സമൂഹമാധ്യമങ്ങളിലെ ശ്രദ്ധേയ മുഖമാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനായി തീർന്ന ബഷീർ ബഷി. എറണാകുളം കിഴക്കമ്പലം ഞാറല്ലൂരിലെ തന്റെ പുതിയ വില്ലയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ബഷീർ ബഷി ഇപ്പോൾ. രണ്ടാമത്തെ ഭാര്യ മഷൂറയുടെ യൂട്യൂബ് ചാനലിലാണ് ഹോം ടൂർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്കിടെ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിലിന് ആദ്യം സൈബർ ഇടത്തിൽ ഏറെ അധിക്ഷേപങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുന്ന ബഷീർ ബഷിയ്ക്കും കുടുംബത്തിനും ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുണ്ട്. ബഷീറും ഭാര്യമാരായ സുഹാനയും മഷൂറയും ചേർന്ന് ഒരുക്കിയ ‘കല്ലുമ്മക്കായ’ എന്ന വെബ് സീരിസും ഏറെ ശ്രദ്ധ നേടിയിരുന്നു.
സ്വന്തം യൂട്യൂബ് ചാനലുകളുമായി യൂട്യൂബിലും സജീവമാണ് ബഷീറും സുഹാനയും മഷൂറയും. പാചകപരീക്ഷണങ്ങളും യാത്രാവിശേഷങ്ങളും പ്രാങ്ക് വീഡിയോകളുമെല്ലാം
ബഷീറും ഭാര്യമാരും യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ട്.
ഇവരുടെ ടിക് ടോക് വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.