scorecardresearch

താരൻ മാറാൻ വേപ്പ് സഹായിക്കുമോ? ആര്യവേപ്പിന്റെ ഗുണങ്ങൾ അറിയാം

മുഖക്കുരു മുതൽ പല ചർമ്മപ്രശ്നങ്ങളും തടയുന്നതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ് വേപ്പ്

മുഖക്കുരു മുതൽ പല ചർമ്മപ്രശ്നങ്ങളും തടയുന്നതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ് വേപ്പ്

author-image
Lifestyle Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
neem|neem oil|skincare|health|ie malayalam

ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും പോഷിപ്പിക്കാനും സഹായിക്കുന്ന മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ് വേപ്പ്

നൂറ്റാണ്ടുകളായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ആര്യവേപ്പ്. ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കൂടാതെ ദഹന പ്രശ്നങ്ങൾ മുതൽ ചർമ്മ പ്രശ്നങ്ങൾ ചികിത്സിക്കാൻ വരെ ഇവ ഉപയോഗിക്കുന്നു. എന്നാൽ ഔഷധഗുണങ്ങൾ കൂടാതെ, വേപ്പിലയ്ക്ക് നിരവധി സൗന്ദര്യ ഗുണങ്ങളുമുണ്ടെന്ന് അറിയാമോ?

Advertisment

മുഖക്കുരുവിനെതിരെ പോരാടുന്നതും കണ്ണിനു ചുറ്റുമുള്ള കറുത്ത വൃത്തങ്ങൾ കുറയ്ക്കുന്നതും മുതൽ ചർമ്മത്തെ ഈർപ്പമുള്ളതാക്കുന്നതും അകാല വാർദ്ധക്യം തടയുന്നതും വരെ, വേപ്പ് പലതരം സൗന്ദര്യ പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ പ്രകൃതിദത്ത പരിഹാരമാണ്.

വേപ്പിന്റെ ചില ചർമ്മ സംരക്ഷണ ഗുണങ്ങൾ

മുഖക്കുരുവിനെ ചെറുക്കുന്നു

വേപ്പ് അതിന്റെ ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് മുഖക്കുരുവിനുള്ള മികച്ച പ്രകൃതിദത്ത പരിഹാരമാണ്. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാനും വീക്കം കുറയ്ക്കാനും വേപ്പ് സഹായിക്കുന്നു. നിങ്ങൾക്ക് വേപ്പെണ്ണ നേരിട്ട് ചർമ്മത്തിൽ പുരട്ടാം അല്ലെങ്കിൽ വേപ്പ് സോപ്പോ ഫേസ് വാഷോ ഉപയോഗിക്കാം. എന്നിരുന്നാലും, ഏത് ഉൽപന്നം പുതിയതായി ഉപയോഗിക്കുന്നതിനും മുൻപ് പാച്ച് ടെസ്റ്റ് ഉറപ്പാക്കണം.

കണ്ണിനു ചുറ്റുമുള്ള ഇരുണ്ടനിറം കുറയ്ക്കുന്നു

വേപ്പിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കറുത്ത വൃത്തങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. വേപ്പില അരച്ച് പേസ്റ്റാക്കി കണ്ണിനു താഴെ പുരട്ടാം. 10-15 മിനുട്ട് നേരം വെക്കുക, ശേഷം അത് തണുത്ത വെള്ളത്തിൽ കഴുകി കളയുക.

Advertisment

ചർമ്മത്തിലെ പ്രകോപനം ശമിപ്പിക്കുന്നു

സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ, വേപ്പിൻ അതിനെ ശമിപ്പിക്കാനും ശാന്തമാക്കാനും സഹായിക്കും. ഇതിന്റെ ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചുവപ്പ്, ചൊറിച്ചിൽ, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. പ്രകോപിതമായ ചർമ്മത്തെ ശമിപ്പിക്കാൻ വേപ്പെണ്ണയോ വേപ്പ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളോ ഉപയോഗിക്കാം

ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു

ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും പോഷിപ്പിക്കാനും സഹായിക്കുന്ന മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ് വേപ്പ്. ഇവയിൽ ഫാറ്റി ആസിഡുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു.

താരൻ നീക്കുന്നു

ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ വേപ്പ്, താരൻ, തലയോട്ടിയിലെ മറ്റ് അണുബാധകൾ എന്നിവ ചെറുക്കാൻ സഹായിക്കുന്നു. താരൻ ചികിത്സിക്കുന്നതിനും ആരോഗ്യകരമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും വേപ്പെണ്ണയോ വേപ്പ് അടിസ്ഥാനമാക്കിയുള്ള ഷാംപൂവോ ഉപയോഗിക്കാം.

പിഗ്മെന്റേഷൻ കൈകാര്യം ചെയ്യുന്നു

പിഗ്മെന്റേഷൻ അല്ലെങ്കിൽ അസമമായ ചർമ്മ ടോൺ ഉണ്ടെങ്കിൽ, അത് പരിഹരിക്കാനും വേപ്പിന് കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകുന്നതിന് സഹായിക്കുന്നു. പിഗ്മെന്റേഷൻ ചികിത്സിക്കുന്നതിനും നിങ്ങൾക്ക് വേപ്പെണ്ണയോ വേപ്പ് അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളോ ഉപയോഗിക്കാം.

Skin Care Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: