scorecardresearch

വാഴപ്പഴവും തൊലിയും കളയേണ്ട; ചർമ്മം തിളക്കമുള്ളതാക്കാം

ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായതിനാൽ വാഴപ്പഴം തൊലി ചർമ്മത്തിന് തിളക്കം നൽകാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു

വാഴപ്പഴവും തൊലിയും കളയേണ്ട; ചർമ്മം തിളക്കമുള്ളതാക്കാം

വാഴപ്പഴം ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിനും ഗുണകരമാണ്. നാരുകൾ, പൊട്ടാസ്യം പോലുള്ള അവശ്യ പോഷകങ്ങൾ, വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ രുചികരവും ആരോഗ്യകരവുമായ ഭക്ഷണമാണ് വാഴപ്പഴം. പഴം കഴിക്കുമ്പോൾ എല്ലാവരും തൊലി കളയുകയാണ് പതിവ്. എന്നാൽ വാഴപ്പഴത്തിന്റെ തൊലിയും നിറയെ ഗുണങ്ങളുള്ളതാണ്.

ആന്റിഓക്‌സിഡന്റുകൾ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായതിനാൽ വാഴപ്പഴം തൊലി ചർമ്മത്തിന് തിളക്കം നൽകാനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഒരു മോയ്സ്ചറൈസറായി പ്രവർത്തിക്കുകയും ചർമ്മത്തെ ഈർപ്പമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. പല പഠനങ്ങളും വാഴത്തോലിന് വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

വാഴപ്പഴവും തൊലിയും ചർമ്മത്തിന് ഗുണം ചെയ്യുന്നതെങ്ങനെയെന്ന് വീഡിയോയിൽ വിശദീകരിക്കുകയാണ് പാചക വിഗദ്ധ ലക്ഷ്മി നായർ. ഏത്തപ്പഴമോ, റോബസ്റ്റയോ, ഞാലിപ്പൂവനോ ഏതുമാകട്ടെ അതിന്റെ തൊലി കളയാതെ മുഖത്ത് നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂറോ അര മണിക്കൂറോ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. എല്ലാ ദിവസവും ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിന് ഗുണം ചെയ്യും. മുഖത്തെ കറുത്ത പാടുകൾ മാറാൻ ഇത് സഹായിക്കും.

വാഴപ്പഴം ഫെയ്സ്പാക്ക്

വാഴപ്പഴത്തിന്റെ ചെറിയൊരു കഷ്ണവും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് മുഖത്ത് പ്രയോഗിക്കുക. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കും.

എണ്ണമയമുള്ള ചർമ്മക്കാർ കുറച്ചു നാരങ്ങ നീരും വരണ്ട ചർമ്മക്കാർ കുറച്ചു തേനും ഈ പാക്കിനൊപ്പം ചേർക്കുക.

Stay updated with the latest news headlines and all the latest Lifestyle news download Indian Express Malayalam App.

Web Title: Banana and banana peel for glowing skin