scorecardresearch
Latest News

തൃഷയുടെ സൗന്ദര്യ രഹസ്യം അറിയാം

സൗന്ദര്യ സംരക്ഷണത്തിൽ താരം ഏറെ ശ്രദ്ധിക്കാറുണ്ട്

തൃഷയുടെ സൗന്ദര്യ രഹസ്യം അറിയാം

തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് തൃഷ. മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് നടി. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ചിത്രം റിലീസിനെത്തുക.

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിലെ തൃഷയുടെ വ്യത്യസ്ത ലുക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാച്യുറൽ ബ്യൂട്ടിയാണ് തൃഷ എന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, സൗന്ദര്യ സംരക്ഷണത്തിൽ താരം ഏറെ ശ്രദ്ധിക്കാറുണ്ട്. തൃഷയുടെ സൗന്ദര്യ രഹസ്യത്തിനു പിന്നിൽ എന്തൊക്കെയെന്ന് നോക്കാം.

  • തൃഷ വിറ്റാമിൻ സി ധാരാളം കഴിക്കാറുണ്ട്. മാതളനാരങ്ങയുടെ ജ്യൂസ് കുടിക്കാൻ താരം ഏറെ ഇഷ്ടപ്പെടുന്നു. ചർമ്മത്തിലെ കേടുപാടുകൾ പരിഹരിക്കാൻ ഇത് സഹായിക്കും.
  • പതിവായി വർക്ക്ഔട്ടുകളും യോഗയും ചെയ്യാറുണ്ട്. തൃഷയുടെ മുഖത്തിലെ തിളക്കത്തിനു പിന്നിൽ ഇതാണ്.
  • മുടിയുടെ സംരക്ഷണത്തിനായ് ഒരു പ്രത്യേക തരം ആയുർവേദ സെറം താരം ഉപയോഗിക്കുന്നുണ്ട്.
  • ധാരാളം പഴങ്ങളും പച്ചക്കറികളും തൃഷ കഴിക്കാറുണ്ട്.
  • പതിവായി മുടിയിൽ എണ്ണ തേയ്ക്കുന്നു. താരത്തിന്റെ തിളക്കമുള്ള മുടിയുടെ രഹസ്യം ഇതാണ്.
  • ശരീരത്തിൽ ജലാംശം നിലനിർത്താൻ ദിവസവും ധാരാളം വെള്ളം കുടിക്കുന്നു.

‘സാമി’, ‘ഗില്ലി’, ‘തിരുപ്പാച്ചി’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് തൃഷ. വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ് തൃഷയുടെ കരിയറിനെ ശ്രദ്ധേയമാക്കുന്നത്. 2018 ൽ റിലീസിനെത്തിയ ’96’ തൃഷയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രങ്ങളിൽ ഒന്നാണ്.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Beauty secrets of trisha krishnan