മെഗാഹിറ്റ് ചിത്രം ബാഹുബലി ഇറങ്ങിയതിനു ശേഷം ആ പേരില്‍ പലതും ഹിറ്റായി. ബാഹുബലി ചിത്രങ്ങള്‍ പതിപ്പിച്ച വസ്ത്രങ്ങള്‍ വരെ ഇറങ്ങി. ബാഹുബലി എന്നു കേട്ടാല്‍ ആരാധകര്‍ മൂക്കും കുത്തി വീഴുന്ന അവസ്ഥ. ഇവിടെ ഇതാ ഒരു ബാഹുബലി ഥാലി. പുണെയിലെ പ്രശസ്ത ഭക്ഷണശാലയായ ആവോജി ഖാവോജിയിലാണ് ഭക്ഷണപ്രിയര്‍ക്കായി ഈ ഭീമന്‍ ഥാലി കാത്തിരിക്കുന്നത്.

വിവിധ തരം പറാട്ടകൾ, കറികൾ മധുരങ്ങൾ, വെണ്ണ, നെയ്യ്, ദാല്‍, റൈസ് തുടങ്ങി ഈ ഭീമന്‍ ഥാലിയില്‍ ഇല്ലാത്തതൊന്നും ഇല്ല. ഒരു കുടുംബത്തിന് ഒരു നേരം കഴിക്കാനുള്ള ഭക്ഷണമുണ്ടാകും ഈ ബാഹുബലി ഥാലിയില്‍. ഇനി ഒറ്റയ്ക്കാണ് ശ്രമിക്കുന്നതെങ്കില്‍ കുറച്ച് വിയര്‍ക്കും.

ബാഹുബലി കൂടാതെ ദീപികാ പദുക്കോണ്‍ ഥാലി, സണ്ണി ഡിയോള്‍ ഥാലി, ദുല്‍ഖര്‍ പറാട്ടാ ഥാലി, യുവരാജ് സിങ് ഥാലി എന്നു തുടങ്ങി അവസാനിക്കാത്ത തരു ലിസ്റ്റ് തന്നെയുണ്ടിവിടെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ