scorecardresearch

പഴം കഴിച്ചാൽ തൊലി ഇനി വലിച്ചെറിയല്ലേ! ഉപയോഗം അനവധിയാണ്

പഴത്തൊലി വെറുതെ വലിച്ചെറിയുന്നതിനു പകരം സൂക്ഷിച്ചു വച്ചോളൂ, ചർമ്മ സംരക്ഷണം മുതൽ കൊതുകു ശല്യം കുറയ്ക്കുന്നതു വരെ നിരവധി ഉപയോഗങ്ങളുണ്ട്

പഴത്തൊലി വെറുതെ വലിച്ചെറിയുന്നതിനു പകരം സൂക്ഷിച്ചു വച്ചോളൂ, ചർമ്മ സംരക്ഷണം മുതൽ കൊതുകു ശല്യം കുറയ്ക്കുന്നതു വരെ നിരവധി ഉപയോഗങ്ങളുണ്ട്

author-image
Lifestyle Desk
New Update
Banana Peel Usage FI

പഴത്തൊലി ഇനി ഇങ്ങനെ ഉപയോഗിക്കാം | ചിത്രം: ഫ്രീപിക്

പഴം കഴിച്ചാലുടൻ നമ്മൾ ആദ്യം ചെയ്യുന്നത് അതിന്റെ തൊലി ചവറ്റുകുട്ടയിലേക്ക് എറിയുക എന്നതാണ്. എന്നാൽ മഴക്കാലത്ത് കൊതുകുശല്യം കൊണ്ട് പൊറുതിമുട്ടുന്നവർ ഇനി ആ തൊലി കളയുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുക. കൊതുകു കടിയേറ്റാലുണ്ടാകുന്ന ചൊറിച്ചിലും തടിപ്പും മാറ്റാൻ വാഴപ്പഴത്തിന്റെ തൊലി മികച്ചൊരു മരുന്നാണെന്ന് മുംബൈ സർ എച്ച്.എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ. സൊണാലി കോഹ്‌ലി വ്യക്തമാക്കുന്നു.

Advertisment

കൊതുക് കടിയും പഴത്തൊലിയും

വാഴപ്പഴത്തിന്റെ തൊലിയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ പോളിസാക്രറൈഡുകളും ആന്റിഓക്‌സിഡന്റുകളും ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്നു. കൊതുകു കടിയേറ്റ ഭാഗത്ത് തൊലി ഉരസുന്നതിലൂടെ, കൊതുകിന്റെ ഉമിനീരിലെ പ്രോട്ടീനുകളെ നശിപ്പിക്കാൻ ഇതിലെ പ്രകൃതിദത്ത എൻസൈമുകൾക്ക് സാധിക്കും. ഇത് ചൊറിച്ചിലും ചുവന്ന തടിപ്പും പെട്ടെന്ന് മാറ്റുന്നു.

ഉപയോഗിക്കേണ്ട രീതി

വാഴപ്പഴം തൊലിയുടെ ഉൾഭാഗം കൊതുകു കടിയേറ്റ ഭാഗത്ത് നേരിട്ട് ഉരസുക. ഇത് പെട്ടെന്ന് ആശ്വാസം നൽകും. പഴത്തൊലി നന്നായി ഉടച്ച് അതിൽ അല്പം ഗ്ലിസറിനോ റോസ് വാട്ടറോ ചേർക്കുക. ഈ മിശ്രിതം ബാധിക്കപ്പെട്ട ഭാഗത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

Advertisment
Banana Peel 1
കൊതുകു കടിയേറ്റാലുണ്ടാകുന്ന ചൊറിച്ചിലും തടിപ്പും മാറ്റാൻ വാഴപ്പഴത്തിന്റെ തൊലി മികച്ച മരുന്നാണ് | ചിത്രം: ഫ്രീപിക്

മറ്റ് ഗുണങ്ങൾ

കൊതുകു കടിക്ക് മാത്രമല്ല, പല്ലിനും ചർമ്മത്തിനും പഴത്തൊലി ഗുണകരമാണ്:

പല്ലിന്റെ തിളക്കത്തിന്: ഇതിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ പല്ലിലെ കറ നീക്കാൻ സഹായിക്കുന്നു. ദിവസവും പഴത്തൊലിയുടെ ഉൾഭാഗം പല്ലിൽ ഉരസുന്നത് പല്ലിന് വെളുത്ത നിറം നൽകും.

മുഖക്കുരുവിന്: ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുഖക്കുരു കുറയ്ക്കാനും വീക്കം മാറ്റാനും ഇത് സഹായിക്കും.

ചർമ്മത്തിന്റെ ആരോഗ്യത്തിന്: ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ചർമ്മത്തിന് ഈർപ്പം നൽകാനും പഴത്തൊലി ഉപയോഗിക്കാം.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ചർമ്മാവസ്ഥയെക്കുറിച്ച് ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായിപ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക

Read More: ടാൻ പോയി മുഖം വെട്ടിത്തിളങ്ങാൻ അരിപ്പൊടി കൊണ്ടൊരു മാജിക് കൂട്ട്

Beauty Tips Skin Care

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: