scorecardresearch

ചർമം തിളങ്ങാൻ ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കൂ

ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ചര്‍മ്മത്തിനു സംരക്ഷണം നല്‍കുന്നു.

ചർമം തിളങ്ങാൻ ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോഗിക്കൂ

ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമായി പലവിധത്തിലുളള ഫെയ്‌സ് മാസ്‌ക്കുകള്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. മുഖക്കുരു, ചര്‍മ്മത്തിലെ കരുവാളിപ്പ്, വരണ്ട ചര്‍മ്മം എന്നിവ ഇല്ലാതാക്കാന്‍ ഇതു സഹായകമാണ്. ചര്‍മ്മ സംരക്ഷണത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരു കാര്യം ചര്‍മ്മത്തില്‍ തിളക്കം നിലനിര്‍ത്തുകയെന്നയാണ്.ഇതു നേടിയെടുക്കാന്‍ വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ബീറ്ററൂട്ട് മതിയാകുമെന്നു പറയുകയാണ് ബ്യൂട്ടി ബ്ലോഗറായ അനിത.

ചര്‍മ്മത്തില്‍ തിളക്കം നല്‍കാന്‍ സഹായിക്കുന്ന ‘പിങ്ക് ഗ്ലോ സെറം’ ബീറ്റ്‌റൂട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് അനിത പറയുന്നു.

‘പിങ്ക് ഗ്ലോ സെറം’ തയ്യാറാക്കുന്ന വിധം എങ്ങനെയെന്നു നോക്കാം

  • 2 ടീ സ്പൂണ്‍ ബീറ്ററുട്ട് ജ്യൂസ്
  • 2 ടീ സ്പൂണ്‍ അലോവര ജെല്‍

ബീറ്റ്‌റൂട്ട് ജ്യൂസിലേയ്ക്കു 2 ടീ സ്പൂണ്‍ അലോവര ജെല്‍ ചേര്‍ത്തിളക്കുക. ഈ മിശ്രിതം രാത്രി മുഖത്തു പുരട്ടി കിടന്നുറങ്ങുക. ശേഷം രാവിലെ കഴുകികളയാവുന്നതാണ്. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ നിറം നിലനിര്‍ത്തുവാന്‍ ഇതു ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് ഉപയോഗിക്കാം.

ചര്‍മ്മത്തിനു തിളക്കം നല്‍കാന്‍ മാത്രമല്ല ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി ചര്‍മ്മത്തിലെ എല്ലാ പ്രശ്‌നങ്ങളും അകറ്റി പോഷകഗുണ നിലനിര്‍ത്താനും സഹായിക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Beetroot face serum for glowing skin

Best of Express