നന്നായി പഴുത്ത കറുത്ത നിറം വച്ച ഏത്തപ്പഴം ഇനി എന്തുചെയ്യുമെന്ന് ഓർത്ത് വിഷമിക്കേണ്ട. ഏത്തപ്പഴം വച്ച് സ്വദേറിയ പഴം ഹൽവ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. ഗോതമ്പുപൊടിയും ശർക്കരയും മാത്രം മതിയാകും.
Read More: വെറും 5 മിനിറ്റിൽ നല്ല സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം
ചേരുവകൾ
- പഴുത്ത ഏപ്പഴം- രണ്ടെണ്ണം
- ഗോതമ്പു പൊടി- ഒരു കപ്പ്
- ശർക്കര- ഒരു കഷ്ണം
- നെയ്യ്- രണ്ടു സ്പൂൺ
- ഏലയ്ക്ക പൊടി
- ബദാം, അണ്ടിപ്പരിപ്പ്
തയ്യാറാക്കുന്ന വിധം
- പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയുടെ ജാറിലിട്ട് വെളളം ചേർക്കാതെ പേസ്റ്റ് പോലെ അടിച്ചെടുക്കുക
- ഒരു പാനിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് അതിലേക്ക് കുറച്ച് ബദാമും അണ്ടിപ്പരിപ്പും ചെറിയ കഷ്ണങ്ങളാക്കി ഫ്രൈ ചെയ്തെടുക്കുക
- ഈ നെയ്യിലേക്ക് ഒരു ചെറിയ കപ്പ് ഗോതമ്പു പൊടി ചേർത്ത് ഒരു മിനിറ്റോളം വറുത്തെടുക്കുക. ഗോതമ്പുപൊടി കളർ മാറുന്ന സമയത്ത് മിക്സി ജാറിലെ പഴം അടിച്ചെടുത്തത് ചേർക്കുക
- ചെറുതീയിൽ ഗോതമ്പു പൊടിയും പഴവും നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ചെറിയ കഷ്ണം ഉരുക്കിയത് അരിച്ചെടുത്ത് ഒഴിക്കുക. അതിനുശേഷം എല്ലാം വീണ്ടും മിക്സ് ചെയ്യുക
- ഒട്ടും കട്ടയില്ലാതെ നന്നായി യോജിപ്പിക്കുക. അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർക്കുക. ഇതിലേക്ക് കുറച്ച് ഏലയ്ക്കാപൊടിയും ഫ്രൈ ചെയ്തെടുത്ത ബദാമും അണ്ടിപ്പരിപ്പും ചേർക്കുക. നന്നായി യോജിപ്പിച്ചശേഷം സ്റ്റൗ ഓഫ് ചെയ്യുക
- ഒരു പാത്രത്തിൽ നെയ്യോ എണ്ണയോ ബട്ടറോ പുരട്ടിയശേഷം ചൂടോടെ തന്നെ ഇത് ഒഴിക്കുക. എല്ലാ ഭാഗത്തേക്കും പ്രസ് ചെയ്ത് യോജിപ്പിക്കുക. ഇതിനു മുകളിൽ കുറച്ച് ബദാമും അണ്ടിപ്പരിപ്പും വിതറുക. എന്നിട്ട് സ്പൂൺ വച്ചിട്ട് പ്രസ് ചെയ്യുക
- രണ്ടു മണിക്കൂർ ചൂടാറാൻ മാറ്റിവയ്ക്കുക. അതിനുശേഷം പ്ലേറ്റിലേക്ക് മാറ്റി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക