വലിയ തലയുമായി ജനിച്ച കുഞ്ഞുങ്ങളെ ബുദ്ധിവൈകല്യമുള്ളവരും രോഗമുള്ളവരുമായി കരുതപ്പെടുന്ന ഒരു സമൂഹമാണ് നമുക്കു ചുറ്റുമുള്ളത്. എന്നാൽ വലിയ തലയുള്ള കുഞ്ഞുങ്ങൾക്ക് ബുദ്ധി കൂടുതലായിരിക്കുമെന്നും അവർ മറ്റാരെക്കാളും മിടുക്കരായിരിക്കുമെന്നും അടുത്തിടെ നടന്ന പഠനങ്ങൾ പറയുന്നു. യുണൈറ്റഡ് കിങ്ഡം ഹെൽത്ത് റിസോഴ്സ് നടത്തിയ പഠനത്തിന്റേതാണ് കണ്ടെത്തൽ.

മനുഷ്യന്റെ ജീനും ഐക്യുവും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെ പറ്റി പഠനം നടത്തുന്നതിനിടയിലാണ് ഒരു വിഭാഗം ശാസ്‌ത്രഞ്ജർ വലിയ തലയും ബുദ്ധിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ഇംഗ്ളണ്ടിലെ ഒരു ലക്ഷം പേരിലാണ് പഠനം നടത്തിയത്. ഇവരുടെ രക്തം, മൂത്രം, ഉമിനീർ എന്നിവ ശേഖരിച്ചായിരുന്നു പഠനം.

ശേഖരിച്ച വിവരങ്ങളിൽ നടത്തിയ അപഗ്രഥനത്തിലാണ് വലിയ തലയുമായി ജനിച്ചവർ അധികവും ഉന്നത വിദ്യാഭ്യസമുള്ളവരും മിക്ക പരീക്ഷകളിലും ഉയർന്ന വിജയം കരസ്ഥമാക്കിയവരുമാണെന്ന് കണ്ടെത്തിയത്. അതായത് 13.5 -14 ഇഞ്ചിന് മുകളിൽ വലുപ്പമുള്ള തലയുമായി ജനിച്ച കുട്ടികൾ ഭാവിയിൽ അസാധാരണമായ ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്നവരായിരിക്കുമെന്ന് ഈ ശാസ്‌ത്രഞ്ജർ പറയുന്നു. ഇവർ നല്ല ആരോഗ്യമുള്ളവരായിരിക്കുമെന്നും പഠനം നടത്തിയവർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook