-17-05-51.jpg)
ബീറ്റ്റൂട്ട് റൈത്ത
തൈരിൽ ചിരകിയ ബീറ്റ്റൂട്ട്, ജീരകം, പുതിന എന്നിവ ചേർത്തുണ്ടാക്കുന്ന റൈത്ത ശരീരത്തെ തണുപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ചർമ്മത്തെ കൂടുതൽ ആരോഗ്യകരമാക്കുന്നു.
/indian-express-malayalam/media/media_files/2025/12/22/beetroot-recipes-4-2025-12-22-17-05-51.jpg)
ബീറ്റ്റൂട്ട് സ്മൂത്തി
ബീറ്റ്റൂട്ട്, പഴം, ഗ്രീക്ക് തൈര്, ഫ്ളാക്സ് സീഡുകൾ, തേങ്ങാവെള്ളം എന്നിവ ചേർത്ത് ഇത് തയ്യാറാക്കാം. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്നു.
/indian-express-malayalam/media/media_files/2025/12/22/beetroot-recipes-5-2025-12-22-17-05-52.jpg)
രക്തം ശുദ്ധീകരിക്കാൻ ബീറ്റ്റൂട്ട് സൂപ്പ്
ബീറ്റ്റൂട്ട്, വെളുത്തുള്ളി, സവാള, കുരുമുളക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ സൂപ്പ് രക്തചംക്രമണം വർധിപ്പിക്കുന്നു. ശരീരത്തിലെ നീർവീക്കം കുറയ്ക്കാനും ഇത് സഹായിക്കും.
/indian-express-malayalam/media/media_files/2025/12/22/beetroot-recipes-6-2025-12-22-17-05-52.jpg)
ബീറ്റ്റൂട്ട് കാരറ്റ് ജ്യൂസ്
ബീറ്റ്റൂട്ട്, ക്യാരറ്റ്, ഇഞ്ചി, നാരങ്ങ എന്നിവ ചേർത്തുള്ള ഈ ജ്യൂസ് രക്തയോട്ടം വർധിപ്പിക്കുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകളുടെ കലവറയായ ഈ പാനീയം ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം നൽകുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us