scorecardresearch
Latest News

തിളങ്ങുന്ന ചർമ്മത്തിന് ഏത്തപ്പഴം ഫെയ്സ് പാക്ക്

ഏത്തപ്പഴം ചർമ്മത്തെ മൃദുലവും തിളക്കവുമുള്ളതാക്കുന്നു

banana face pack, skincare, ie malayalam

ശരീര ആരോഗ്യത്തിന് നല്ലതെന്ന പോലെ ചർമ്മത്തിനും മികച്ചതാണ് ഏത്തപ്പഴം. വർഷം മുഴുവനും ധാരാളമായി ലഭിക്കുന്ന ഏത്തപ്പഴം ആന്റിഓക്‌സിഡന്റുകളാലും ഫൈറ്റോ ന്യൂട്രിയന്റുകളാലും സമ്പുഷ്ടമാണ്. ഈ സൂപ്പർഫുഡ് ചർമ്മത്തെ മൃദുലവും തിളക്കവുമുള്ളതാക്കുന്നു.

പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഏത്തപ്പഴം ചർമ്മത്തിന് ഗുണം ചെയ്യും. മുടി മുതൽ ചർമ്മ സംരക്ഷണം വരെ, നിരവധി ത്വക്ക് പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് ഏത്തപ്പഴം ഫെയ്സ് പാക്കുകൾ. തിളക്കമുള്ള ചർമ്മം നേടാൻ ഏത്തപ്പഴം ഫെയ്സ് പാക്ക് സഹായിക്കും. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ഇത് തയ്യാറാക്കാവുന്നതാണ്.

ചേരുവകൾ

  • ഏത്തപ്പഴം- പകുതി
  • പാൽ- 2 ടേബിൾസ്പൂൺ
  • തേൻ- അര ടേബിൾസ്പൂൺ
  • റോസ് വാട്ടർ

തയ്യാറാക്കുന്ന വിധം

  • ഏത്തപ്പഴത്തിൽ തേൻ, പാൽ, റോസ് വാട്ടർ എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക.
  • ഈ പേസ്റ്റ് കഴുത്തിലും മുഖത്തും തേച്ചു പിടിപ്പിക്കുക. 15 മിനിറ്റ് വയ്ക്കുക
  • അതിനുശേഷം വെള്ളത്തിൽ കഴുകി കളയുക

ഏത്തപ്പഴത്തിലെ ആന്റി ഓക്‌സിഡന്റുകൾ വാർധക്യത്തെ ചെറുക്കാനും ചർമ്മത്തിന് ജലാംശമേകി പ്രകൃതിദത്ത മോയ്‌സ്ച്യുറൈസറായി പ്രവർത്തിക്കാനും സഹായിക്കുന്നു.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Banana face pack for glowing skin